Home Entertainment Celebrities

വസീഗര എന്ന ഒറ്റ പാട്ടിലൂടെ തെന്നിന്ത്യൻ ഹരമായിരുന്ന നടി റിമാ സെന്നിനെ ഓർമ്മയില്ലെ താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

365

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ തരംഗമായി മാറിയ താരസുന്ദരിയാണ് നടി റിമ സെൻ. മോഡലിങ്ങ് രംഗത്ത് നിന്നുമാണ് നടി സിനിമാ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. ചിത്രം എന്ന തെലുങ്കു സിനിമയിൽ കൂടി ആയിരുന്നു നടിയുടെ അരങ്ങേറ്റം. പിന്നീട് സൂപ്പർഹിറ്റ് തമിഴ് ചിത്രമായ മിന്നലെയിൽ മാധവന്റെ നായികയായി നടി എത്തി.

ഈ ചിത്രം തർപ്പൻ വിജയമായി മാറിയതോടെ ബോളിവുഡിലേക്കും താരം എത്തപ്പെട്ടു. ഹം ഹോ ഗയെ ആപ്പ് കെ എന്ന ഹിന്ദി ചിത്രത്തിലാണ് റിമ ആദ്യം അഭിനയിച്ചത്. സിനിമയിൽ നിലനിന്നിരുന്ന കാലമത്രയും യുവാക്കളുടെ അടക്കം ഹരമായി മാറുവാൻ റീമക്ക് സാധിക്കുകയുണ്ടായി. ഗ്ലാമർ കഥാപാത്രങ്ങൾ അടക്കം കൈകാര്യം ചെയ്യുന്നതിൽ യാതൊരു മടിയും കാണിക്കാതിരുന്നത് കൊണ്ടുതന്നെ താരത്തിന് ആരാധകരും ഏറെയായിരുന്നു.

Advertisements

വിവാഹത്തോടെ റിമാ സെൻ അഭിനയരംഗത്തു നിന്നും ഒരു ഇടവേള എടുക്കുകയായിരുന്നു. എന്നാൽ ഇപ്പോഴും താരത്തിന്റെ വാർത്തകൾക്കും ചിത്രങ്ങൾക്കും ഒക്കെ വലിയ സ്വീകാര്യത തന്നെയാണ് ലഭിക്കുന്നത്.
2012 മാർച്ച് 11 ന് ആയിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത്. വളരെ നാളത്തെ പ്രണയത്തിനൊടുവിൽ ശിവ കരൻ സിംഗുമായി ആയിരുന്നു താരത്തിന്റെ വിവാഹം.

Also Read
അതിന് ശേഷമായിരുന്നു ഞങ്ങളുടെ രെജിസ്റ്റർ മാര്യേജ് നടന്നത്: ബിന്ദു പണിക്കർ വെളിപ്പെടുത്തിയത്

പലപ്പോഴും ഇരുവരുടെയും പേര് ഗോസിപ്പു കോളങ്ങളിൽ നിറഞ്ഞപ്പോൾ ഒക്കെ തങ്ങൾ നല്ല സുഹൃത്തുക്കൾ ആണ് എന്ന് പറഞ്ഞ് അതിനെയൊക്കെ റിമ എതിർക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ആരാധകരെ പോലും ഞെട്ടിച്ചുകൊണ്ട് ഇരുവരും വിവാഹിതരായി എന്ന വാർത്ത പുറത്തുവന്നത്. ന്യൂ ഡൽഹിയിലെ വലിയ ഒരു ആഡംബര ഹോട്ടൽ നടത്തിവരുന്ന ശിവ കരൻ സിംഗിനും റീമക്കും ഇപ്പോൾ രുദ്ര വീർ എന്ന ഒരു മകൻ കൂടിയുണ്ട്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ് എങ്കിലും തന്റെ വിശേഷങ്ങളൊക്കെയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ കുടുംബത്തോടൊപ്പം കഴിയുന്ന റിമാ സെന്നിന്റെ സഹോദരി റിയാ സെന്നും അമ്മ മുൺമുൺ സെന്നും അറിയപ്പെടുന്ന അഭിനേത്രികൾ ആണ്.

Also Read
പ്രായം വിഷയമല്ല, പക്ഷേ അവർ സൂപ്പറാണ്, ഞാനും അതേ ലെവലിൽ ആയിരുന്നെങ്കിൽ പ്രൊപ്പോസ് ചെയ്‌തേനെ: അനുഷ്‌കയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നെന്ന് ഉണ്ണി മുകുന്ദൻ

Advertisement