നായകനും നായികയും കണ്ടുമുട്ടിയാൽ ഉടൻ പ്രേമിക്കണമെന്ന സിനിമാ തത്ത്വം തിരുത്തി എന്റെ ആ സൂപ്പർ ഹിറ്റ് ചിത്രം: മോഹൻലാലിന്റെ വെളിപ്പെടുത്തൽ

74

മലായാളത്തിലെ താര ചക്രവർത്തിമാരായ മമ്മൂട്ടി മോഹൻലാൽ എന്നിവരെ നായകന്മാരാക്കി മലയാള സിനിമയിൽ അവതരിപ്പിച്ചത് ശ്രീകുമാരൻ തമ്പി എന്ന അതുല്യ പ്രതിഭയാണ്. ശ്രീകുമാരൻ തമ്പി ചിത്രത്തിൽ ഇരുപത്തി രണ്ട് വയസ്സുള്ളപ്പോൾ മോഹൻലാൽ നായക തുല്യമായ വേഷം ചെയ്തു.

പിന്നീട് ജയൻ എന്ന കഥാപാത്രമായി യുവജനോത്സവം എന്ന സിനിമയിലും മോഹൻലാൽ നിറഞ്ഞു നിന്നു. തന്റെ കരിയറിൽ ശ്രീകുമാരൻ തമ്പിയുമായി ചെയ്ത ഏറ്റവും മികച്ച സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ.

Advertisements

വ്യക്തി ബന്ധങ്ങളുടെ ആഴം പ്രേക്ഷകർക്ക് മനസിലാക്കി കൊടുത്ത യുവജനങ്ങളുടെ കഥ പറഞ്ഞ സിനിമയായിരുന്നു ശ്രീകുമാരൻ തമ്പി സാർ പറഞ്ഞ ചെയ്ത യുവജനോത്സവം എന്ന ചിത്രം. യുവജനോത്സവം എന്ന ചിത്രത്തിലൂടെ അന്നത്തെ യുവാക്കളുടെ മനസ്സാണ് ശ്രീകുമാരൻ തമ്പി സാർ പറഞ്ഞിരിക്കുന്നത്.

പ്രത്യേകിച്ച് ചില കാമ്പസ് ചിന്തകൾ. ഇത് അന്നത്തെ യുവജനങ്ങൾ ഏറ്റെടുത്തു. ക്യാമ്പസ് പ്രണയം ഇല്ലാത്ത ക്യാമ്പസ് സിനിമ കൂടിയായിരുന്നു യുവജനോത്സവം. പ്രണയ ചിന്തകളുമായി നടക്കുന്ന ഒരു കൂട്ടും ചെറുപ്പക്കാരുടെ മനസ്സ് അതായിരുന്നു ചിത്രത്തിന്റെ പ്രമേയം.

യുവജനോത്സവം എന്ന ചിത്രത്തിലെ നായകന് പ്രണയമല്ല ഉണ്ടായിരുന്നത്. വാത്സല്യമായിരുന്നു. ഒരു നായകനും നായികയും കണ്ടുമുട്ടിയാൽ ഉടൻ പ്രണയിക്കണം എന്ന സിനിമാ തത്ത്വത്തിന് എതിരായിട്ടാണ് തമ്പി സാർ ആ സിനിമ പറഞ്ഞിരിക്കുന്നതെന്ന് ലാലേട്ടൻ പറയുന്നു.

Advertisement