മോഹൻലാലിന്റെ ഡേറ്റിന് വേണ്ടി വർഷങ്ങളായി കാത്തിരിക്കുന്ന തമിഴിലെ സൂപ്പർഹിറ്റ് സംവിധായകൻ

140

തമിഴിലെ പരംവെക്കനില്ലാത്ത സൂപ്പർഹിറ്റ് സംവിധായകനാണ് പി വാസു. രജനി കാന്ത് അടക്കമുള്ള വമ്പൻ താരങ്ങളെ വെച്ച് നിരവധി സൂപ്പർഹിറ്റുകൾ ഒരുക്കിയിട്ടുള്ള സംവിധായകൻ കൂടിയാണ് പി വാസു. തമിഴ് ഭാഷയിലൂടെ സിനിമാലോകത്തേക്ക് കടന്നു വന്ന് തെലുങ്കും, കന്നഡയും, ബോളിവുഡും, കീഴടക്കിയ മലയാളിയായ സംവിധായകനാണ് പി വാസു.

തമിഴ് സിനിമയുടെ ചരിത്ര വിജയങ്ങളായ ചിന്നതമ്പി, പണക്കാരൻ, മന്നൻ, ഊഴൈപ്പാളി, ചന്ദ്രമുഖി എന്നീ ചിത്രങ്ങൾ പി വാസുവിന്റെ അജയ്യത തെളിയിച്ചസിനിമകളായിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിൻ ഡേറ്റിനായി ഒരു സൂപ്പർ കഥയുമായി കാത്തിരിക്കുയാണ് ഈ സംവിധായകൻ.

തമിഴ് സിനിമയിൽ മെഗാ ഹിറ്റുകൾകൊണ്ട് വെന്നികൊടി പാറിച്ച പി വാസു സൂപ്പർതാരം മോഹൻലാലിന്റെ കടുത്ത അരാധകനാണ്. വർഷങ്ങൾക്ക് മുൻപ് മോഹൻലാലിനെ നായകനാക്കി പി വാസു ഒരു ചിത്രം ആലോചിച്ചിരുന്നു.

മലയാളത്തിന്റെ സൂപ്പർ സംവിധായകൻ പ്രിയദർശന്റെ വീട്ടിൽ വെച്ച് മോഹൻലാലിനോട് പി വാസു കഥയും പറഞ്ഞിരുന്നു. മോഹൻലാലിന് കഥ ഇഷ്ടമാവുകയും ചെയ്തിരുന്നു. പക്ഷേ പിന്നീട് എന്തൊക്കെയോ കാരണങ്ങളാൽ ഈ പി വാസു മോഹൻലാൽ ചിത്രം നടക്കാതെ പോവുകയായിരുന്നു.

എന്നാൽ മോഹൻലാലിനൊപ്പം ഒരു സിനിമ ചെയ്യണമെന്ന വർഷങ്ങളായുള്ള ആ ആഗ്രഹവം ഇപ്പോഴും കൊണ്ടു നടക്കുകയാണ് വാസു. 2021ലോ 2022ലോ മോഹൻലാലിനെ വെച്ച് ഒരു സിനിമചെയ്യാൻ കഴിയുമെന്ന പ്രത്യാശയിലാണ് പി വാസു ഇപ്പോൾ.