മരയ്ക്കാർ അറബിക്കടലിന്റെ സിംഹം വീണ്ടും വൈകും, മാർച്ചിൽ എത്തില്ല, നിരാശയിൽ ആരാധകർ

67

ലോക്ക് ഡൗണിന് ശേഷം കേരളത്തിലെ തിയ്യറ്ററുകൽ പ്രവർത്തമാരംഭിച്ചപ്പോൾ ആദ്യചിത്രമായി എത്തിയ ദളപതി വിജയ് നായകനായ മാസ്റ്റർ വൻ വിജയമാണ് നേടിയെടുത്തത്. ഇപ്പോഴിതാ തൊട്ടുപിന്നാലെ എത്തിയ ജയസൂര്യ ചിത്രം വെള്ളം മികച്ച അഭിപ്രായവും കളക്ഷനും നേടി മുന്നേറുകയാണ്.

അതേ സമയം തീയേറ്ററുകൾ വീണ്ടും തുറക്കുമ്പോൾ ആരാധകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന പ്രധാന സിനിമകളിലൊന്നാണ് താരരാജാവ് മോഹൻലാലിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹം. എന്നാൽ ആരാധകരെ നിരാശരാക്കിക്കൊണ്ട് മരക്കാർ റിലീസ് വീണ്ടും നീളുകയാണെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ.

Advertisements

ഈ മാർച്ച് 26 ന് മരക്കാർ തീയേറ്ററുകളിലെത്തും എന്നായിരുന്നു നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വെളിപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം മരക്കാർ അറബിക്കടലിന്റെ സിംഹം ഈ ഓണത്തിനായിരിക്കും പ്രദർശനത്തിനെത്തുക എന്നാണറിയുന്നത്.

മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ആറാട്ട് ഓഗസ്റ്റിലെത്തുമെന്നും ചില സൂചനകളുണ്ട്. ആറാട്ട് ഓഗസ്റ്റ് 12 ന് എത്തുമെന്ന് തീയേറ്ററുകൾക്ക് അറിയിപ്പ് ലഭിച്ചതായാണ് റിപ്പോർട്ടുകൾ വരുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് ഒരു പക്കാ മാസ് മസ്സാലപ്പടമായിരിക്കും എന്നാണറിയുന്നത്.

അതേ സമയം മലയാളത്തിലെ ഏറ്റവും വലിയ സിനിമയെന്ന വിശേഷണത്തോടെയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം എത്തുന്നത്. മോഹൻലാലിന് പുറമെ, പ്രണവ് മോഹൻലാൽ, പ്രഭു, അർജുൻ, ഫാസിൽ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ഹരീഷ് പേരടി തുടങ്ങിയ വമ്ബൻ താരനിരയാണ് ചിത്രത്തിലുള്ളത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം നിർമ്മിച്ചിരിക്കുന്നത്. ഡോക്ടർ റോയ്, സന്തോഷ് ടി. കുരുവിള എന്നിവർ സഹനിർമ്മാതാക്കളാണ്. ഏതായാലും ചിത്രത്തിൻ റിലീസ് വൈകുന്നത് ആരാധകരെ തേല്ലൊന്നുമല്ല നിരാശരാക്കിയിരിക്കുന്നത്.

Advertisement