വിവാഹിതനായ അയാൾ എന്നെ എല്ലാരീതിയിലും ഉപയോഗിച്ചു, ആവശ്യം കഴിഞ്ഞപ്പോൾ വലിച്ചെറിഞ്ഞു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആൻഡ്രിയ

226

തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരകിൽ ഒരാളാണ് ആൻഡ്രിയ ജെർമിയ. തമിഴിനും തെലുങ്കിനും പിന്നാലെ മലയാളത്തിലും തിളങ്ങിയിട്ടുള്ള് താരം നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സ് കീഴടക്കിയിരുന്നു. രാജീവ് രവി ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ അന്നയും റസൂലും എന്ന സിനിമയിലൂടെയാണ് ആൻഡ്രിയ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്.

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പവും പൃഥ്വിരാജിന് ഒപ്പവും എല്ലാം അഭിനയിച്ചു കഴിഞ്ഞ താരത്തിന് മലയാളത്തിൽ ആരാധകരും ഏറെയാണ്. ഗൗതം മേനോൻ സംവിധാനം ചെയ്ത വേട്ടയാട് വിളയാട് എന്ന ചിത്രത്തിലൂടെ പ്ലേ ബാക്ക് സിംഗർ ആയി രണ്ടായിരത്തി അഞ്ചിലാണ് ആൻഡ്രിയ സിനിമ മേഖലയിലേക്ക് കടന്നു വരുന്നത്. അതിനു ശേഷം ഫഹദ് ഫാസിൽ അഭിനയിച്ച അന്നയും റസൂലും എന്ന ചിത്രത്തിൽ അന്ന ആയി അഭിനയിച്ച് മലയാളികളുടെ മനസിൽ ഇടം നേടിയത്.

Advertisements

Also Read
ആരേയും വിളിക്കാൻ സാധിച്ചില്ല, രഹസ്യ വിവാഹം ആയിരുന്നു, ഹണിമൂൺ ആഘോഷവും കഴിഞ്ഞു, എല്ലാം വളരെ പെട്ടെന്നായിരുന്നു: സുമി റാഷിക്

യുവ സംഗീത സംവിധായകൻ അനിരുദ്ധുമായിട്ട് ഉള്ള താരത്തിന്റെ ബന്ധം നിരവധി ഗോസിപ്പുകൾക്ക് ഇട നൽകിയിരുന്നു. 2010ൽ പുറത്തിറങ്ങിയ സെൽവരാഘവൻ സംവിധാനം ചെയ്ത് കാർത്തിക് നായകനായ ആയിരത്തിൽ ഒരുവൻ ആയിരുന്നു ആൻഡ്രിയയുടെ സിനിമ ജീവിതത്തിലെ വഴിത്തിരിവായ ചിത്രം.

തുടർന്ന് വെങ്കട്ട് പ്രഭുവിന്റെ മൾട്ടി സ്റ്റാർ മൂവി മങ്കാത്ത, അന്നയും റസൂലും, വിശ്വരൂപം, പുതിയ തിരുപ്പങ്ങൾ, എൻണ്ട്രെന്റ്രും പുന്നകൈ, ലോഹം, ലണ്ടൻ ബ്രിഡ്ജ്, തരമണി, ക തുടങ്ങിയവയാണ് താരത്തിന്റെ പ്രധാന ചിത്രങ്ങൾ. ഹാരിസ് ജയരാജ്, യുവാൻ ശങ്കർ രാജ, എ ആർ റഹ്മാൻ, തമൻ, അനിരുദ്ധ് രവിചന്ദർ,ദേവി ശ്രീ പ്രസാദ്, ജി വി പ്രകാശ് തുടങ്ങിയവരുടെ കൂടെയും ആൻഡ്രിയ പ്ലേ ബാക്ക് സിംഗർ ആയിട്ടുണ്ട്. ഫിലിം ഫെയർ അവാർഡ് വിജയ് ടിവി അവാർഡ് നോമിനേഷൻ താരത്തിനെ തേടി എത്തിയിട്ടുണ്ട്. മ

നായികയായും സഹനടിയായും വില്ലത്തിയായും ഒക്കെ തിളങ്ങിയിട്ടുള്ള ആൻഡ്രിയ യുടം പുതിയ വെളിപ്പെടുത്തൽ കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമ ലോകം. വിവാഹിതനായ ഒരു താരവുമായി താൻ പ്രണയത്തിൽ ആയിരുന്നു എന്നും അയാൾ എന്നെ എല്ലാ തരത്തിലും ഉപയോഗിക്കുക ആയിരുന്നു എന്നുമാണ് താരം വെളിപ്പെടുത്തിയത്. അയാളുടെ ചതി അറിഞ്ഞ താൻ തകർന്നു പോയെന്നും കടുത്ത വിഷാദ രോഗത്തിന് അടിമയായി എന്നും ആൻഡ്രിയ പറയുന്നു.

രോഗം മറികടക്കാൻ ആയുർവേദ ചികിത്സ തേടി എന്നും ആൻഡ്രിയ പറഞ്ഞ്. കുറച്ചു കാലമായി സിനിമയിൽ നിന്ന് വി്ു നിൽക്കുന്ന ആൻഡ്രിയ അടുത്തിടെ ബാംഗ്ലൂരിൽ നടന്ന ചടങ്ങിൽ അതിഥി ആയിരിക്കെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Also Read
ഒന്നോ രണ്ടോ ഹ്രസ്വ ചിത്രങ്ങളിൽ വേശ്യയുടെ റോൾ ചെയ്തു എന്ന് കരുതി അതാണ് എന്റെ തൊഴിൽ എന്ന് പോലും പറഞ്ഞവരുണ്ട്: മനസ്സ് തുറന്ന് സാധിക വേണുഗോപാൽ

വിവാഹിതനായ ഒരാളുമായി താൻ പ്രണയത്തിൽ ആണെന്നും ശാരീരികമായും മാനസികമായും അയാൾ എന്നെ പീഡിപ്പിക്കുക ആയിരുന്നുവെന്നും താൻ അയാൾക്ക് ഒരു പാവ മാത്രം ആയിരുന്നു എന്നാണ് താരം വെളിപ്പെടുത്തിയത്. ആയുർവേദ ചികിത്സ ആണ് എന്നെ തിരിച്ചു കൊണ്ട് വന്നത് എന്നും താരം അഭിപ്രായപെട്ടു.

Advertisement