കോവിഡ് വാക്‌സിൻ എടുത്ത് ജനപ്രിയ നായകൻ ദിലീപ്, ഏട്ടാ എങ്ങനുണ്ട്, ക്ഷീണം ഉണ്ടോയെന്ന് ആരാധകർ

82

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ കോവിഡ് വാക്‌സിൻ എടുക്കന്നതിന്റെ ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ മോഹൻലാലിന് പിന്നാലെ കോവിഡ് വാക്സിൻ എടുക്കാൻ ജനപ്രിയ നായകൻ ദിലീപും എത്തിയിരിക്കുകയാണ്.

കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് ദിലീപ് വാക്സിൻ സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വൈറലായിരിക്കുകയാണ്. ദിലീപിന്റെ ഫാൻസ് പേജുകളിലും മറ്റുമാണ് നടൻ വാക്സിൻ എടുക്കുന്നതിന്റെ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്.

Advertisements

നടൻ ശ്രീകാന്ത് മുരളിയാണ് ദിലീപിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ചിത്രങ്ങൾക്ക് പിന്നാലെ ദിലീപിനോട് ഓരോന്ന് ചോദിച്ച് ആരാധകർ എത്തിയിരുന്നു. ഏട്ടാ എങ്ങനുണ്ട്, ക്ഷീണം ഉണ്ടോ, റെസ്റ്റ് എടുക്കുക എന്നിങ്ങനെയാണ് സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്ന കമന്റുകൾ.

നേരത്തെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ നിന്നാണ് മോഹൻലാൽ കോവിഡ് വാക്സിൻ സ്വീകരിച്ചത്. രണ്ടാം ഘട്ട വാക്സിനേഷന്റെ ഭാഗമായാണ് മോഹൻലാൽ വാക്സിൻ സ്വീകരിച്ചത്. അതേ സമയം കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തുടനീളം വാക്സിൻ കുത്തിവെയ്പ്പ് നടന്നു കൊണ്ടിരിക്കുകയാണ്.

പതിനെട്ട് വയസിന് മുകളിലുളളവർക്ക് മേയ് ഒന്ന് മുതലാണ് വാക്സിൻ ലഭ്യമാവുക. നിലവിൽ നിരവധി പേരാണ് വാക്സിന് വേണ്ടി ദിവസേന ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യുന്നത്. രജിസ്റ്റർ ചെയ്യുന്ന ആർക്കും തൊട്ടടുത്തുളള ആശുപത്രികളിൽ പോയി വാക്സിൻ സ്വീകരിക്കാം.

കോവിഡിന്റെ രണ്ടാം വകഭേദമാണ് ഇപ്പോൾ രാജ്യമൊട്ടാകെ കൂടിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ പ്രതിദിന കണക്കുകൾ മുൻപത്തേതിനേക്കാൾ കൂടിയിരുന്നു. കോവിഡിനെ അതീജീവിക്കാൻ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടത്തുന്നത്.

Advertisement