Home Entertainment

പാന്റഴിച്ച് എന്റെ അ ടി വ സ്ത്രം ഒന്നു കാണിക്കുവാൻ ആ സംവിധായകൻ ആവശ്യപ്പെട്ടു, പിന്നെ സംഭവിച്ചത് ഇങ്ങനെ; പ്രിയങ്ക ചോപ്രയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

1335

ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് നടി പ്രിയങ്ക ചോപ്ര. രണ്ടായിരത്തിൽ മിസ് ഇന്ത്യ പട്ടം നേടിയ പ്രിയങ്ക ഇതേ വർഷം തന്നെ ലോകസുന്ദരി പട്ടവും കരസ്ഥമാക്കിയിരുന്നു. ലോകസുന്ദരി പട്ടം നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരി കൂടിയാണ് പ്രിയങ്ക ചോപ്ര.

അതേ സമയം തമിഴകത്തിന്റെ ദലപതി വിജയ് നവായകനായി 2001ൽ പ്രദർശനത്തിനെത്തിയ തമിഴൻ എന്ന ചിത്രത്തിലൂടെ ആണ് പ്രിയങ്ക ചോപ്ര തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. തമിഴന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ അനിൽ ശർമ സംവിധാനം ചെയ്ത ദി ഹീറോ ലവ് സ്റ്റോറി ഓഫ് സ്‌പൈ എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിലേക്കും താരം അരങ്ങേറ്റം നടത്തുകയുണ്ടായി.

Advertisements

2003ൽ പ്രദർശനത്തിന് എത്തിയ അന്താരാഷ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്‌കാരവും താരത്തിന് ലഭിച്ചു. ശാന്തി ഓം, ഐത്രാഷ്, മുജ് സെ ശാദി കരോഗെ, ക്രിഷ്, ഡോൺ ദി ചേസ് ബീഗൻസ് എഗൈൻ, കമീനേ തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ഇതിനോടകം താരം വേഷമിട്ടു കഴിഞ്ഞു.

Also Read
അതിന് ശേഷമായിരുന്നു ഞങ്ങളുടെ രെജിസ്റ്റർ മാര്യേജ് നടന്നത്: ബിന്ദു പണിക്കർ വെളിപ്പെടുത്തിയത്

2022ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഏഷ്യക്കാരുടെ പട്ടികയിൽ ആദ്യ പത്തിൽ കത്രീന കൈഫ്, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എന്നിവരും ഉണ്ടായിരുന്നു. അടുത്തിടെ താരം പുറത്തിറക്കിയ അൺഫിനിഷ് എന്ന തന്റെ പുസ്തകത്തിൽ സിനിമാ മേഖലയിൽ നിലനിൽക്കുന്ന സ്ത്രീ വിരുദ്ധതകളെ പറ്റി തുറന്നു പറഞ്ഞിരുന്നു.

ഒരു ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ സംവിധായകൻ തന്നോട് പാന്റ് മാറ്റി തന്റെ അടി വ സ്ത്രം ഒന്നു കാണിക്കുവാൻ ആവശ്യപ്പെട്ടു എന്നാണ് പ്രിയങ്ക പറയുന്നത്. നായകനും നായികയും ഇഴു കിച്ചേർന്ന് അഭിനയിക്കുന്ന രംഗമായിരുന്നു അത്.

ഈ സന്ദർഭത്തിൽ തൻറെ അടി വ സ്ത്രം കാണിക്കുവാൻ സംവിധായകൻ ആവശ്യപ്പെട്ടു. തന്റെ സ്‌റ്റൈലി ഷിനോട് പോലും ഇതിനെപ്പറ്റി സംസാരിക്കുകയും ചെയ്തു. ഞാൻ സംവിധായകനോട് ഇതിനെപ്പറ്റി സംസാരിച്ചപ്പോൾ എന്തുവന്നാലും അ ടി വ സ്ത്രം വെളിപ്പെടുത്തണമെന്ന് ആയിരുന്നു അയാൾ പറഞ്ഞത്.

പിന്നീട് ഞാൻ ഈ ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നു. അതിനു ശേഷം ഇതേ സംവിധായകൻ മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തി എന്നോട് മോശമായി പെരുമാറി എന്നും പ്രിയങ്ക വ്യക്തമാക്കുന്നു. അയാളുടെ സംസാരവും പെരുമാറ്റവും അന്ന് തന്നെ നന്നായി ചൊടിപ്പിച്ചു എന്നും താരം വ്യക്തമാക്കുന്നു.

അന്ന് തനിക്ക് ഇത്തരത്തിൽ ഒരു സംഭവം നേരിടേണ്ടി വന്നപ്പോൾ ആ പ്രശ്‌നത്തിൽ നിന്ന് തന്നെ രക്ഷിച്ചത് സൂപ്പർ താരം സൽമാൻ ഖാൻ ആണെന്നാണ് പ്രിയങ്ക വ്യക്തമാക്കുന്നത്. പ്രിയങ്കയുടെ വാക്കുകൾ ആരാധകരും ഏറ്റെടുത്തിരുന്നു. അത് മാത്രമല്ല നായികയായാലും സാധാരണ സ്ത്രീ ആയാലും പ്രതികരിക്കേണ്ട സ്ഥലത്ത് പ്രതികരിക്കുക തന്നെ വേണമെന്നാണ് ആരാധകർ പറയുന്നത്.

Also Read
വസീഗര എന്ന ഒറ്റ പാട്ടിലൂടെ തെന്നിന്ത്യൻ ഹരമായിരുന്ന നടി റിമാ സെന്നിനെ ഓർമ്മയില്ലെ താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

Advertisement