എന്തോ എനിക്കിഷ്ടമാണ് നിന്നെ, കാരണങ്ങളറിയാതെ: മണികുട്ടനുള്ള സൂര്യയുടെ കത്ത് കയ്യോടെ പിടിച്ച് സജ്‌ന

271

സൂപ്പർഹിറ്റായി മുന്നേറുകയാണ് മനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്‌ബോസ് മലയാളം മൂന്നാം പതിപ്പ്. ഏറെ രസകരമായിട്ടാണ് ഷോയുടെ 38ാം ദിവസം ആരംഭിച്ചത്. വഴക്കും പൊട്ടിത്തെറികളും സ്ഥിരമായ ബിഗ് ബോസ് ഹൗസ് പക്ഷേ 38ാം ദിവസം ശാന്തമായിരുന്നു.

മത്സരാർഥികൾ എല്ലാവരും പിണക്കങ്ങളും ദേഷ്യവും മാറ്റിവെച്ച് വളരെ ശാന്തമായിട്ടായിരുന്നു ഹൗസിൽ പെരുമാറിയത്. ദിവസങ്ങൾ കഴിയുന്തോറും എല്ലാവവരും വീടുമായും ബിഗ് ബോസ് ഷോയുമായും പൊരുത്തപ്പെട്ട് വരുകയാണ്.

Advertisements

അതിന്റെ സൂചനയാണിത് അനാവശ്യമായുള്ള സംസാരമോ പൊട്ടിത്തെറിയോ കഴിഞ്ഞ രണ്ട് ദിവമായി വീട്ടിലില്ല. അടിപൊളി ഗാനത്തോടെയാണ് എല്ലാവരും ഉണർന്നത്. ഇതിന് ശേഷം രസകരമായ മോർണിംഗ് ആക്ടിവിറ്റിയിലും പങ്കെടുത്തിരുന്നു. രസകരമായിട്ടായിരുന്നു രാവിലെ കടന്നു പോയത്.

ബിഗ് ബോസ് ഹൗസിൽ ഇന്ന് നടന്ന ഒരു രസകരമായ സംഭവം സൂര്യയുടെ സീക്രട്ട് ലെറ്ററാണ്. അത് കയ്യോടെ പിടിച്ചിരിക്കുകയാണ് സജ്‌ന. മണിക്കുട്ടന് വേണ്ടിയുള്ളതാണോ ഈ ലെറ്റർ എന്ന് എല്ലാവരും കളിയാക്കി കൊണ്ട് ചോദിക്കുകയും ചെയ്തിരുന്നു. ടിഷ്യൂ പേപ്പറിൽ മേക്കപ്പ് സാധനം കൊണ്ട് അക്ഷരം തലതിരിച്ചാണ് സൂര്യ രഹസ്യ ലെറ്റർ എഴുതിയത്.

പിന്നീട് അത് വേസ്റ്റ് ബാസ്‌കറ്റിൽ ഇടുകയും ചെയ്തു. ഇത് സജ്‌ന കാണുന്നുണ്ടായിരുന്നു. സൂര്യയോട് ചോദിച്ചതിന് ശേഷം സജ്‌ന ലെറ്റർ എടുത്ത് എല്ലാവരുടേയും മുന്നിൽ വെച്ച് ഉറക്കെ വായിക്കുകയായിരുന്നു. സൂര്യ അത് തട്ടിപ്പറിക്കാൻ നോക്കിയെങ്കിലും അത് റംസാന്റേയും സായിയുടേയും കൈകളിൽ കൊടുക്കുകയായിരുന്നു.

ഇവരാണ് ഈ കത്ത് വായിച്ചത്. എന്തോ എനിക്കിഷ്ടമാണ് നിന്നെ, കാരണങ്ങളറിയാതെ എന്നതായിരുന്നു കത്തിലെ വാചകം. ഇത് കയ്യിൽ കിട്ടിയ റംസാനും സായിയും കൂടി മണിക്കുട്ടനെ ആണോ എന്ന് ചോദിക്കുന്നുണ്ട്.

എന്നാൽ അത് മണിക്കുട്ടനുള്ളതല്ല എന്നായിരുന്നു സൂര്യയുടെ മറുപടി. പിന്നാലെ എല്ലാവരും സൂര്യയെ കളിയാക്കുകയും ചെയ്തിരുന്നു. ഇതെല്ലാംകണ്ട് മറ്റൊരിടത്തിരുന്നു പൊട്ടിച്ചിരിക്കുകയായിരുന്നു മണിക്കുട്ടൻ പിന്നീട് കിടിലൻ ഫിറോസിന് ഒരു കത്ത് നൽകുകയും ചെയ്തു.

Advertisement