ഇതുവരെ രണ്ട് റിലേഷൻഷിപ്പ് ട്രൈ ചെയ്തിട്ടുണ്ട്, പക്ഷേ ഒന്നും വിജയത്തിലെത്തിയില്ല; വിവാഹം തനിക്ക് പറ്റിയ പണിയല്ല, അനുമോൾ പറയുന്നത്

487

മലയാള സിനിമാ പ്രേമികൾക്ക് ഇന്ന് സുപരിചിതയായ നടിയാണ് അനു മോൾ. ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലും പ്രേക്ഷകരുടെ ഇടയിലും വളരെ പെട്ടെന്ന് തന്നെ് ഇടംപിടിച്ചുപറ്റിയ താരമാണ് അനുമോൾ. ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്സറ്റാർ എന്നീങ്ങനെയുളള ചിത്രങ്ങളിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്.

ശക്തമായ കഥാപാത്രങ്ങളുമായിട്ടാണ് താരം എപ്പോഴും പ്രേക്ഷകരുടെ മുന്നിൽ എത്താറുള്ളത്. മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും താരം തന്റെ മുഖം പരിചയപ്പെടുത്തിയിട്ടുണ്ട്. അഭിനേത്രി എന്നതിന് ഉപരി നർത്തകി കൂടിയാണ അനുമോൾ. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് അനുമോൾ.

Advertisements

Also read; നാളിത്രയുമുള്ള ജീവിത്തിൽ ഇന്നും മനസിനെ വേദനിപ്പിച്ചത് ആ പെൺകുട്ടിയാണ്, ഇന്നും അതോർത്ത് സങ്കടം; ബാബു നമ്പൂതിരിയുടെ ജീവിതത്തിൽ നടന്നത്

തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ താരം പലപ്പോഴും പങ്കുവെയ്ക്കാറുണ്ട്. പലർക്കും ഇന്ന് അറിയേണ്ടത് അനുമോളുടെ വിവാഹത്തെക്കുറിച്ചാണ്. പലപ്പോഴും താരം ഇതിനെല്ലാം മറുപടിയും നൽകി രംഗത്ത് വന്നിരുന്നു. ഇപ്പോൾ, കാൻചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം വീണ്ടും വിവാഹത്തെ കുറിച്ചും ഭാവി ജീവിതത്തെ കുറിച്ചും സംസാരിക്കുകയാണ്.

തനിക്ക് ഇതുവരെ കല്യാണം വേണമെന്ന് തോന്നിയിട്ടില്ലെന്നും, അതേസമയം, വേണ്ടെന്ന് വെച്ചിട്ടില്ലെന്നും അനുമോൾ പറയുന്നു. താൻ ഇതുവരെ രണ്ട് റിലേഷൻഷിപ്പ് ട്രൈ ചെയ്തിട്ടുണ്ട്. അതൊന്നും വർക്ക് ആയില്ല. മുൻപുള്ള റിലേഷൻഷിപ്പ് ഏകദേശം ഒരു ആറരക്കൊല്ലം ഉണ്ടായിരുന്നുവെന്നും കല്യാണമൊക്കെ വീട്ടിൽ സംസാരിച്ചിരുന്നതായും അനുമോൾ പറയുന്നു. പക്ഷേ ആ ബന്ധം ഉപേക്ഷിച്ചു, വിവാഹം തനിക്ക് പറ്റിയ പണിയല്ലെന്ന് ഉള്ളിലൊരു തോന്നലുണ്ടെന്നും നടി കൂട്ടിച്ചേർത്തു.

അതേസമയം, തന്റെ ഇഷ്ടങ്ങളും ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചും താരം തുറന്ന് പറഞ്ഞു. യാത്രകളെയാണ് താൻ ഒരുപാട് ഇഷ്ടപ്പെടുന്നതെന്ന് പറയുന്നു. വീട്ടിലിരിക്കാൻ സമയം കിട്ടാറില്ല. രണ്ട് ദിവസം വീട്ടിലിരുന്നാൽ പിന്നെ മടുപ്പാണ്. കാട് കയറി ചിന്തിച്ച് പോകും, അതില്ലാതിരിക്കാൻ യാത്രയാണ് കൂടുതലും ചെയ്യാറുള്ളതെന്ന് അനുമോൾ പറയുന്നു. കഴിഞ്ഞ ഒരു വർഷമായി തന്നിൽ നല്ല മാറ്റം സംഭവിച്ചതായി അനുമോൾ പറഞ്ഞു.

Also read; ആ കള്ളത്തരം പറഞ്ഞാണ് പലരെയും പറ്റിച്ചത്, പക്ഷേ ഒരിക്കൽ പിടിക്കപ്പെട്ടു, എന്നെ ഒറ്റ് കൊടുത്തത് ലളിത ചേച്ചി; അക്കഥ വെളിപ്പെടുത്തി നടി ഉർവ്വശി

യാത്രയെ പോലെ തന്നെ വണ്ടി ഓടിക്കാനും ഇഷ്ടമാണ്. ചെറുപ്പം മുതലേ വണ്ടി എടുത്ത് തനിച്ച് പുറത്ത് പോവും, അടുത്തൊരു ഭ്രാന്തൻ കല്ല് ഉണ്ട്. അവിടെ പോയിരിക്കും. അല്ലെങ്കിൽ കുറ്റിപ്പുറം ഹൈവേയിലൂടെ വണ്ടി ഓടിക്കും. വീട്ടിൽ നിന്ന് പിണങ്ങിയാലുള്ള തന്റെ ചെയ്തികൾ ഇവയെല്ലാമാണെന്നും അനുമോൾ പറയുന്നു.

Advertisement