ഞങ്ങൾ ഒരുമിച്ച് 40 വർഷത്തിലേറെയായി യാത്ര ചെയ്യുന്നു, ഇപ്പോൾ അരയും തലയും മുറുക്കി ലാൽ ഇറങ്ങിയിരിക്കുകയാണ്; ബറോസിന് പിന്തുണയുമായി മമ്മൂട്ടി

226

മലയാളത്തിന്റെ താരരാജാവ് നടനവിസ്മയം ദി കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രമാത്തിന് തുടക്കമായി. ചിത്രത്തിന്റെ പൂജ ചടങ്ങ് കൊച്ചിയിലെ നവോദയ സ്റ്റുഡിയോയിൽ വെച്ചാണ് നടന്നത്. മെഗാസ്റ്റാർ മമ്മൂട്ടി, സൂപ്പർ ഡയറക്ടർ പ്രിയദർശൻ, സിബി മലയിൽ, ഫാസിൽ, ദിലീപ്, പൃഥ്വിരാജ്, ലാൽ, സിദ്ദിഖ്, സത്യൻ അന്തിക്കാട് എന്നിവരും ചടങ്ങിൽ സന്നദ്ധരായിരുന്നു.

മോഹൻലാലാണ് ആദ്യമായി ദീപം കൊളുത്തി പൂജയ്ക്ക് തുടക്കം കുറിച്ചത്. ശേഷം ജിജോയും ആന്റണി പെരുമ്പാവൂരും ദീപം തെളിച്ചു. ചടങ്ങിൽ മമ്മൂട്ടി സിനിമയെ കുറിച്ചും മോഹൻലാലിനെ കുറിച്ചും സംസാരിച്ചു. മലയാള സിനിമയിൽ ഒരുപാട് നടൻമാർ സംവിധായകർ ആയിട്ടുണ്ട്. പക്ഷെ മറ്റ് ഭാഷകളെ അപേക്ഷിച്ച് നോക്കുമ്പോൾ നമ്മളുടെ എണ്ണം അതിൽ കുറവാണ്.

Advertisements

ഏറ്റവും അവസാനം വന്നത് പൃഥ്വിരാജാണ്. ഇപ്പോൾ അരയും തലയും മുറുക്കി മോഹൻലാലും ഇറങ്ങിയിരിക്കുകയാണ് സംവിധാനത്തിന് എന്നാണ് മമ്മൂട്ടി പറഞ്ഞത്. മോഹൻലാലിന് പുതിയ സംരംഭത്തിൽ എല്ലാവിത പിന്തുണയും ആശംസകളും താൻ അറിയിക്കുന്നു എന്നും മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ:

ഒരു വലിയ സംരഭത്തിന് സാക്ഷ്യം വഹിക്കുകയാണ് നമ്മൾ എല്ലാവരും. മലയാള സിനിമയിൽ ഒരുപാട് നടൻമാർ സംവിധായകർ ആയിട്ടുണ്ട്. പക്ഷെ മറ്റ് ഭാഷകളെ അപേക്ഷിച്ച് നോക്കുമ്‌ബോൾ നമ്മളുടെ എണ്ണം കുറവാണ്. ഏറ്റവും അവസാനം വന്നത് പൃഥ്വിരാജാണ്. ഇപ്പോ അരയും തലയും മുറുക്കി മോഹൻ്ലാലും ഇറങ്ങിയിരിക്കുകയാണ് സംവിധാനത്തിന്.

എന്തായാലും അദ്ദേഹത്തിന്റെ ഇത്രയും കാലത്തെ സിനിമ അനുഭവം ഈ സിനിമയ്ക്ക് വലിയൊരു മുതൽക്കൂട്ടായിരിക്കും എന്ന് തന്നെയാണ് നമ്മൾ കരുതുന്നത്. 40 വർഷത്തിലേറെയായി ഞങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുന്നു.

സിനിമയുടെ വളർച്ചയും തതകർച്ചയും കണ്ടും കേട്ടുമെല്ലാമാണ് ഞങ്ങളീ 40 വർഷം സഞ്ചരിച്ചത്. ഞങ്ങൾ ഒപ്പം അല്ലെങ്കിൽ ഞങ്ങൾ സിനിമയോടൊപ്പമാണ് വളർന്നത്. മലയാള സിനിമ വളർന്ന് രാജ്യാന്തരങ്ങളും ലോകാന്തരങ്ങളുമൊക്കെ കടന്ന് ഇപ്പോൾ ബറോസിൽ എത്തി നിൽക്കുകയാണ്.

ഈ നിമിഷം ഒരു പക്ഷെ മലയാളികൾക്ക് എന്നും അഭിമാനിക്കാനും ആഹ്ലാദിക്കാനും സാധിക്കുന്ന സുന്ദര നിമിഷമാണ്. ഇത് നമ്മുടെ എല്ലാം പ്രിയങ്കരനായ മോഹൻലാൽ സംവിധായകനായി എന്നതിന് അപ്പുറത്തേക്ക്, അദ്ദേഹം സംവിധാനം ചെയ്യാൻ പോകുന്നത് ഒരു രാജ്യാന്തര ശ്രദ്ധ നേടാൻ പോകുന്ന സിനിമയാണ്.

ഇത് മലയാളി പ്രേക്ഷകർക്ക് മാത്രം ഉദ്ദേശിച്ചിട്ടുള്ള സിനിമയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എല്ലാവരിലേക്കും ഒരു പോലെ എത്തിച്ചേരുന്ന ഒരു കലാസൃഷ്ടിയായി ബറോസ് മാറും എന്ന് തന്നെയാണ് നമ്മൾ എല്ലാവരും പ്രതീക്ഷിക്കുന്നത്. അങ്ങനെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.

ഈ സിനിമയുടെ തുടക്കത്തിന് ഭാഗമാകാൻ ഇവിടെ എത്തിച്ചേരാൻ സാധ്യമായത് തന്നെ ഭാഗ്യമായി ഞാൻ കാണുന്നു. എന്റെ സുഹൃത്തും സഹോദരനും എന്നുള്ളതിന് അപ്പുറത്തേക്ക് വേറെ എന്തോ വൈകാരികമായി ഞങ്ങളെ അടിപ്പിച്ചിട്ടുള്ള ഒരുപാട് ഘടകങ്ങൾ ഉണ്ട്.

ഈ നിമിഷത്തിൽ ഞാൻ അദ്ദേഹത്തിന് എന്റെ സർവ്വ പിന്തുണയും, ആശംസയും നേരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. അതേ സമയം ബറോസ് ഒരു പീരീഡ് ചിത്രമാണ്. ചിത്രത്തിലെ അഭിനേതാക്കളിൽ ഭൂരിപക്ഷവും വിദേശത്തു നിന്നുള്ളവരായിരിക്കുമെന്ന് മോഹൻലാൽ നേരത്തെ പറഞ്ഞിരുന്നു. ഞങ്ങൾ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.

അതിനാൽ തന്നെ എല്ലാ സ്വാതന്ത്ര്യവും ലഭിച്ചു. ഈ ഒരു ചിത്രം ഞാൻ ഒന്ന് ശ്രമിച്ചു നോക്കുകയാണ് എന്നും കൂട്ടിച്ചേർത്തു. ലോകത്തിന്റെ നാനാ ഭാഗത്തുന്നും എത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളുടെയും നിധികളുടെയും കാവൽക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കാത്തുസൂക്ഷിക്കുന്ന നിധി ഗാമയുടെ പിൻഗാമിയെന്നുറപ്പുള്ളയാൾക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ.

ഒരുദിവസം ഗാമയുടെ പിൻതുടർച്ചക്കാരൻ എന്ന് പറഞ്ഞ് കൊണ്ട് ഒരു കുട്ടി വരുന്നതോടെ ബറോസിന്റെ കഥ തുടങ്ങുകയാണ്. കടലിലൂടെയും കാലത്തിലൂടെയും ആ കുട്ടിയുടെ മുൻഗാമികളെ കണ്ടെത്താൻ ബറോസ് നടത്തുന്ന യാത്രയാണ് പ്രമേയം.

ചിത്രത്തിൽ ബറോസ് എന്ന ടൈറ്റിൽ റോളിൽ എത്തുന്നത് മോഹൻലാൽ തന്നെയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ താനൊറ്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടൻ റാഫേൽ അമർഗോ എന്നിവർ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേൽ അമർഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ.

Advertisement