കൂടെ നിൽക്കും എന്ന് കരുതിയവർ അന്ന് രാജുവിന് എതിരെ നിന്നപ്പോൾ മമ്മൂട്ടിയാണ് സഹായിച്ചത്, മമ്മൂട്ടിയുടെ ആ കരുതൽ മറക്കാനാവില്ല: മല്ലിക സുകുമാരൻ

125

അന്തരിച്ച നടൻ സുകുമാന്റെ കുടുംബം ഇപ്പോൾ മലയാള സിനിമരംഗത്തെ പ്രമുഖ താര കുടുംബമാണ്. അദ്ദേഹത്തിന്റെ ഭാര്യ മല്ലകാ സുകുമാരനും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും മരുക്കളും കൊച്ചുമക്കളും എല്ലാം സിനിമാ ലോകത്തും സോഷ്യൽ മീഡിയകളിലും സജീവമാണ്.

അത് സമയം പലപ്പോഴും പിന്നിട്ട വഴികളിലെ പല കാര്യങ്ങളും ഒളിമറ ഇല്ലാതെ തുറന്ന് പറയാറുള്ള ആളാണ് മല്ലിക. അതുപോലെ തന്നെ ഒരു സമയത്ത് മായാള സിനിമയിൽ നിറഞ്ഞുനിന്ന നടനായിരുന്നു സുകുമാരൻ. വില്ലനായും നായകനായും ഒരുപാട് മികച്ച കഥാപാത്രങ്ങൾ മലയാളത്തിനു സമ്മാനിച്ച അദ്ദേഹം അകാലത്തിൽ യാത്രയാകുകയായിരുന്നു, എന്നാൽ അദ്ദേഹം ആഗ്രഹിച്ചത് പോലെ തന്റെ ആൺ മക്കളും ഇന്ന് ഉയരങ്ങൾ കീഴടക്കി കഴിഞ്ഞു.

Advertisements

സുകുമാരൻ ജീവിച്ചിരുന്നെകിൽ മക്കളുടെ ഉയർച്ച കണ്ട് ഇന്ന് ഒരുപാട് സന്തോഷിക്കുമായിരുന്നു. ഇപ്പോഴിതാ നേരത്തെ മല്ലികാ സുകുമാരൻ മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്.

Also Read
ഞാൻ യോജിക്കുന്നു, വിനായകൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല, സമ്മത പ്രകാരം ബന്ധപ്പെട്ടിട്ട് തെറ്റി പിരിയുമ്പോൾ മീടു ആരോപിക്കുകയല്ലേ പലരും: ജോമോൾ ജോസഫ്

മമ്മൂട്ടിയും സുകുമാരനും തമ്മിൽ വളറെ അടുത്ത ബദ്ധമായിരുന്നു എന്നാണ് മല്ലികാ സുകുമാരൻ പറയുന്നത്. എൺപതുകളിലെ സൂപ്പർ ഹിറ്റ് ചിത്രം പടയോട്ടത്തിൽ കമ്മാരൻ എന്ന കഥാപാത്രം ആദ്യം തേടിയെത്തിയത് സുകുമാരനെയാണ്. എന്നാൽ സുകുമാരന്റെ നിർദ്ദേശപ്രകാരമാണ് പിന്നീട് ആ വേഷം മമ്മൂട്ടിയിലേക്ക് എത്തിച്ചേർന്നതെന്ന് മല്ലിക പറയുന്നു.

മമ്മൂട്ടി സുകുവേട്ടനെ കുറിച്ച് വളരെ മനോഹരമായിട്ട് മാധ്യമങ്ങളിൽ വരെ എഴുതിയിട്ടുള്ള ആളാണ്. അവർ തമ്മിൽ അത്ര അടുപ്പമായിരുന്നു. നവോദയ അപ്പച്ചനായിരുന്നു പ,ടയോട്ടത്തിന്റെ നിർമ്മാണം. വൻ താര നിര അണിനിരന്ന ചിത്രത്തിൽ കമ്മാരൻ എന്ന കഥാപാത്രം ചെയ്യാൻ അപ്പച്ചൻ ആദ്യം സമീപിച്ചത് സുകുമാരനെ ആയിരുന്നു.

അപ്പോൾ സുകുമാരന്റെ മറുപടി ഇങ്ങനെ ആയിരുന്നു, എന്റെ അപ്പച്ചാ, ഞാൻ ഈ കുടുമയൊക്കെ കെട്ടിയാൽ ബോറായിരിക്കും. എനിക്ക് ഇതൊന്നും ചേരത്തില്ല നല്ല സുന്ദരനൊരു പയ്യൻ വന്നിട്ടുണ്ട്. അവനെ വിളിക്ക്. അങ്ങനെ മമ്മൂട്ടിയുടെ പേരാണ് പറഞ്ഞ് കൊടുത്തത്. സുകുവേട്ടൻ മ രി ക്കും വരെ മമ്മൂട്ടിയെക്കുറിച്ച് പറയുമായിരുന്നു.

അവന്റെ ഉള്ളിൽ ഒരുപാട് സ്‌നേഹമുണ്ട്, പക്ഷെ അത് പ്രകടിപ്പിക്കാൻ അവന് കഴിയില്ല എന്നാണ് അന്ന് സുകു ഏട്ടൻ പറഞ്ഞിരുന്നത്, അവർ തമ്മിൽ ഒരു സഹോദര ബന്ധമായിരുന്നു. ആ ഒരു സ്‌നേഹമാണ് മമ്മൂട്ടി ഇപ്പോഴും എന്റെ മക്കളോട് കാണിച്ചിരിക്കുന്നത് എന്നാണ് മല്ലിക പറയുന്നത്.

അമ്മ താരസംഘടനയിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായപ്പോൾ സംഘടനാംഗങ്ങളെ ഒന്നിച്ചു നിർത്തിയതിൽ മമ്മൂട്ടിയുടെ പങ്ക് വലുതാണെന്ന് മല്ലിക ഓർക്കുന്നു. ഈ അവസരത്തിൽ പൃഥ്വിരാജിനെ പലരും അനാവശ്യമായി വിമർശിച്ചപ്പോഴും അതിൽ ഇടപെട്ട് പ്രശ്ന പരിഹാരം കണ്ടെത്തിയതും മമ്മൂട്ടി തന്നെയെന്ന് മല്ലിക.

ആരെയും സുഖിപ്പിക്കാൻ മമ്മൂട്ടിക്കറിയില്ല, ജീവിതത്തിൽ അഭിനയിക്കാനറിയാത്ത ആളാണ് മമ്മൂട്ടിയെന്ന് മല്ലിക പറയുന്നു. അന്ന് അമ്മ താര സംഘടനയിൽ രാജുവുമായി പ്രശ്‌നം നടക്കുമ്പോൾ രണ്ടുപേർ നമുക്ക് വേണ്ടി സംസാരിക്കുമെന്ന് വിചാരിച്ചവർ അന്ന് പൃഥ്വിക്ക്വതിരെ മുദ്രാവാഖ്യം വിളിച്ചിരുന്നു. പേര് പറയാൻ എനിക്ക് യാതൊരു മടിയുമില്ല.

Also Read
മലയാളത്തിൽ ഇള്ളതിൽ വെച്ച് ഫൈനസ്റ്റ് ആക്ടറാണ് നിങ്ങൾ, ഒരു തർക്കവുമില്ല, എന്തൊരു തിരിച്ചുവരവാണിത്, നവ്യാ നായർക്ക് കയ്യടിച്ച് ഭാവന; നവ്യ കൊടുത്ത മറുപടി കേട്ടോ

ദിലീപ് അവന്റെ നേരെ എന്തെങ്കിലും ചെയ്തു എന്ന് ഞാൻ പരസ്യമായി കണ്ടിട്ടില്ല. ഇന്ന് ഗണേഷിന് മനസ്സിലായിട്ടുണ്ട് അതിൽ തെറ്റുകൾ ഉണ്ടെന്ന്. അന്ന് ഗണേഷിന് അത് മനസ്സിലായിരുന്നില്ല എന്നും മല്ലിക പറയുന്നു. രാജുവിന്റെ അമ്മ എന്ന നിലയിൽ ഞാൻ പറയുകയാണെങ്കിൽ ഒരിക്കലും ദിലീപ് അങ്ങനെ പരസ്യമായി ചെയ്തിട്ടില്ല എന്ന് എനിക്ക് നന്നായി അറിയാം. ഇനി അഥവാ രഹസ്യമായി ചെയ്തിട്ടുണ്ടെങ്കിൽ അത് ദിലീപ് മാത്രമല്ല പലരും ചെയ്തുകാണുമല്ലോ എന്നും മല്ലിക പറയുന്നു.

Advertisement