ഒമർലുലു ചിത്രത്തിൽ നായകനായി മമ്മൂട്ടി, രചന ഡെന്നീസ് ജോസഫ്, പൊളിച്ചടുക്കുമെന്ന് ആരാധകർ

38

സൂപ്പർ രചയിതാവ് ഡെന്നീസ് ജോസഫ് ഒരിടവേളക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരികെ വരികയാണ്. നിരവധി ഊഹാപോഹങ്ങൾക്കിടയിൽ സംവിധായകൻ ഒമർ ലുലുവിന് വേണ്ടിയായിരിക്കും ഡെന്നീസ് മടങ്ങി വരവിൽ ആദ്യമായി കഥയെഴുതുകയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ഒമർ ലുലു തന്നെയാണ് ഇത് സംബന്ധിച്ച് വിവരം പുറത്തുവിട്ടത്. ഒരു കഥയെഴുതിത്തരാൻ ഡെന്നീസ് ജോസഫ് സമ്മതിച്ചെന്നാണ് ഒമർ ഇരുവരുമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പറഞ്ഞത്. ഇതിന് പിന്നാലെ മറ്റൊരു ചർച്ചയാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. ഡെന്നീസ് ജോസഫും ഒമർ ലുലുവും ഒന്നിക്കുന്നത് ഒരു മമ്മൂട്ടി ചിത്രത്തിനാണോ എന്നതാണ് അത്.

Advertisements

നേരത്തെ മമ്മൂട്ടിയെ നായകനാക്കി ഒമർ ലുലു ചിത്രം വരുന്നെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഇതാണ് ഇത്തരത്തിൽ വാർത്തകൾ പ്രചരിക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്.

മമ്മൂട്ടിയെവെച്ച് നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ആളാണ് ഡെന്നീസ് ജോസഫ്. മമ്മൂട്ടി മെഗാസ്റ്റാർ പദവിയിലേക്ക് ഉയർന്ന ന്യൂഡൽഹി അടക്കം നിരവധി ഹിറ്റ് ചിത്രങ്ങൾ ഡെന്നീസിന്റെ തൂലികയിൽ നിന്ന് പിറന്നിരുന്നു.

ഇത് കൊണ്ടൂം കൂടിയാണ് അണിയറയിൽ ഒമർ ലുലു ഒരുക്കുന്ന മമ്മൂട്ടി ചിത്രത്തിന് വേണ്ടിയായിരിക്കും ഡെന്നീസിന്റെ തിരക്കഥ ഒരുങ്ങുന്നതെന്ന പ്രചാരണം ശക്തമായത്. എന്തായാലും ചിത്രത്തിനെ കുറിച്ചുള്ള മറ്റുകാര്യങ്ങൾ ഒന്നും ഇരുവരും പുറത്തുവിട്ടിട്ടില്ല. ദമാക്കയാണ് ഒമർലുലുവിന്റെതായി തിയേറ്ററുകളിൽ ഒടുവിൽ എത്തിയ ചിത്രം.

Advertisement