എന്റെ നിലവിളി കേട്ട് മാളിലുള്ള ആളുകളൊക്കെ ഓടിക്കൂടി, ഷോപ്പിങ്ങ് മാളിൽ സംഭവിച്ചത് വെളിപ്പെടുത്തി സ്വാതി നിത്യാനന്ദ്

98

മഴവിൽ മനോരമ ചാനലിലെ സൂപ്പർഹിറ്റ് സീരിയലായിരുന്ന ഭ്രമണത്തിലൂടെ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ മുഴുവൻ ഇഷ്ടവും വാങ്ങിയ നടിയാണ് സ്വാതി നിത്യാനന്ദ്. സ്വാതി എന്ന പേരിനേക്കാളും ഹരിത എന്ന പേരിലാകും താരം കൂടുതൽ അറിയപ്പെടുന്നത്.

ഹരിത എന്ന കഥാപാത്രത്തെ പക്വത നിറഞ്ഞ രീതിയിൽ തന്നെയാണ് സ്വാതി അവതരിപ്പിച്ചത്. കട്ടവില്ലത്തിയുടെ റോളിൽ ആണ് താരം സീരിയലിൽ നിറഞ്ഞു നിന്നത് എങ്കിലും അവസാന ഭാഗങ്ങൾ ആയപ്പോഴേക്കും ഹരിത എന്ന കഥാപാത്രത്തെ പ്രേക്ഷകർ നിറഞ്ഞ കൈയ്യടിയോടെയാണ് വരവേറ്റത്.

Advertisements

പൊതുവെ വില്ലത്തി വേഷങ്ങളെ ഇഷ്ടപെടുന്ന മിനി സ്‌ക്രീൻ പ്രേക്ഷകർ പ്രതീക്ഷിച്ചതിനെക്കാളും അപ്പുറം പ്രകടനവും ആത്മാർത്ഥതയും ആണ് സ്വാതി ഹരിതയ്ക്ക് വേണ്ടി നൽകിയത്. ഹരിത എന്ന കഥാപാത്രമായി മിനി സ്‌ക്രീനിലെ മുൻ നിര താരങ്ങൾക്ക് ഒപ്പമാണ് സ്വാതി തന്റെ പ്രകടനം ഗംഭീരമാക്കി മാറ്റിയത് മുകുന്ദന്റെ മകളായും, ശരത്തിന്റെ കാമുകിയായായിട്ടും ആണ് ഹരിത എന്ന കഥാപാത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

ഇപ്പോൾ മഴവിൽ മനോരമയിലെ നാമം ജപിക്കുന്ന വീട് എന്ന പരമ്പരയിൽ ആണ് സ്വാതി അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് നാമം ജപിക്കുന്ന വീട്. സംഭവ ബഹുലമായ മുഹൂർത്തങ്ങളിലൂടെ സീരിയൽ കടന്ന് പോവുന്നത്. ആരതി എന്ന കഥാപാത്രമായിട്ടാണ് സ്വാതി ഈ പരമ്പരയിൽ നിറയുന്നത്.

അതേ സമയം പരമ്പരയിലെ ഇനി വരാൻ പോകുന്ന എപ്പിസോഡും ആകാംഷ നിറഞ്ഞതാണെന്നാണ് നാമം ജപിക്കുന്ന വീടിലെ ആരതി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്വാതി പറയുന്നത്. അതെ സത്യമാണ് ആരതിയെ ചെറുതല്ലാത്ത ഒരു ദുരന്തം കാത്തിരിക്കുന്നു. കൂടുതൽ വ്യക്തമായി പറയാൻ നിർവ്വാഹമില്ല.

അഭിനേതാവ് എന്ന നിലയിൽ ഏറെ ചലഞ്ചിങ്ങായ ഒരു ഷെഡ്യൂളാണ് കഴിഞ്ഞത്. ഏറെ മുന്നൊരുക്കത്തോടെ നടന്ന ഷെഡ്യൂളാണ്. പ്രോസ്തറ്റിക് മേക്കപ്പ് ഉപയോഗിച്ചു. മലയാള സീരിയലിൽ ആദ്യമായിട്ടാണെന്ന് തോന്നുന്നു. മേക്കപ്പ് വളരെ ശ്രമകരമായിരുന്നുവെന്ന് സ്വാതി പറയുന്നു. മേക്കപ്പിന് മൂന്ന് മണിക്കൂറോളം എടുക്കും. മേക്കപ്പ് മാറ്റാൻ ഏകദേശം ഒരു മണിക്കൂറോളം എടുക്കും.

മേക്കപ്പ് ചെയ്താൽ മൂന്ന് മണിക്കൂറോളം കഴിയുമ്പൊ അത് ഇളകി തുടങ്ങും. പിന്നെ അത് ശരിയാക്കുന്നത് നല്ല അധ്വാനമാണ്. ആരതി അഭിമുഖീകരിക്കുന്ന ദുരന്തത്തിന് ശേഷം ആ ക്യാരക്ടറിന്റെ മൂന്ന് സ്റ്റേജുകൾ കാണിക്കുന്നുണ്ട്. അതിനായി മുഖത്തിന്റെ മോൾഡെടുക്കുകയും ചെയ്തിരുന്നു. ഒരു ദിവസം തന്നെ ആരതിയുടെ രണ്ട് സ്റ്റേജുകൾ പെർഫോം ചെയ്യേണ്ടി വന്നിട്ടുണ്ട്.

ശരിക്കും ചലഞ്ചിംഗായിരുന്നു. ഫുൾ ക്രൂ സപ്പോർട്ടീവായി നിന്നുവെന്നും സ്വാതി പറയുന്നു. കഥയിലെ ആ ഇൻസിഡന്റ് സെൻട്രൽ മാളിൽ വെച്ചാണ് ഷൂട്ട് ചെയ്തത്. പെർഫോം ചെയ്തപ്പോഴുള്ള എന്റെ നിലവിളി കേട്ട് മാളിലുള്ള ആളുകളൊക്കെ ഷൂട്ടാണെന്ന് അറിയാതെ ഓടിക്കൂടി.

കൂടുതൽ പറഞ്ഞാൽ പ്രേക്ഷകർക്ക് കാഴ്ചയിലെ കൗതുകം നഷ്ടമാവും. ഒന്നേ പറയാനുള്ളു വരുന്ന എപ്പിസോഡുകൾ മുടങ്ങാതെ കാണുക അഭിപ്രായം അറിയിക്കുക എന്നാണ് സ്വാതി പറയുന്നത്.

Advertisement