പതിനെട്ട് ദിവസം കൊണ്ട് 25 കോടി നേടി വരനെ ആവശ്യമുണ്ട്; കണക്കുകൾ പുറത്ത് വിട്ട് അണിയറക്കാർ

22

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ചിത്രം ‘വരനെ ആവശ്യമുണ്ട്’ പതിനെട്ട് ദിവസം കൊണ്ട് 25 കോടി നേടിയതായി നിർമ്മാതാക്കൾ . ട്വിറ്റർ വഴി സിനിമയുടെ നിർമ്മാതാക്കളായ ‘വേഫെയറർ ഫിലംസ്’ ആണ് ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്.

25 കോടി കടക്കുന്നു. ഒരു നല്ല സിനിമ ഉണ്ടാക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. അത് അർഹിക്കുന്ന സ്നേഹം നിങ്ങൾ തന്നു എന്നാണ് കളക്ഷൻ വിവരം പുറത്തുവിട്ടുകൊണ്ട് അണിയറ പ്രവർത്തകർ ട്വീറ്റ് ചെയ്തതത്.
സുരേഷ് ഗോപി, ശോഭന ജോടികൾ ഒരിടവേളക്ക് ശേഷം ഒന്നിച്ച ചിത്രത്തിൽ കല്ല്യാണി പ്രിയദർശനും ദുൽഖർ സൽമാനുമാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisements

5 വർഷങ്ങൾക്ക് ശേഷമാണ് സുരേഷ് ഗോപിയും ശോഭനയും വെള്ളിത്തിരയിൽ വീണ്ടും ഒരുമിക്കുന്നത്. അനൂപ് സത്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ഉർവശി, മേജർ രവി, ലാലു അലക്സ്, ജോണി ആന്റണി, കെപിഎസി ലളിത, വാഫാ ഖദീജ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം ശോഭന മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. 2013ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിരയിലാണ് ശോഭന അവസാനമായി വേഷമിട്ടത്.
ചെന്നൈയിൽ സ്ഥിരതാമസമാക്കിയ രണ്ട് പേരുടെ ജീവിതകഥ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ഒരു ഫൺ ഫാമിലി എന്റർടെയ്നർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

മുൻപ് ഈ സിനിമയുടെ ലൊക്കേഷനിൽ നിന്നുളള സുരേഷ് ഗോപിയുടെയും ശോഭനയുടെയും ദുൽഖറിന്റെയും അടക്കമുള്ള ലൊക്കേഷൻ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കമ്പനിയുടെ നേതൃത്വത്തിൽ അണിയറയിൽ രണ്ട് ചിത്രങ്ങൾ കൂടി പുരോഗമിക്കുന്നുണ്ട്.

Advertisement