സംവിധായകൻ രഞ്ജിത്തിന് ഒപ്പം മോഹൻലാലും ഫഹദ് ഫാസിലും: ആരാധകർ ആകാംക്ഷയിൽ

87

തിരക്കഥാകൃത്തായും സംവിധായകനായും മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് മികച്ച ചിത്രങ്ങൾ സമ്മാനിച്ചയാളാണ് രഞ്ജിത്. മോഹൻലാൽ രഞ്ജിത്ത് കൂട്ട്‌കെട്ടിൽ ഒരുങ്ങിയ ചിത്രങ്ങളെല്ലാം ഇപ്പോഴും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്.

കരുത്തുറ്റ കഥാപാത്രങ്ങളെയാണ് മോഹൻലാലിന് രഞ്ജിത് നൽകിയത്. അതെല്ലാം വലിയ വിജയവും നേടിയിരുന്നു. ഇപ്പോഴിതാ ഹിറ്റ് മേക്കേഴ്‌സ് വീണ്ടും ഒന്നിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

Advertisements

മോഹൻലാലിന്റേയും രഞ്ജിത്തിന്റേയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ഇത്തരത്തിലുളള അഭ്യുഹങ്ങൾ സമൂഹ മാധ്യമങ്ങളിലും സിനിമ കോളങ്ങളിലും പ്രചരിച്ചിരിക്കുന്നത്.
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണനാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

അദ്ദേഹം പങ്കുവെച്ചിരിക്കുന്ന ചിത്രത്തിൽ മോഹൻലാലിനും രഞ്ജിത്തിനുമൊപ്പം യുവതാരം ഫഹദ് ഫാസിലുമുണ്ട്. ഈ ചിത്രം വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്. മലയാളി പ്രേക്ഷകരെ അഭിനയത്തിലൂടെ വിസ്മയിപ്പിക്കുന്ന താരങ്ങളാണ് മോഹൻലാലും ഫാസിലും.

മൂവർ സംഘം ഒന്നിക്കുന്ന ചിത്രത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വരും ദിവസങ്ങളിൽ നല്ല വാർത്തകൾ പുറത്തു വരുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ഒരു ഇതിഹാസവും ഇതിഹാസമായി മാറി കൊണ്ടിരിക്കുന്ന താരവും മാസ്റ്റർ റൈറ്ററും എന്ന തലകെട്ടൊടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

മോഹൻ ലാലിനെയും ഫഹദിനെയും ചേർത്തു പിടിച്ചിരിക്കുന്ന രഞ്ജിത്തിനെയാണ് ചിത്രത്തിൽ കാണുന്നത്. എന്തായലും ആ ചിത്രം ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്. മുൻപ് റെഡ് വൈൻ എന്ന ചിത്രത്തിൽ മോഹൻലാലും ഫഹദും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

അതേ സമയം ഇപ്പോൾ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് എന്ന ചിത്രത്തിലാണ് മോഹൻലാൽ അഭിനയിക്കുന്നത്. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

നെയ്യാറ്റിൻകരയിൽ നിന്ന് ചില കാരണങ്ങളാൽ പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ആറാട്ടിന്റെ കഥ. ശ്രദ്ധ ശ്രീനാഥ് ആണ് നായിക. നെടുമുടി വേണു, സായ്കുമാർ, വിജയരാഘവൻ, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രൻസ്, ഷീല, സ്വാസിക, രചന നാരയണൻകുട്ടി, മാളവിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.

രാഹുൽ രാജ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത് ഷമീർ മുഹമ്മദ് ആണ്. 2021 ആഗസ്റ്റിൽ ആറാട്ട് തിയ്യറ്ററുകളിൽ എത്തുമെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

Advertisement