എനിക്കിപ്പോൾ സഹായത്തിന്റെ ആവിശ്യമില്ല: രജിത് കുമാർ അവശ്യസാധനങ്ങൾ എത്തിച്ചെന്നും താൻ പൊട്ടിക്കരഞ്ഞെന്നുമുള്ള വാർത്തകൾക്ക് എതിരെ ആഞ്ഞടിച്ച് മഞ്ജു പത്രോസ്

57

മലയാളം ബിഗ് ബോസ് സീസൺ 2ലെ മത്സരാർത്ഥിയായിരുന്ന മഞ്ജു പത്രോസ് മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും നിറഞ്ഞ് നിൽക്കുന്ന നടിയാണ്. ബിഗ് ബോസ് ഷോയിൽ നിന്ന് ഇടയ്ക്ക് പുറത്തായ മഞ്ജു ബിഗ് ബോസിൽ വലിയ വിവാദങ്ങൾക്കും വഴിയൊരുക്കിയിരുന്നു.

ഇതിനിടെ ഇപ്പോൾ വ്യാജ വാർത്തകൾക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മഞ്ജു പത്രോസ്. ബിഗ് ബോസിലെ തന്നെ മറ്റൊരു മത്സരാർത്ഥിയായ രജിത് കുമാർ മഞ്ജു പത്രോസിന്റെ വീട്ടിൽ അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുത്തു എന്നും അതു കണ്ട മഞ്ജു പൊട്ടിക്കരഞ്ഞു എന്നുമുള്ള വാർത്തകൾക്ക് എതിരെയാണ് മഞ്ജു തന്നെ രംഗത്ത് എത്തിയിരിക്കുന്ന്.

Advertisements

നാളെ എന്ത് സംഭവിക്കുമെന്നുള്ളത് എനിക്ക് അറിയില്ല. നിലവിലെന്തായാലും എനിക്ക് സഹായത്തിന്റെ ആവിശ്യമില്ല. ഇപ്പോൾ ഇവിടെ ആരും പട്ടിണി കിടക്കുന്നില്ല. .ഇത്തരം കള്ളപ്രചരണങ്ങൾ നടത്തുന്ന ചാനലിനെതിരെ താൻ നിയമപരമായ് നീങ്ങുമെന്ന് മഞ്ജു പത്രോസ് പറയുന്നു.

ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് മഞ്ജുവിന്റെ പ്രതികരണം. ഒരു മര്യാദയൊക്കെ വേണ്ടേടെയ്. കൊറോണ സമയത്ത് സഹതാപം വിറ്റ് കാശാക്കുന്നവൻമാരേ. ചെയ്യാത്ത സഹായം ചെയ്തു എന്നും സഹായം കൈപ്പറ്റിയ മഞ്ജു പത്രോസ് പൊട്ടിക്കരഞ്ഞു എന്നുമൊക്കെ എന്തർത്ഥത്തിലാണ് പറഞ്ഞുപരത്തുന്നത്.

നിയമ നടപടിക്ക് ഒരുങ്ങുകയല്ലാതെ വേറെ വഴിയില്ല. വീഡിയോയ്ക്ക് ഒപ്പം മഞ്ജു കുറിച്ചു. എന്റെ വീട്ടിൽ നമ്മൾ ഒരുപാട് ലാവിഷ് അല്ലെങ്കിലും അത്യാവശ്യം എന്റെ കുഞ്ഞിനും എനിക്കും കഴിക്കാനുള്ള ഭക്ഷണം ഞങ്ങളുടെ വീട്ടിലുണ്ട്. ഒരുതരത്തിലുള്ള സഹായവും ഇപ്പോൾ എനിക്ക് വേണ്ടി വരില്ല. നാളെ എന്ത് സംഭവിക്കുമെന്നുള്ളത് എനിക്ക് അറിയില്ല.

നിലവിലെന്തായാലും എനിക്ക് സഹായത്തിന്റെ ആവിശ്യമില്ല. ഇപ്പോൾ ഇവിടെ ആരും പട്ടിണി കിടക്കുന്നില്ല. അതുകൊണ്ട് തന്നെ നമ്മളേ കഴിഞ്ഞും ബുദ്ധിമുട്ടിൽ കഴിയുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് സഹായം ലഭിക്കട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. കൊറോണകാലത്ത് രജിത് കുമാർ(ബിഗ്ബോസ് മത്സരാർത്ഥി) മഞ്ജു പത്രോസിന്റെ വീട്ടിൽ അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുത്തു എന്നും,ഇതു കണ്ട മഞ്ജു പൊട്ടികരഞ്ഞു എന്നുമുള്ള ഒരു വീഡിയോ താൻ കണ്ടതായി മഞ്ജു പറയുന്നു.

വ്യാജവാർത്തയുടെ ഒരു ക്ലിപ്പും മഞ്ജു തന്റെ വീഡിയോയ്ക്കൊപ്പം ചേർത്തിട്ടുണ്ട്. ഇത്തരം കള്ളപ്രചരണങ്ങൾ നടത്തുന്ന ചാനലിനെതിരെ താൻ നിയമപരമായ് നീങ്ങുമെന്ന് മഞ്ജു പറഞ്ഞു. ബിഗ്ബോസിൽ നിന്നും തിരിച്ചു വന്നതിനു ശേഷം സൈബർ ആക്രമണങ്ങൾ തനിക്കെതിരെ ഒരുപാട് ഉണ്ടായിട്ടുണ്ടെന്നും ഒരു പരിധിവരെ അതിനെയെല്ലാം താൻ തള്ളി കളഞ്ഞിട്ടുണ്ടെന്നും മഞ്ജു പറയുന്നു.

അതിൽ തനിക്ക് മാനസികമായി ഒട്ടും സഹിക്കാൻ കഴിയാഞ്ഞ അക്രമങ്ങൾക്കെതിരെയാണ് കേസുകൊടുത്തിട്ടുള്ളതെന്നും മഞ്ജു വ്യക്തമാക്കി.

Advertisement