കടം വാങ്ങിക്കാനുള്ള സുഹൃത്തുക്കളൊക്കെ തീർന്നു, മനസ്സു മടുത്തു പോകുന്ന ഒരവസ്ഥയെത്തി: വെളിപ്പെടുത്തലുമായി അജു വർഗീസ്

238

മലയാള സിനിമയിലെ ശ്രദ്ധേയനായ യുവ നടനും നിർമ്മാതാവും ആണ് നടൻ അജു വർഗീസ്. ചെറിയ ചെറിയ വേഷങ്ങളിലൂടെ എത്തി പിന്നീട് ശക്തമായ കഥാപാത്രങ്ങളെ ചെയ്ത് പേരെടുക്കുകയായിരുന്നു അജു. ഹാസ്യവും നന്നായി കൈകാര്യം ചെയ്യുന്ന അജു ഇല്ലാത്ത സിനിമകൾ ഇപ്പോൾ മലയാളത്തിൽ കുറവാണെന്ന് തന്നെ പറയാം.

അതേ സമയം പെട്ടെന്നൊരു സുപ്രഭാതത്തിൽ കിട്ടുന്ന നേട്ടങ്ങളൊന്നും നിലിനിൽക്കുകയില്ലെന്നും ജീവിതം ഒരു ഏണി പോലെയാണെന്നും ഓരോ ചുവടുകളായി പതിയെ കഷ്ടപ്പെട്ടു കയറി ഉയരത്തിലെത്തുകയാണ് ചെയ്യാൻ സാധിക്കുന്ന കാര്യമെന്നും വെളിപ്പെടുത്തുകയാണ് അജു വർഗീസ് ഇപ്പോള്ഡ. മനോരമ ഓൺലൈനും കോട്ടയം ഈസ്റ്റ് റോട്ടറി ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച ഗ്ലോബൽ യൂത്ത് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു താരം.

Advertisements

അജു വർഗീസിന്റെ വാക്കുകൾ ഇങ്ങനെ:

ഞാനും സുഹൃത്തുക്കളും ചേർന്ന് ഫൺടാസ്റ്റിക്ക് ഫിലിംസ് എന്ന പ്രൊഡക്ഷൻ ഹൗസ് പുതുമുഖങ്ങൾക്ക് അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചത്. ലവ് ആക്ഷൻ ഡ്രാമ, ഹെലൻ, ഗൗതമിന്റെ രഥം, സാജൻ ബേക്കറി തുടങ്ങീ നാല് ചിത്രങ്ങൾ ഞാനും, ധ്യാൻ ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം ചേർന്ന് ചെയ്തു.

നാല് സിനിമകളും പുതുമുഖങ്ങളായിരുന്നു സംവിധാനം ചെയ്തത്. ആദ്യമൊന്നും നമുക്ക് വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കില്ല. അങ്ങനെ പെട്ടെന്നൊരു സുപ്രഭാതത്തിൽ കിട്ടുന്ന നേട്ടങ്ങളൊന്നും നിലിനിൽക്കുകയില്ലെന്നും ഞാൻ വിശ്വസിക്കുന്നു. ജീവിതം ഒരു ഏണി പോലെയാണ്. ഓരോ ചുവടുകളായി പതിയെ കഷ്ടപ്പെട്ടു കയറി ഉയരത്തിലെത്തുക എന്നതാണ് നമുക്ക് ചെയ്യാൻ സാധിക്കുന്നത്.

എന്റെ ചിന്തകളും വിശ്വാസങ്ങളുമാണ് ഞാൻ പറയുന്നത്. എല്ലാവർക്കും അങ്ങനെയാകണം എന്നില്ല. അജു പറഞ്ഞു. അനുഭവങ്ങളിൽ നിന്നു വേണം നാം പഠിക്കാൻ. അനുഭവങ്ങളാണ് നമ്മളെ നമ്മളാക്കുന്നത്. നാമറിയാതെ തന്നെയാണ് പല കാര്യങ്ങളും പഠിക്കുന്നത്.

പരിചയസമ്പന്നത എന്നത് അങ്ങനെ സംഭവിക്കുന്നതാണ്. എന്റെ ആദ്യ ചിത്രം വലിയ മുതൽമുടക്കുള്ള ഒന്നായിരുന്നു. ചെറിയ സിനിമയായിട്ടാണ് ആലോചിച്ചതെങ്കിലും അതൊരു വലിയ സിനിമയായി മാറി. രണ്ടു വെള്ളപ്പൊക്കങ്ങൾ ആ സിനിമയുടെ ഷൂട്ടിനിടെ ഉണ്ടായി. സാമ്പത്തികമായി മുന്നോട്ടു കൊണ്ടു പോകാനാകാത്ത അവസ്ഥ വന്നു.

കടം വാങ്ങിക്കാനുള്ള സുഹൃത്തുക്കളൊക്കെ തീർന്നു. മനസ്സു മടുത്തു പോകുന്ന ഒരവസ്ഥയെത്തി. പക്ഷേ റിലീസ് ഡേറ്റിനെക്കുറിച്ച് മാത്രം ചിന്തിക്കാൻ എന്റെ പങ്കാളി വിശാഖ് പറഞ്ഞു. അതു മനസ്സിൽ വച്ച് മുന്നോട്ടു പോയപ്പൾ വിജയമുണ്ടായി. അതു കഴിഞ്ഞുള്ള സിനിമകൾ ചെയ്തപ്പോൾ നേരത്തെ പറഞ്ഞ പരിചയസമ്പന്നത വളരെയധികം സഹായിച്ചു.

ലവ് ആക്ഷൻ ഡ്രാമ ഒരു യൂണിവേഴ്‌സിറ്റിയിലും പഠിപ്പിക്കാത്ത പാഠങ്ങൾ ഞങ്ങളെ പഠിപ്പിച്ചു. അതിന്റെ മൂല്യം വളരെ വലുതാണ്. ഏല്ലാ മേഖലയിലും അങ്ങനെ തന്നെയാണ്. സിനിമയിൽ മാത്രമല്ലെന്നും അജു പറഞ്ഞു. തീരുമാനം എടുക്കുക എന്നത് വലിയൊരു കാര്യമാണ്. യെസ് ഓർ നോ എന്ന തീരുമാനം എടുക്കാൻ ഒരു ഘട്ടത്തിലും താമസം ഉണ്ടാകരുത്.

അങ്ങനെയുണ്ടാകുമ്പോൾ വരുത്തുന്ന തെറ്റുകളിൽ നിന്നു മാത്രമേ നാം കൂടുതൽ പഠിക്കൂ. ഒരു നേതാവ് ഉണ്ടാകുന്നത് അവിടെ നിന്നാണ്. ഒരു നല്ല നേതാവ് നല്ല തീരുമാനങ്ങളെടുക്കും. അവനെ പിന്തുടരാൻ ആളുകളുണ്ടാകും.

മറ്റുള്ളവരെ ഒരുപാട് ആശ്രയിച്ച് ഒരുപാട് ആളുകളോട് സംസാരിച്ച് തീരുമാനങ്ങൾ എടുക്കാൻ വൈകരുത്. നമുക്ക് നമ്മെക്കുറിച്ച് ആത്മവിശ്വാസം ഉണ്ടായിരിക്കണമെന്നും അജു വർഗിസ് പറയുന്നു.

Advertisement