എന്നെ തനിച്ചാക്കി എന്റെ ചെക്കൻ പോയിട്ട് 4 വർഷം, ഈ അമ്മയുടെ കണ്ണീര് തോർന്നിട്ടും: മകനെക്കുറിച്ച് നെഞ്ചുപൊട്ടി ചക്കപ്പഴം നടി സബീറ്റ ജോർജ്

79

മലയാളി ടെലിവിഷൻ പ്രേക്ഷകർക്കായി ഫ്ളവേഴ്സ് ചാനലിൽ അടുത്തിടെ ആരംഭിച്ച ഹാസ്യ സീരിയൽ ആണ് ചക്കപ്പഴം. ഫ്ളവേഴ്സ് ചാനലിലെ പ്രധാന ഹാസ്യ പരമ്പരയായി മാറിയിരിക്കുകയാണ് ചക്കപ്പഴം. പതിവ് രീതികളിൽ നിന്നും മാറിയുള്ള അഭിനയശൈലിയും അവതരണവുമാണ് ചക്കപ്പഴത്തെ വ്യത്യസ്തമാക്കുന്നത്.

എസ്പി ശ്രീകുമാർ, അവതാരക അശ്വതി ശ്രീകാന്ത് എന്നിവരാണ് സീരിയലിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു കുടുംബത്തിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കിയാണ് സീരിയൽ അണിയിച്ചൊരുക്കിയിരിക്കുന്നത്.

റാഫി, സബിറ്റ, ഐശ്വര്യ രജനികാന്ത്, അമൽദേവ് എന്നിവരും പരമ്പരയിലെത്തുന്നുണ്ട്. അമ്മ ആയും ഉത്തമയായ അമ്മായി അമ്മയായും വേഷം ഇടുന്ന സബിറ്റ പ്രേക്ഷകരുടെ ഇഷ്ടതാരം ആയി മാറി.
ഹാസ്യത്തിന്റെ മേമ്പൊടിയുമായത്തുന്ന പരമ്പരയിലെ താരങ്ങളും പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.

ലളിതയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സബീറ്റ ജോർജ് എത്തിയത്. കുറിക്ക് കൊള്ളുന്ന കൗണ്ടറുകളും പ്രേക്ഷകരെ ചിരിപ്പിക്കുന്ന തമാശകളുമൊക്കെയായി ലളിതയും സജീവമാണ്. പരമ്പരയിലെ കാര്യങ്ങൾ മാത്രമല്ല വ്യക്തിജീവിതത്തിലെ വിശേഷങ്ങൾ പങ്കുവെച്ചും താരങ്ങളെത്താറുണ്ട്. അതേ സമയം മകനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ കുറിപ്പുമായെത്തിയിരിക്കുകയാണ് സബിറ്റ ജോർജ്.

നാല് വർഷം മുൻപ് വിട്ടുപിരിഞ്ഞ മകൻ മാക്സ് വെല്ലിനൊപ്പമുള്ള ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട് താരം. എന്റെ ചെക്കൻ എന്നെ തനിച്ചാക്കി പോയിട്ട് ഇന്നേക്ക് 4 വർഷം, അമ്മയുടെ കണ്ണീര് തോർന്നിട്ടും എന്നു താരം കുറിക്കുന്നു..

സബിറ്റ ജോർജിന്റെ കുറിപ്പ് പൂർണരൂപം ഇങ്ങനെ:

എന്റെ ചെക്കൻ എന്നെ തനിച്ചാക്കി പോയിട്ട് ഇന്നേക്ക് നാലുവർഷം, അമ്മയുടെ കണ്ണീരു തോർന്നിട്ടും. നാലു വർഷം മുൻപ് ഏതാണ്ട് ഈ സമയത്താണ് നീ എന്നെ വിട്ടുപോയത് എന്റെ മാക്‌സ് ബോയ്.

അതിനു ശേഷം ഒരിക്കലും അമ്മയുടെ ഹൃദയം പഴയതുപോലെ ആയിട്ടില്ല. നീയുമായി ഒത്തുച്ചേരാൻ ഒരു അവസരം സർവ്വേശ്വരൻ തന്നാൽ ഒരു നിമിഷം പോലും ഞാൻ മടിച്ചു നിൽക്കില്ല. കാരണം നീയെന്റെ ജീവിതത്തിലെ നികത്താനാവാത്തൊരു നഷ്ടമാണ്.

കണ്ണുനീർ നിറഞ്ഞ് കാഴ്ച മങ്ങിയതിനാൽ മമ്മിയ്ക്ക് കൂടുതലൊന്നും എഴുതാൻ കഴിയുന്നില്ല’ മകന് ചുംബനം നൽകുന്ന ചിത്രത്തിനൊപ്പം സബീറ്റ കുറിച്ചു.