മമ്മുക്ക കരയുന്നതും ലാലേട്ടൻ ചിരിക്കുന്നതും കാണാനാണ് എനിക്ക് ഇഷ്ടം: സുരഭി ലക്ഷ്മി

56

മിനിസ്‌ക്രീനിലൂടെയെത്തി സിനിയിലേക്ക് ചേക്കേറി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് സുരഭി ലക്ഷ്മി. മീഡിയ വൺ ചാനലിലെ എം80 മൂസ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് സുരഭി ലക്ഷ്മി മലയാലി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയത്.

നിരവധി അവാർഡുകൾക്ക് ഒപ്പം ദേശിയ അവാർഡുവരെ സുരഭിലക്ഷമി നേടിയെടുത്ത് കഴിഞ്ഞു. ഇപ്പോൾ താരത്തിന്റെ കൈ നിറയെ സിനിമകളാണ്. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്യാൻ ഇതിനോടകം സുരഭി ലക്ഷ്മിക്കായി. ബൈ ദ പീപ്പിൾ എന്ന ചിത്രത്തിലൂടെയാണ് സുരഭി മലയാള സിനിമയിലേക്കെത്തുന്നത്.

Advertisements

ഇതിനോടകം മുപ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. മിന്നാമിനുങ്ങിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശം നേടിയിരുന്നു. 2016 ലെ മലയാളം ഫിലിം ക്രിട്ടിക്സ് അവാഡും നേടി. മിന്നാമിനുങ്ങിലൂടെ തന്നെയാണ് സുരഭിയെത്തേടി ദേശീയ പുരസ്‌ക്കാരവും എത്തിയത്.

ഇപ്പോൾ സ്ഥിരമായി എല്ലാ താരങ്ങളും നേരിടേണ്ടി വന്ന ഒരു ചോദ്യം സുരഭി ലക്ഷ്മിക്കും നേരിടേണ്ടി വന്നിരിക്കുകയാണ്. മമ്മൂട്ടി ഫാൻ ആണോ? മോഹൻലാൽ ഫാൻ ആണോ? എന്നാണ് ഒരു സ്വകാര്യ എഫ് എം ചാനലിന്റെ പരിപാടിക്കിടെ സുരഭി ലക്ഷ്മിയോട് അവതാരകൻ ചോദിച്ചത്.

എന്നാൽ ഈ ചോദ്യത്തിന് വളരെ വ്യത്യസ്തമായ ഒരു മറുപടിയാണ് സുരഭി നൽകിയത്. ഒപ്പം തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മോഹൻലാൽ ചിത്രത്തെ കുറിച്ചും മമ്മൂട്ടി ചിത്രത്തെ കുറിച്ചും സുരഭി പറഞ്ഞു.
സുരഭി ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ:

എനിക്ക് മമ്മുക്ക കരയുന്നത് കാണാനും ലാലേട്ടൻ ചിരിക്കുന്നത് കാണാനുമാണ് ഇഷ്ടം. ഞാൻ സ്‌കൂളിൽ പഠിക്കുന്ന സമയത്ത് അവിടെ സൂര്യമാനസ’ എന്ന സിനിമ പ്രദർശിച്ചപ്പോൾ മമ്മുക്കയുടെ പ്രകടനം കണ്ടു പൊട്ടിക്കരഞ്ഞു പോയി. ഇമോഷൻസ് കൊണ്ടു ആ മനുഷ്യൻ അത്രയ്ക്കാണ് ഉള്ളിലേക്ക് ഇറങ്ങുന്നത്.

വാത്സല്യമൊക്കെ മമ്മുക്കയ്ക്ക് മാത്രം ചെയ്യാൻ പറ്റുന്ന സിനിമയാണ്. അതൊക്കെ എന്റെ പ്രിയപ്പെട്ട മമ്മൂട്ടി സിനിമകളിൽ ഒന്നാണ്. അത് പോലെ ലാലേട്ടൻ ചിരിപ്പിക്കുന്നത് കാണാനാണ് എനിക്ക് കൂടുതൽ ഇഷ്ടം. കിലുക്കം പോലെയുള്ള അദ്ദേഹത്തിന്റെ സിനിമകളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും സുരഭിലക്ഷ്മി പറയുന്നു.

Advertisement