മീനാക്ഷിയുടെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി ദിലീപും കാവ്യ മാധവനും, മഞ്ജു വാര്യരെ ക്ഷണിച്ചില്ലേയെന്ന് ആരാധകർ

352

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെയും ആദ്യ ഭാര്യ മഞ്ജു വാര്യരുടേയും മകളാണ് മീനാക്ഷി ദിലീപ്. മഞ്ജു വാര്യരുമായി വേർപിരിഞ്ഞ ദിലാപ് കാവ്യ മാധവനെ വിവഹം കഴിച്ചിരുന്നു. ഇവരുടെ ഒപ്പമാണ് മീനാക്ഷി ഉള്ളത്.

അതേ സമയം അച്ഛന്റേയും അമ്മയുടേയും പാത പിന്തുടർന്ന് മക്കൾ സിനിമിയിലേക്ക് എത്തുന്നത് പതിവായതു കൊണ്ട് തന്നെ പലരും സിനിമാ അരങ്ങേറ്റം പ്രതീക്ഷിക്കുന്ന താരുപുത്രി കൂടിയാണ് മീനാക്ഷി.
മീനാക്ഷിയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം.

Advertisements

സിനിമയിൽ അരങ്ങേറിയിട്ടില്ലെങ്കിലും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ധാരാളം ആരാധകരെ നേടാൻ മീനാക്ഷിയ്ക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മീനാക്ഷിയുടെ പിറന്നാൾ സോഷ്യൽ മീഡിയയിലും ചർച്ചയായിരുന്നു.

ഇപ്പോഴിതാ മീനാക്ഷിയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ വൈറലാവുകയാണ്. ദിലീപും കാവ്യ മാധവനും ചേർന്ന് മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങൾ മീനാക്ഷി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്.

ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മീനാക്ഷിയുടെ കോളേജിലെ സുഹൃത്തുക്കളും ആഘോഷത്തിൽ പങ്കുചേരുവാൻ എത്തിയിരുന്നു. അതേസമയം കമന്റുകളിലൂടെ മിക്കവരും ചോദിക്കുന്നത് അമ്മ മഞ്ജു വാര്യരെ കുറിച്ചാണ്. മഞ്ജു എവിടെയാണെന്നും മഞ്ജുവിനെ ക്ഷണിച്ചില്ലേയെന്നുമാണ് ചിലരുടെ കമന്റുകൾ.

അമ്മയും മകളുമുള്ള ചിത്രം കാണാൻ സാധിച്ചിരുന്നുവെങ്കിൽ പിറന്നാൾ കൂടുതൽ കളറാകുമായിരുന്നു എന്നും അവർ പറയുന്നു. അതേസമയം മീനാക്ഷിയ്ക്കായി പിറന്നാൾ അടിപൊളിയാക്കിയ ദിലീപിനേയും കാവ്യയേയും സോഷ്യൽ മീഡിയ അഭിനന്ദിക്കുന്നുണ്ട്.

അതേ സമയം മീനാക്ഷിയ്ക്ക് സിനിമാമോഹമില്ലെന്നാണ് സൂചനകൾ. ഡോക്ടറാവുകയാണ് മീനാക്ഷിയുടെ ആഗ്രഹം. ചെന്നൈയിലാണ് താരപുത്രി പഠിക്കുന്നത്. സിനിമയിൽ അഭിനയിക്കുന്നതിനെ കുറിച്ച് മീനാക്ഷി സൂചനകളൊന്നും നൽകിയിട്ടില്ല.

Advertisement