അമ്പരപ്പിക്കുന്ന ചൂടൻ ഐറ്റം ഡാൻസുമായി പ്രിയാ വാര്യർ, കണ്ണുതള്ളി ആരാധകർ: വൈറൽ വീഡിയോ കാണാം

104

ഒമർലുലുവിന്റെ ഒരു അഡാർ ലവ് എന്ന സിനിമയിലെ ഒരു സൈറ്റടികൊണ്ട് ലോകം മുഴുവൻ ഉള്ള സിനിമാ ആരാധകരെയും പ്രേക്ഷകരെയും ഒന്നാകെ കയ്യിലെടുത്ത താരമാണ് നടി പ്രിയ പ്രകാശ് വാര്യർ. ഒരു അഡാർ ലവ് എന്ന സിനിമയിലെ മാണിക്യമലരായ പൂവി എന്ന പാട്ടിനിടെയാണ് പ്രിയ വാര്യർ കണ്ണിരുക്കി കാണിച്ച് യുവാക്കളുടെ ഹൃദയത്തിലേക്ക് കയറിയത്.

ആദ്യ സിനിമയിലെ വ്യത്യസ്തമായ അഭിനയമികവു കൊണ്ട് ഏവരും ശ്രദ്ധിക്കുന്ന താരമെന്ന തലത്തിലേക്ക് പ്രിയ വാര്യർ ഉയരുകയായിരുന്നു.ഈ സിനിമയ്ക്കു ശേഷം താരത്തിന് മലയാളത്തിൽ നിരവധി ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.

സമൂഹമാധ്യമങ്ങളിൽ എന്നും നിറഞ്ഞു നിൽക്കുന്ന പ്രിയയുടെ ഇൻസ്റ്റഗ്രാമിൽ പോലും ആരാധകരുടെ ഒരു വലിയ നിര തന്നെയാണ്. മലയാളത്തിൽ നിന്ന് ഇപ്പോൾ ബോളിവുഡ് വരെ എത്തിനിൽക്കുകയാണ് പ്രിയ വാര്യർ എന്ന നടിയുടെ യാത്ര. ബോളിവുഡിൽ ശ്രീദേവ് ബംഗ്ലാവ് എന്ന സിനിമയിലൂടെ അരങ്ങേറിയ താരമിപ്പോൾ അഭിനേത്രി എന്നതിലുപരി നല്ലൊരു മോഡൽ എന്ന നിലയിലാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്.

താരം പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ടുകൾക്കും ചിത്രങ്ങൾക്കും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ മികച്ച സ്വീകാര്യതയും ജനപ്രീതിയും ആണ് ലഭിക്കുന്നത്. ഇപ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ 25 ലക്ഷം വ്യുവേഴിസിനെ നേടി യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു വീഡിയോയാണ് പ്രിയവാര്യരെ കൂടുതൽ പ്രശസ്തയാകുന്നത്.

തെലുങ്ക് വീഡിയോ സോങ് സോങ് ആയ ലടി ലേഡി എന്ന ഗാനമാണ് പ്രിയയുടെ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. പാട്ടിൽ താരം ഗ്ലാമറസ് വേഷത്തിൽ ഐറ്റം ഡാൻസുമായാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം പലപ്പോഴും വിവാദങ്ങൾക്കും വാർത്തകൾക്കും വക വെക്കാൻ ഉണ്ടെങ്കിലും അതൊന്നും താരം ഗൗനിക്കാറേയില്ല. അതേ സമയം അഡാർ ലവിന് ശേഷം ഇതുവരെ താരത്തെ തേടി മലയാള ചിത്രങ്ങൾ ഒന്നും എത്തിയിട്ടില്ലെന്നതാണ് സത്യം.