Home Entertainment

മോഹൻലാലിന്റെ വിരലുകൾ പോലും അഭിനയിക്കും, ദൃശ്യം 2 കണ്ട് അത്ഭുതപ്പെട്ട് എൻഎസ് മാധവൻ, ലാലേട്ടന്റെ അഭിനത്തെയും പ്രശംസിച്ച് പ്രിയ സാഹിത്യകാരൻ

184

നടനവിസ്മയം കംപ്ലീറ്റ് ആക്ടർ നായകനായ ജീത്തു ജോസഫ് ചിത്ര ദൃശ്യം 2 ആണ് ഇപ്പോൾ ലോകം മുഴുവനുമുള്ള ഇന്ത്യൻ സിനിമാ പ്രേമികളുടെ ചർച്ചാ വിഷയം. ഫെബ്രുവരി 19നാ ആയിരുന്നു ആമസോൺ പ്രൈമിൽ ഒടിടി റിലീസായി ഈ ചിത്രം പുറത്തെത്തിയത്.

ഇന്ത്യയ്ക്ക് അകത്തു നിന്നും പുറത്തു നിന്നും വലിയ പ്രശംസ ലഭിക്കുന്ന ഈ ചിത്രം മഹാവിജയമാണ് നേടുന്നത്. ഇന്ത്യ മുഴുവനുമുള്ള സിനിമാ പ്രേക്ഷകർ, സിനിമാ പ്രവർത്തകർ തുടങ്ങി മറ്റു മേഖലയിലെ പ്രശസ്തരും വരെ ഇപ്പോൾ ദൃശ്യം 2 കണ്ടു ജീത്തു ജോസഫിനും മോഹൻലാലിനും മുരളി ഗോപിക്കുമെല്ലാം അഭിനന്ദനം അറിയിച്ചു കൊണ്ട് മുന്നോട്ടു വരികയാണ്.

Advertisements

ഇപ്പോഴിതാ പ്രശസ്ത മലയാള സാഹിത്യകാരൻ എൻ എസ് മാധവനും ദൃശ്യം 2നേയും ഇതിലെ പ്രകടനത്തിന് മോഹൻലാൽ, മുരളി ഗോപി എന്നിവരേയും പ്രശംസിച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുന്നത്. ദൃശ്യം 2 ഗംഭീരമായെന്നും ദൃശ്യം 3 കാണാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.

ചിത്രത്തിലെ ഏതു രംഗമാണ് എടുത്തു പറയാൻ തോന്നുന്നത് എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് എൻ എസ് മാധവൻ പറയുന്നത് മോഹൻലാൽ കഥാപാത്രം ഉറക്കമുണർന്നു തന്റെ ഫോൺ പരതുന്ന രംഗമാണെന്നാണ്.

മോഹൻലാലിന്റെ വിരലുകൾ പോലും അഭിനയിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അതുപോലെ മുരളി ഗോപിയുടെ പ്രകടനവും തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നുണ്ട്. കേരളാ സമൂഹത്തിന്റെ ഒരു നേർക്കാഴ്ച കൂടി ഈ ചിത്രത്തിൽ കാണാൻ സാധിക്കുമെന്നും ചിത്രത്തിലെ മറ്റു ചില കഥാപാത്രങ്ങളെക്കുറിച്ചു സൂചിപ്പിച്ചു കൊണ്ട് അദ്ദേഹം പറയുന്നു.

ദൃശ്യം 2 റിലീസ് ചെയ്തു മൂന്നു ദിവസങ്ങൾ കഴിയുമ്പോഴും ലോകമെമ്പാടും നിന്നാ മോഹൻലാലിനും ജീത്തു ജോസഫിനുമുള്ള അഭിനന്ദന പ്രവാഹം തുടർന്ന് കൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തിന്റെ തെലുങ്കു റീമേക് അടുത്ത മാസം ഷൂട്ടിംഗ് ആരംഭിക്കും.

ജീത്തു ജോസഫ് തന്നെയാണ് തെലുങ്ക് റീമേക്കും സംവിധാനം ചെയ്യുന്നത്. അതേ സമയം ദൃശ്യം 3 ഉം സംഭവിക്കുമെന്നാണ് ജീത്തു ജോസഫ് പറയുന്നത്. ദൃശ്യം 3 ന്റെ ക്ലൈമാക്‌സ് ഇപ്പോഴെ റെഡിയാണെന്നാണ് ജീത്തു പറയുന്നത്.

ആന്റണി പെരുമ്പാവൂരുമായും മോഹൻലാലുമായും ഇക്കാര്യം ചർച്ച ചെയ്തു കഴിഞ്ഞു വെന്നും ജീത്തു ജോസഫ് പറയുന്നു.

Advertisement