മറ്റു പുരുഷന്മാർക്ക് ഒപ്പം ഭക്ഷണം കഴിക്കുന്ന സ്ത്രീകൾക്ക് കാൻസർ ഉണ്ടാകും, ലോകത്ത് ഏറ്റവും കുറവ് സ്‌കിൻ ക്യാൻസർ ഉള്ളത് പർദ്ദ ധരിക്കുന്ന മുസ്ലിം സ്ത്രീകളിൽ: ജസ്ല മാടശ്ശേരിയുടെ പോസ്റ്റ് കണ്ടോ

16499

മലയാളികൾക്ക് ഏറെ സുപരിചിതയായ സിനമാ താരമാണ് നടി നിഖില വിമൽ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ട് ഉണ്ടെങ്കിലും പലപ്പോഴും വിവാദങ്ങൾ വിളിച്ച് വരുത്തുന്ന നടി കൂടിയാണ് നിഖില. അടുത്തിടെ താരം നടത്തിയ ഒരു പ്രസ്താവന ഏറെ വിവാദം ഉണ്ടാക്കിയിരുന്നു.

ഇപ്പോളും കണ്ണൂരിൽ ഒക്കെ മുസ്ലീം സ്ത്രീകൾക്ക് കല്യാണത്തിന് അടുക്കള ഭാഗത്താണ് ഭക്ഷണം വിളമ്പുന്നത് എന്നായിരുന്നു നിഖില പറഞ്ഞത്. ഇതോടെ നിഖില വിമലിന് എതിരെ നിരവധി വിമർശനങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.

Advertisements

ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ആയ ജസ്ല മാടശ്ശേരി. തന്റെ ഫേസ്ബുക്കിൽ കൂടിയാണ് ജസ്ലയുടെ പ്രതികരണം. മുൻ നിരീശ്വരവാദി ആയിരുന്ന പ്രൊഫ. സി രാമചന്ദ്രൻ എഴുതിയത് ശരിയാണ് എന്ന് തോന്നിയതുകൊണ്ട് ഞാനും ഷെയർ ചെയ്യുന്നു എന്ന് പറഞ്ഞക കൊണ്ടാണ് ടോമി സെബ്‌സ്റ്റിയൻ എന്നയാളുടെ പോസ്റ്റ് ജെസ്ല ഷെയർ ചെയ്തിരിക്കുന്നത്.

Also Read
നീ മച്ചിയായിപ്പോവും എന്ന് പറഞ്ഞ് ശപിച്ചു, എന്നെ തല്ലാൻ വരെ വന്നു: ഞെട്ടിക്കുന്ന അനുഭവം പറഞ്ഞ് നടി യുമന>

ഇസ്ലാം മതത്തിൽ കല്യാണത്തിന് സ്ത്രീകൾ മറ്റൊരു ഭാഗത്ത് ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത് എന്നതിനെ ഇപ്പോൾ ഒരു ഹിന്ദു സിനിമ നടിയും, അത് ഏറ്റുപിടിച്ചുകൊണ്ട് കുറേ യുക്തിയില്ലാത്ത ചിന്തകരും നടക്കുന്നുണ്ട്. ഇവർക്ക് എന്താണ് ഇസ്ലാം എന്നോ, എന്തുകൊണ്ടാണ് ഇസ്ലാം മനുഷ്യർക്ക് അപ്രകാരം ചില നിയമങ്ങൾ കൊടുത്തിട്ടുള്ളത് എന്നോ അറിയില്ല.

എന്നു മാത്രമല്ല അവരൊന്നും പഠിക്കാൻ പോലും തയ്യാറാവുന്നില്ല. ചില ശാസ്ത്രീയ വസ്തുതകൾ മാത്രം പരിശോധിക്കുക. ഇസ്ലാമിനെ പരിഹസിക്കാൻ വേണ്ടി എക്കാലവും ഉപയോഗിച്ചുവന്ന ഒരു കാര്യമാണ് കറുത്ത ചാക്കിൽ കെട്ടിയ സ്ത്രീകൾ എന്നത്. ഇസ്ലാമിലെ സ്ത്രീകൾ ധരിക്കുന്ന കറുത്ത പർദ്ദയെ പരിഹസിക്കാൻ വേണ്ടിയാണ് ഈ പ്രയോഗം.

Also Read
21 വയസ്സിൽ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി കല്യാണം കഴിച്ചു, എന്നാൽ ഒരുവർഷം കൊണ്ട് ഡിവോഴ്സും ആയി, സീരിയൽ നടി ആരതി സോജന്റെ ജീവിതത്തിൽ സംഭവിച്ചത്

എന്നാൽ അമേരിക്കൻ ക്യാൻസർ സൊസൈറ്റി പുറത്തിറക്കിയ ഏറ്റവും പുതിയ പഠനത്തിൽ പറയുന്നത് ലോകത്തിലെ ഏറ്റവും കുറവ് സ്‌കിൻ ക്യാൻസർ ഉള്ളത് പർദ്ദ ധരിക്കുന്ന മുസ്ലിം സ്ത്രീകൾക്ക് ആണത്രേ. സൂര്യപ്രകാശത്തിൽ ദൃശ്യ പ്രകാശത്തിന്റെ സ്‌പെക്ട്രത്തിന് പുറത്തുള്ള അൾട്രാ വയലറ്റ് രശ്മികൾ ആണ് സ്‌കിൻ ക്യാൻസറിന് പ്രധാന കാരണം.

കറുത്ത നിറത്തിലുള്ള വസ്ത്രം ദൃശ്യപ്രകാശത്തിന്റെ സ്‌പെക്ട്രത്തെ മുഴുവനായും വലിച്ചെടുക്കുകയും മറ്റെല്ലാ രശ്മികളെയും പ്രതിഫലിപ്പിച്ച് കളയുകയും ചെയ്യുന്നു എന്നത് ഐസക് ന്യൂട്ടൻ നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ കണ്ടെത്തി. പർദ്ദ ധരിക്കുന്ന സ്ത്രീകളിൽ രശ്മികൾ കാര്യമായി പതിക്കാത്തതു കൊണ്ടാണ് അവരിൽ ഏറ്റവും കുറവ് സ്‌കിൻ ക്യാൻസർ കാണുന്നത് എന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ ചാൾസ് ബാബേജ് തന്റെ പ്രബന്ധത്തിൽ വ്യക്തമാക്കിയിരിക്കുന്നു.

അതേപോലെതന്നെ മറ്റു പുരുഷന്മാരോടൊപ്പം ഭക്ഷണം കഴിക്കുന്നവരെയും പഠനത്തിന് വിധേയമാക്കി. ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന അമൈലേസ് എന്ന എൻസൈം പ്രൊജസ്റ്ററോൺ എന്ന ഹോർമോണുമായി ചേർന്ന് അമൈലോപ്രൊ ജസ്റ്ററൈസ് എന്ന രാസവസ്തു ഉണ്ടാവുന്നു. ഇത് പ്രോസ്റ്റേറ്റ് കാൻസറിന് കാരണമാകുന്നു.

എന്നാൽ ചാൾസ് ബാബേജിന്റെ പഠനങ്ങളിൽ കണ്ടത് ഒറ്റ മുസ്ലിം സ്ത്രീകളിൽ പോലും ഇതുവരെ പ്രോസ്റ്റേറ്റ് ക്യാൻസർ കണ്ടെത്തിയിട്ടില്ല എന്നതാണ്. കല്യാണവീട്ടിലെ ഭക്ഷണം വിളമ്പുന്ന കാര്യത്തിൽ ഇസ്ലാമിനെ വിമർശിക്കുന്ന ആളുകളെ ഞാൻ വെല്ലുവിളിക്കുന്നു. പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ച ഏതെങ്കിലും ഒരു മുസ്ലിം സ്ത്രീയെ നിങ്ങൾ കണ്ടെത്തി പൊതുസമൂഹത്തിനു മുമ്പിൽ കാണിച്ചുതരിക.

ഇൻസ്റ്റയിൽ നിന്നും കടം കൊണ്ടത് പുതിയ തലമുറയിലെ കുട്ടികളുടെ ഇങ്ങനെയുള്ള ശാസ്ത്ര കണ്ടെത്തലുകളാണ് ഈ സമൂഹത്തിനാവശ്യം ഷെയർ മാക്‌സിമം ടു സ്‌പ്രെഡ് ദി ബ്യൂട്ടി ഓഫ് അവർ റിലീജിയൻ എന്ന് പറഞ്ഞാണ് ജസ്ല ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

Also Read
അന്ന് ആ ട്രെയിനിന് മുന്നിലേക്ക് മഞ്ജു വാര്യർ ഓടാൻ നോക്കി, ഞാൻ കൈ വിട്ടിരുന്നെങ്കിൽ ഇന്ന് മഞ്ജു എന്ന നായിക ഉണ്ടാകില്ലായിരുന്നു: മനോജ് കെ ജയൻ പറഞ്ഞത്

Advertisement