ഞാൻ യോജിക്കുന്നു, വിനായകൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല, സമ്മത പ്രകാരം ബന്ധപ്പെട്ടിട്ട് തെറ്റി പിരിയുമ്പോൾ മീടു ആരോപിക്കുകയല്ലേ പലരും: ജോമോൾ ജോസഫ്

3043

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടൻ വിനായകൻ. തുടക്കകാലത്ത് ചെറിയ വേഷങ്ങളും വില്ലൻ വേഷങ്ങളും ആണ് ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ മികച്ച ക്യാരക്ടർ വേഷങ്ങൾ ആണ് താരം കൈകാര്യം ചെയ്യുന്നതിൽ ഏറെയും.

മലയാളത്തിൻ പ്രിയനടി നവ്യാ നായരുടെ ഒരുത്തീ എന്ന ചിത്രത്തിൽ ശക്തമായ ാെരു പോലീസ് വേഷത്തിൽ വിനായകൻ എത്തിയിരുന്നു. ഈ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പത്ര സമ്മേളനത്തിൽ
വിനായകൻ മീടൂ മൂവ്മെന്റിന് എതിരെ സംസാരിച്ചത് വലിയ വിവാദം ആയിരുക്കുകയാണ് ഇപ്പോൾ.

Advertisements

നിരവധി പേരാണ് വിനായകന് എതിരായും അനുകൂലിച്ചും രംഗത്ത് എത്തുന്നത്. ഈ സാഹചര്യത്തിൽ പ്രമുഖ മോഡലും ആക്ടിവിസ്റ്റുമായ ജോമോൾ ജോസഫ് വിനായകനെ അനുകൂലിച്ച് പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധേയമാകുന്നത്. വിനായകൻ പറഞ്ഞതിൽ എന്താണ് തെറ്റ് എന്നാണ് ജോമോൾ ചോദിക്കുന്നത്.

വിനായകൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല. വിനായകൻ പറഞ്ഞ ഈ നാല് കാര്യങ്ങളോടും ഞാൻ യോജിക്കുന്നു. സത്യം വിളിച്ചു പറയുന്നവരെ ക ല്ലെറ ി യാൻ ആൾക്കൂട്ടം മുന്നോട്ട് വരും, ആ കൂട്ടത്തിൽ ഉള്ളവരുടെ മുഖം മൂടി വലിച്ചു കീറാൻ നോക്കിയവനെ ക ല്ലെ റി ഞ്ഞു കൊ ന്നി ല്ലേ ൽ, മുഖം മൂടി ജീവിക്കുന്നവരുടെ കാര്യം കഷ്ടത്തിലാകും എന്നാ ജോമോൾ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

Also Read
അതിന് ശേഷമാണ് തന്റെ അഭിമുഖങ്ങൾക്ക് വ്യൂസ് കൂടിയതും ഞാനിത്ര ഫേമസ് ആയതും: ഗായത്രി സുരേഷ് പറയുന്നു

ജോമോൾ ജോസഫിന്റെ കുറിപ്പ് ഇങ്ങനെ:

വിനായകൻ പറഞ്ഞതിലെന്താ തെറ്റ്? 1.’എനിക്ക് പത്തു സ്ത്രീകളുമായി ഫിസിക്കൽ റിലേഷൻ ഉണ്ടായിട്ടുണ്ട്. അവരോടെല്ലാം ഞാൻ ആണ് കൺസെന്റ് ചോദിച്ചത്.’ എത്ര സ്ത്രീകൾക്ക് ഇങ്ങനെയൊരു താല്പര്യം പുരുഷന്മാരോട് തുറന്നു പറയാൻ കഴിയും?

പുരുഷൻമാർ മുൻകൈയെടുത്തോ, പുരുഷന്മാരുടെ താല്പര്യത്തിന് അനുസരിച്ചു വഴങ്ങി കൊടുക്കുകയൊ ചെയ്യാൻ വിധിക്കപ്പെട്ടവരാണ് സ്ത്രീകൾ എന്ന പൊതുബോധം നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നില്ലേ?
സ്ത്രീകൾക്ക് എത്രത്തോളം ലൈം ഗീ ക സ്വാതന്ത്ര്യം നമ്മുടെ സമൂഹത്തിൽ ഉണ്ട്?

2. ഊള ഫാൻസുകൾ വിചാരിച്ചാൽ ഒരു സിനിമയെ വിജയിപ്പിക്കാനോ തകർക്കാനോ കഴിയില്ല. ഫാൻസ് അസോസിയേഷനുകൾ പിരിച്ചു വിടാൻ മഹാ നടന്മാർ തയ്യാറാകണം എന്തൊക്കെ ആഭാസങ്ങളാണ് പല നടന്മാരുടെയും ഫാൻസ് എന്ന് പറയുന്നവർ കാട്ടി കൂട്ടുന്നത്?

ഒരു സിനിമ റിലീസ് ആയി കഴിഞ്ഞാൽ ആ സിനിമയെ തകർക്കാനായി മറ്റു നടന്മാരുടെ ഫാൻസ്എന്ന് പറയുന്നവർ കാട്ടി കൂട്ടുന്നത് എന്തൊക്കെയാണ്? മാന്യമായ, പക്ഷം പിടിക്കാത്ത സിനിമാ നിരൂപണം പോലും നമ്മുടെ സമൂഹത്തിൽ ഇന്ന് പ്രായോഗീകമാണോ?

3. ഞാൻ ഒരു കലാകാരനല്ല, പ്രതിഫലം വാങ്ങി ജോലി ചെയ്യുന്നവൻ മാത്രമാണ് സിനിമാ നടന്മാരും നടികളും ചെയ്യുന്നത് പ്രതിഫലം ലക്ഷ്യമിട്ട് അവരുടെ ജോലി മാത്രമല്ലേ? നമ്മൾ ഓരോരുത്തരും ഓരോ ജോലികൾ ചെയ്യുന്നതും നമുക്ക് പ്രതിഫലം ലഭിക്കാനും അതുകൊണ്ട് മെച്ചപ്പെട്ട ജീവിത നിലവാരത്തിൽ ജീവിക്കാനുമല്ലേ?

അതിൽ നിന്നും മാറി സിനിമ നടന്മാർക്കും നടികൾക്കും കലാകാരന്മാർ കലാകാരികൾ എന്ന പ്രിവിലേജുകൾ നൽകിക്കൊണ്ട്, അവർക്ക് പ്രത്യേക പരിവേഷം നല്കപ്പെടുന്നില്ലേ? സിനിമാ അഭിനയത്തേയും മറ്റേതൊരു ജോലിയെ പോലെയും കണക്കാൻ നമുക്ക് കഴിയാത്തതെന്താ?

4. ഞാൻ കൺസെന്റ് ചോദിച്ച് ഫിസിക്കൽ റിലേഷനിൽ ഏർപ്പെട്ടാൽ അത് മീടൂ ആകുമോ? എങ്കിൽ ഞാൻ ഇനിയും മീടൂ ചെയ്യും’ പരസ്പര താല്പര്യപ്രകാരവും സമ്മത പ്രകാരവും ലൈം ഗീ ക ബന്ധത്തിൽ എർപ്പെട്ട്, നാളുകൾ കഴിയുമ്പോൾ തന്റെ ലൈം ഗീ ക പങ്കാളിക്കെതിരെ ലൈം ഗീ ക പീ ഡ ന ആരോപണം മീ ടൂആരോപണവുമായി ഉന്നയിക്കുന്ന നിരവധി കാഴ്ചകൾ ഞാൻ കണ്ടിട്ടുണ്ട്.

Also Read
മലയാളത്തിൽ ഇള്ളതിൽ വെച്ച് ഫൈനസ്റ്റ് ആക്ടറാണ് നിങ്ങൾ, ഒരു തർക്കവുമില്ല, എന്തൊരു തിരിച്ചുവരവാണിത്, നവ്യാ നായർക്ക് കയ്യടിച്ച് ഭാവന; നവ്യ കൊടുത്ത മറുപടി കേട്ടോ

അത് ശുദ്ധ തോന്നിയവാസമല്ലേ ? ഈ തോന്ന്യവാസം പലരും ചെയ്യുന്നത് തന്റെ ലൈം ഗീ ക പങ്കാളി ആയിരുന്ന ആളെ തകർക്കാനോ, മറ്റു പല സ്വാർത്ഥ ലക്ഷ്യങ്ങളോ ഒക്കെ മുന്നിൽ കണ്ടുകൊണ്ടാണ്. ഇത്തരം മോശം പ്രവണതകൾ മഹത്തായ മൂവ്മെന്റ് ആയ മീ ടു വിനെ പോലും സംശയത്തിന്റെ നിഴലിൽ നിർത്തുന്നതാണ്.

അതുകൊണ്ട് തന്നെ ഇത്തരം കള്ള ആരോപണങ്ങളുമായി വരുന്ന സ്ത്രീകളെയും തുറന്നു കാണിക്കപ്പെട്ടേ മതിയാകൂ. സ്ത്രീകളിലും കള്ളം പറയുന്നവരും കുറ്റകൃത്യങ്ങൾ ചെയ്യുന്നവരും ഉണ്ട്. കുറ്റകൃത്യങ്ങൾ പുരുഷന്മാരുടെ മാത്രം കുത്തകയൊന്നുമല്ല. ഇതൊക്കെ നമ്മുടെ സമൂഹത്തിലെ നേർക്കാഴ്ചകൾ ആയതുകൊണ്ട് തന്നെ, വിനായകൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല.

വിനായകൻ പറഞ്ഞ ഈ നാല് കാര്യങ്ങളോടും ഞാൻ യോജിക്കുന്നു. സത്യം വിളിച്ചു പറയുന്നവരെ ക ല്ലെ റി യാൻ ആൾക്കൂട്ടം മുന്നോട്ട് വരും, ആ കൂട്ടത്തിൽ ഉള്ളവരുടെ മുഖം മൂടി വലിച്ചു കീറാൻ നോക്കിയവനെ ക ല്ലെ റി ഞ്ഞു കൊ ന്നി ല്ലേ ൽ, മുഖം മൂടി ജീവിക്കുന്നവരുടെ കാര്യം കഷ്ടത്തിലാകും. നിർഭാഗ്യത്തിന് മുഖംമൂടി ധരിച്ചവരുടെ എണ്ണമാണ് നമുക്ക് ചുറ്റും കൂടുതലായി ഉള്ളത്.

ആരുടെ വായിലേക്കും ഏതു സാഹചര്യങ്ങളിലും മൈക്ക് കുത്തി തിരുകി ചോദ്യങ്ങൾ ചോദിച്ചു മാത്രം ശീലമുള്ള നമ്മുടെ നാട്ടിലെ പത്രക്കാർ വിനായകന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറുന്ന കാഴ്ചയും കാണാൻ കഴിഞ്ഞു. തങ്ങളുടെ വർഗ്ഗത്തിനേറ്റ പതർച്ചയെ ഇപ്പോൾ അയാൾക്കെതിരെയുള്ള കൂട്ട ആക്രമണമാക്കി മാധ്യമ വർഗ്ഗം മാറ്റുന്ന കാഴ്ചയും കാണാൻ സാധിക്കുന്നുണ്ട്.

Also Read
ആ സിനിമ റിലീസ് ചെയ്യുമ്പോൾ അച്ഛൻ ആശുപത്രിയിലായിരുന്നു, അച്ഛന് എന്റെ ആ സിനിമ കാണാൻ പറ്റിയില്ല, പിതാവിന്റെ വിയോഗത്തെ കുറിച്ച് സങ്കടത്തോടെ ശ്രുതി ജയൻ

നോട്ട് : ഒരു പെണ്ണിന്റെ ആങ്ങള റോളിൽ നാളുകളോളം അവളുടെ കൂടെ നടന്നിട്ട്, അവസരം കിട്ടുമ്പോൾ അവളെ കയറിപിടിക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ്, അവളോട് ലൈം ഗീ ക മായ താൽപര്യമാണ് തനിക്കുള്ളത് എന്ന് അവളോട് തുറന്നു പറയുന്നത് ? ആ കടന്നുകയറ്റം നൽകുന്ന ട്രോമയാണോ തുറന്നു പറച്ചിൽ നൽകുന്ന ട്രോമയാണോ ഒരു പെണ്ണിനെ തകർക്കുന്നത് ? പല പുരോഗമന വാദികളും ചിന്തിക്കേണ്ട വിഷയമാണ്

Advertisement