ഞാൻ ഷോർട്ട്സ് ഇട്ടതിന് അങ്ങനെ കമന്റ്‌ ചെയ്തളെ കണ്ട് ഞെട്ടിപ്പോയി; വെളിപ്പെടുത്തലുമായി സാനിയ ഇയ്യപ്പൻ

186

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്തി താരമാണ് സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന സിനിമയിലെ ചിന്നുവായി എത്തിയ താരം പിന്നീട് മലയാളി ആരാധകരുടെ പ്രിയ നടിയായി മാറുകയായിരുന്നു.

നിരവധി സിനിമകളിൽ ചെറുതും വലുതുാമായ വേഷങ്ങൾ ചെയ്ത് സാനിയയുടെ ലൂസിഫറിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ ഫോട്ടോഷൂട്ടുകളും മറ്റും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.

Advertisements

Also Read
ലാൽ ജോസ് ബലരമാൻ എന്ന പേരിൽ ചെയ്യാനിരുന്ന സിനിമ മറ്റൊരു സംവിധായകൻ ചെയ്തു, പേര് മാറ്റിയത് ലാലേട്ടൻ: മോഹൻലാലിന്റെ ആ സർവ്വകാല ഹിറ്റ് പിറന്നത് ഇങ്ങനെ

ഹോട്ട് ഗ്ലാമറസ്സ് ചിത്രങ്ങളും പങ്കുവെയ്ക്കുന്ന താരത്തിന് വിമർശകരും ഏറെയാണ്. ഇത്തരത്തിൽ തന്നെ വിമർശിക്കുന്നവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ. കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം കൊണ്ട് ഇഷ്ടമുള്ള വസ്ത്രം വാങ്ങി ധരിക്കുന്നതിൽ തന്റെ കുടുംബത്തിലുള്ളവർക്ക് പ്രശ്നമില്ലെങ്കിൽ പിന്നെ മറ്റുള്ളവർ പ്രയാസപ്പെടുന്നത് എന്തിനാണെന്നാണ് സാനിയ ഇയ്യപ്പൻ ചോദിക്കുന്നത്.

ആത്മവിശ്വാസം ഉള്ള ഒരാളെ മോശം കമന്റുകളൊന്നും ബാധിക്കില്ലെന്നും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സാനിയ വ്യക്തമാക്കി. ഷോർട്ട്സ് ഇട്ടതിന്റെ പേരിൽ തന്നെ മുംബൈ ബസ്സിൽ കയറ്റി വിടണം എന്നുപറഞ്ഞ കമന്റ് അൽപ്പം കടന്നുപോയതിനാൽ മാത്രമാണ് അന്ന് കേസ് കൊടുക്കേണ്ടി വന്നതെന്നും സാനിയ പറയുന്നു.

സ്‌റ്റൈലിഷ് വസ്ത്രങ്ങളണിയാൻ എനിക്ക് ഇഷ്ടമാണ്. സ്വയം കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം കൊണ്ട് എനിക്കിഷ്ടമുള്ള വസ്ത്രങ്ങൾ വാങ്ങി ധരിക്കുന്നതിൽ എന്റെ കുടുംബത്തിന് പ്രശ്നമില്ലെങ്കിൽ പിന്നെ മറ്റുള്ളവർ പ്രയാസപ്പെടുന്നത് എന്തിനാണെന്ന് അറിയില്ല.

ആത്മവിശ്വാസം ഉള്ള ഒരാളെ ഇത്തരം കമന്റുകൾ ബാധിക്കില്ല എന്ന് കമന്റുകൾ ഇടുന്നവർക്ക് അറിയില്ലെന്ന് തോന്നുന്നു. ഷോർട്സ് ഇട്ടതിന് എന്നെ മുംബൈ ബസിൽ കയറ്റി വിടണം എന്ന കമന്റ് അൽപം കടന്നുപോയതിനാൽ മാത്രമാണ് കേസ് കൊടുക്കേണ്ടി വന്നത്. കമന്റ് ചെയ്ത ആളെ കണ്ട് ഞാൻ ഷോക്ക്ഡ് ആയിപ്പോയി. എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയായിരുന്നു അതെന്നുംസാനിയ വെളിപ്പെടുത്തുന്നു.

Also Read
ജോൺ കൊക്കൻ ജീവിതത്തിൽ ഒരു വില്ലനല്ല, വണ്ടർഫുൾ ആണ്, വിശാലിനോട് ഇപ്പോഴും ബഹുമാനം: താനുമായി പിരിഞ്ഞ ഭർത്താക്കൻമാരെ കുറിച്ച് മീര വാസുദേവ്

Advertisement