നടൻ മനീഷ് കൃഷ്ണയെ വീട്ടിലേക്ക് വിളിച്ചുവരുത്തി എട്ടിന്റെ പണി കൊടുത്ത് ജിഷിൻ മോഹൻ: സംഭവം ഇങ്ങനെ

88

മലയാളം മിനിസ്‌ക്രീനിലെ സൂപ്പർഹിറ്റുകളായ വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷകർക്ക് സുപരിചിതരായി മാറിയ താരങ്ങളാണ് ജിഷിൻ മോഹനും മനീഷ് കൃഷ്ണ. അടുത്ത സുഹൃത്തുക്കളാണ് ഇരുവരും.

ജീവിതനൗക, പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിലാണ് ജിഷിൻ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇന്ദുലേഖയിലാണ് മനീഷ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നാളുകൾക്ക് ശേഷം വീട്ടിലേക്കെത്തിയ മനീഷിന് എട്ടിന്റ പണിയാണ് ജിഷിൻ കൊടുത്തത്. രസകരമായ സംഭവത്തെക്കുറിച്ചുള്ള കുറിപ്പും വീഡിയോയും ജിഷിൻ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ജിഷിന്റെ കുറിപ്പ് ഇങ്ങനെ:

ഇന്ദുലേഖയുടെ ഷൂട്ടിനു എറണാകുളം വന്നതായിരുന്നു മനീഷ്. ഷൂട്ടില്ലാത്ത ദിവസം വിളിച്ചു. ഫ്രീ ആയി റൂമിൽ ഒറ്റയ്ക്ക് ഇരിക്കുവല്ലേ നീ ഇങ്ങട് വാടാ.

ഉച്ചഭക്ഷണം വീട്ടിൽ നിന്നാകാം ആത്മസുഹൃത്തുക്കളാകുമ്പോൾ അങ്ങനെയാ. കേട്ട പാതി കേൾക്കാത്ത പാതി അവൻ ഓടി വന്നു. പക്ഷെ വരുന്നത് എന്റെ വീട്ടിലേക്ക് ആണെന്ന് പാവം ഒരു നിമിഷം മറന്നു പോയി. കുറേ ദിവസമായി നോക്കി ഇരിക്കുവായിരുന്നു ഇവന് പണി കൊടുക്കാൻ.

കറക്റ്റ് ആയി വന്നു ചാടിയിട്ടുണ്ട് മനീഷേ, നിനക്ക് ലൊക്കേഷനിൽ ഫുഡ് ഒന്നുമില്ലെടാ എന്നിട്ടാണോടാ ഒരു ഉളുപ്പുമില്ലാതെ വന്നു തട്ടിക്കേറ്റുന്നത് നാണോം മാനോം ഇല്ലേടാ? ഇതൊരു പതിവാക്കണ്ട കേട്ടോ, മനീഷ് കഴിച്ചതൊക്കെ ആ നിമിഷം തന്നെ ദഹിച്ചു.

ഇനി ആരെങ്കിലും വരുന്നുണ്ടോ വീട്ടിലേക്ക് എന്നുമായിരുന്നു ജിഷിൻ ചോദിച്ചത്. നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്. നിനക്ക്ഇ ഫേസ്ബുക്കിൽ ഇടാനല്ലേ ഈ വീഡിയോ എന്ന് മനീഷ് ജിഷിനോട് ചോദിച്ചിരുന്നു.

മനീഷ് തിരിച്ച് എന്തേലും പണി തരുമെന്നുറപ്പാണെന്നായിരുന്നു കമന്റുകൾ. സീ കേരളത്തിലെ റോക്ക് ആൻഡ് റോളിൽ പങ്കെടുത്തതിനെ കുറിച്ച് പറഞ്ഞും ജിഷിൻ എത്തിയിരുന്നു.