ഞാൻ കൊണ്ടുവന്ന ചായക്കുടിച്ചാൽ എന്താ, ശിവന് നേരെ അഞ്ജലി, സാന്ത്വനത്തിൽ പുത്തൻ സംഭവ വികാസങ്ങൾ

56

സൂപ്പർഹിറ്റുകളായ നിരവധി സീരിയലുകൾ മലയാളി കുടുംബസദസ്സുദൾക്ക് സമ്മാനിച്ചിട്ടുള്ള ഏഷ്യാനെറ്റ് ചാനലിൽ ഇപ്പോൾ സംപ്രേഷം തുടരുന്ന മെഗാഹിറ്റ് പരമ്പരയാണ് സാന്ത്വനം. നടി ചിപ്പിയും ഭർത്താവ് രഞ്ജിത്തും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ പരമ്പരയിലെ നായികയും ചിപ്പിയാണ്.

ഒരു കുടുംബത്തിലെ സഹോദരങ്ങളെ ചുറ്റിപ്പറ്റിയാണ് സാന്ത്വനത്തിന്റെ കഥ പുരോഗമിക്കുന്നത്. തമിഴിലെ സൂപ്പർഹിറ്റ് സീരിയലായിരുന്ന പാണ്ഡ്യൻ സ്റ്റോഴ്‌സിന്റെ റീമേക്കാണ് ഈ സീരിയൽ. ഏറെ വർഷങ്ങൾക്ക് ശേഷമാണ് സ്വാന്തനം പോലൊരു പരമ്പര സ്‌ക്രീനിൽ വരുന്നത്.

Advertisements

സ്‌ക്രീനിൽ വന്ന് ചുരുങ്ങിയ ദിവസം കൊണ്ട് കേരളക്കര ഏറ്റെടുത്ത പരമ്പരയാണ് സ്വാന്തനം. ത്രില്ലടിപ്പിക്കുന്ന എപ്പിസോഡ് ത്രില്ലടിപ്പിക്കുന്ന കഥാപാത്രങ്ങൾ സീരിയലിന്റെ എടുത്ത് പറയേണ്ട പ്രത്യേകതകളാണ്.

ഓരോ ദിവസത്തെ എപ്പിസോഡിലും പ്രേക്ഷകരുടെ പ്രതീക്ഷ വർധിപ്പിച്ച് കൊണ്ടാണ് സ്വാന്തനം മുന്നോട്ട് പോവുന്നത്. ഇപ്പോൾ സീരിയലിന്റെ പുതിയ പ്രെമോ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. ഇതിലെ പ്രധാന കഥാപാത്രങ്ങളായി അഞ്ജലിയുടെയും ശിവന്റെയും ചില രംഗങ്ങളാണ് വീഡിയോയിൽ കാണിക്കുന്നത്.

പരസ്പരം മനസിലാക്കി തുടങ്ങിയ ഇവർ ഒന്നിക്കാനുള്ള എല്ലാ സാധ്യതകളും വീഡിയോയിൽ ഉണ്ട്. വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായിരിക്കുന്നത്. അഞ്ജലിയുടെ ഇഷ്ടങ്ങൾ നോക്കി തന്നെയാണ് ശിവനും ഇപ്പോൾ ജീവിക്കുന്നത്.

എങ്കിലും ഇപ്പോഴും രണ്ട് പേരിലും ചെറിയ ഒരു വാശിയൊക്കെ ഉണ്ട്. അതേസമയം കൃഷ്ണാസ്റ്റോർ പൂട്ടിക്കാനുള്ള ശ്രമത്തിലാണ് തമ്പി. എന്നാൽ ഇത് നടക്കില്ലെന്ന് ബാലൻ തറപ്പിച്ചു പറഞ്ഞു. ഇതിലെ മറ്റു പ്രണയ ജോഡികളാണ് അപ്പുവും ഹരിയും. പ്രണയിച്ച് വിവാഹം കഴിച്ച ഇവരിൽ ഇപ്പോൾ ചെറിയ പൊരുത്തക്കേടുകൾ വന്ന് തുടങ്ങി.

എന്നാൽ അഞ്ജലിയും ശിവനും തമ്മിൽ ആദ്യം നല്ല അടിയാണെങ്കിലും ഇപ്പോൾ ഇവർ സ്‌നേഹിച്ച് തുടങ്ങിയിരിക്കുകയാണ്. പരസ്പരം മനസിലാക്കി അനുസരിച്ച് ജീവിക്കാൻ ഇവർ പഠിച്ചു കഴിഞ്ഞു.

Advertisement