മെഗാസ്റ്റാർ മമ്മൂട്ടി ആണോ തല അജിത്ത് ആണോ കൂടുതൽ സുന്ദരൻ? നടി ദേവയാനി പറഞ്ഞ കേട്ടോ, കൈയ്യടിച്ച് ആരാധകർ

52047

തെന്നിന്ത്യൻ സിനിമയിൽ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന താര സുന്ദരിയാണ് നടി ദേവയാനി. മലയാളത്തിലും ഒരു പിടി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ച താരത്തിന് ആരാധകരും ഏറെയാണ്. ഒട്ടുമിക്ക തന്നെന്ത്യൻ സൂപ്പർതാരങ്ങൾക്കും ഒപ്പം അഭിനിച്ച നടികൂടിയാണ് ദേവയാനി.

മലയാളത്തിൽ താരാജാവ് മോഹൻലാൽ സൂപ്പർസ്റ്റാർ സുരേഷ് ഗോപി ജനപ്രിയൻ ദിലീപ് തുടങ്ങിയവർക്ക് എല്ലാം ദേവയാനി നായികയായി എത്തിയിട്ടുണ്ട്. മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം തമിഴിൽ ദേവയാനാ നായികയായി എത്തിയിട്ടുണ്ട്. വിവാഹ ശേഷം ഒരു ഇടവേള എടുത്തെങ്കിലും ഇപ്പോൾ ടെലിവിഷൻ സീരിയലുകളിലും സജീവമായി അഭിനയിക്കുക ആണ് ദേവയാനി.

Advertisements

അതേ സമയം നാടൻ കഥാപാത്രങ്ങൾ ആയിരുന്നു ദേവയാനിക്ക് കൂടുതലും ആരാധകരെ നേടി കൊടുത്തത്. 2001 ൽ സംവിധാകൻ രാജകുമാരനുമായി രഹസ്യമായി വിവാഹം കഴിഞ്ഞെങ്കിലും കുറേക്കാലം കൂടി നടി അഭിനയത്തിൽ തുടരുക ആയിരുന്നു. പിന്നീട ഇടവേള എടുത്ത നടി വീണ്ടും സീരിയൽ രംഗത്തേക്ക് തിരിച്ചെത്തുകയായിരുന്നു. രണ്ട് പെൺകുട്ടി കളുടെ അമ്മ കൂടിയാണ് ദേവയാനി ഇപ്പോൾ.

കെകെ ഹരിദാസ് സംവിധാനം കിന്നരിപ്പുഴയോരം എന്ന സിനിമയിലൂടെയാണ് ദേവയാനി മലയാളത്തിലേക്ക് എത്തിയത്. അച്ഛൻ രാജാവ് അപ്പൻ ജേതാവ്, കിണ്ണം കട്ട കള്ളൻ, കാതിൽ ഒരു കിന്നാരം, സുന്ദര പുരുഷൻ, ബാലേട്ടൻ, വേഷം, നരൻ, ഒരുനാൾ വരും തുടങ്ങിയ സൂപ്പർഹിറ്റ് മലയാള ചിത്രങ്ങളിൽ ദേവയാനി വേഷമിട്ടു.

കുടുംബ പ്രേക്ഷകർക്ക് പ്രിയപ്പെട്ട ദേവയാനിയുടെ ഭർത്താവ് സംവിധായകൻ രാജ്കുമാറാണ്. ഇരുവരും ഒന്നിച്ച് തുടക്ക കാലത്ത് ചില ചിത്രങ്ങൾ ചെയ്തിരുന്നു ഇതിനിടെയാണ് ഇരുവരും പ്രണയബദ്ധരായത്. അതേ സമയം മെഗാസ്റ്റാർ മമ്മൂട്ടി ഉൾപ്പെടെയുള്ള സഹപ്രവർത്തകരേ കുറിച്ച് സംസാരിക്കുകയാണ് നടി ദേവയാനി ഇപ്പോൾ.

Also Read
മേഘസന്ദേശം സിനിമയിലെ സുന്ദരിയായ യക്ഷിയെ ഓർമ്മയില്ലേ; നടി ഇപ്പോൾ എവിടെ ആണെന്ന് അറിയാവോ, വിശേഷങ്ങൾ ഇങ്ങനെ

പ്രമുഖ നടിയും സംവിധായകയുമായ സുഹാസിനി അവതാരക ആയിട്ടുള്ള യൂട്യൂബ് ചാനലായ സിനു ഉലഗത്തിൽ അതിഥിയായി എത്തിയതായിരുന്നു ദേവയാനി. മമ്മൂട്ടി, അജിത്, ജയറാം, വിജയകാന്ത്, ശരത് കുമാർ തുടങ്ങി ഒരുപിടി സഹപ്രവർത്തകരെ കുറിച്ചാണ് ദേവയാനി സംസാരിച്ചത്.

അഭിമുഖത്തിനിടെ മേശപ്പുറത്തുവെച്ച ചില ഫോട്ടോകൾ എടുക്കാൻ ദേവയാനിയോട് സുഹാസിനി ആവശ്യപ്പെട്ടു.
ഇതിൽ ആദ്യം തിരഞ്ഞെടുത്ത ചിത്രം തല അജിത്തിന്റേത് ആയിരുന്നു. തങ്ങൾക്കൊന്നും അറിയാത്ത ഒരു കാര്യം പറയണം എന്നായിരുന്നു സുഹാസിനി പിന്നീട് ആവശ്യപ്പെട്ടത്.

കല്ലൂരി വാസൽ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഊട്ടിയിൽ വെച്ചാണ് ആദ്യം അജിത്തിനെ കണ്ടതെന്ന് ദേവയാനി പറഞ്ഞു. കാണാനും കൊള്ളാം, ഹിന്ദിയും ഇംഗ്ലീഷുമെല്ലാം നന്നായി സംസാരിക്കുന്നു എന്ന് തോന്നി. ബൈക്കുകളോടുള്ള ഇഷ്ടത്തേക്കുറിച്ചെല്ലാം പറഞ്ഞു എന്ന ദേവയാനി വ്യക്തമാക്കുന്നു.

മമ്മൂട്ടി സാറിനെ കാണാൻ ഇപ്പോഴും നല്ല ഭംഗിയാണെന്നും ദേവയാനി സുഹാസിനിയോട് പറഞ്ഞു. അജിത്താണോ മമ്മൂട്ടിയാണോ സുന്ദരൻ എന്ന് ചോദിച്ചപ്പോൾ രണ്ടുപേരും എന്നായിരുന്നു ദേവയാനിയുടെ മറുപടി. എന്നാലും ഒരുപടി മുന്നിൽ നിൽക്കുന്നത് മമ്മൂട്ടിയാണെന്നും അവർ പറഞ്ഞു.

ഒരു ഗോസിപ്പ് കിട്ടിയെന്നും ഇത് താൻ മമ്മൂട്ടിയോട് പറയുമെന്നും സുഹാസിനി പറഞ്ഞപ്പോൾ താൻ പറഞ്ഞ കാര്യം അദ്ദേഹം സമ്മതിക്കുമെന്നായിരുന്നു ദേവയാനിയുടെ മറുപടി. അതേ സമയം നേരത്തേയും മലയാളത്തിലെ തന്റെ സഹതാരങ്ങളെ കുറിച്ച് പറഞ്ഞ് ദേവയാനി രംഗത്ത് എത്തിയിരുന്നു.

മലയാള നടൻ ദിലീപിന് ഒപ്പം നിരവധി സിനിമകളിൽ അഭിനയിച്ച ദേവയാനി അക്കാലത്ത് ദിലീപിന്റെ ഭാഗ്യ നായിക എന്നാണ് അറിയപ്പെട്ടിരുന്നത്. അതേകുറിച്ച് ദേവയാനി പറയുന്നത് ഇങ്ങനെ: ത്രീമെൻ ആർമി, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, എന്നിങ്ങനെ കുറച്ച് സിനിമകൾ ദിലീപിനൊപ്പം ചെയ്യാൻ പറ്റി. ആ സമയത്ത് യൂത്ത് ടീം ആയിരുന്നു ഞങ്ങൾ.

Also Read
അന്ന് ആ ട്രെയിനിന് മുന്നിലേക്ക് മഞ്ജു വാര്യർ ഓടാൻ നോക്കി, ഞാൻ കൈ വിട്ടിരുന്നെങ്കിൽ ഇന്ന് മഞ്ജു എന്ന നായിക ഉണ്ടാകില്ലായിരുന്നു: മനോജ് കെ ജയൻ പറഞ്ഞത്

ത്രീമൻ ആർമി ഒക്കെ വളരെ കുറഞ്ഞ ദിവസം കൊണ്ട് ഫാസ്റ്റ് ആയി ചെയ്ത ചിത്രമാണ്. രാജശ്രീയുടെ നായകനായി പ്രേംകുമാറും ആ ചിത്രത്തിലുണ്ടായിരുന്നു. ഭയങ്കര കോമഡി ആയിരുന്നു പുള്ളിയും. അടുത്ത വീട്ടിലെ ആളെ പോലെയാണ് ദിലീപ് പെരുമാറുക. അതുകൊണ്ട് അദ്ദേഹത്തിന്റെ പടങ്ങളിൽ നമ്മൾ എപ്പോഴും കംഫർട്ട് ആയിരിക്കും.

കാതിൽ ഒരു കിന്നാരം, കിണ്ണം കട്ട കള്ളൻ, മിസ്റ്റർ ക്ലീൻ എന്നിങ്ങനെയുള്ള സിനിമകൾ ഒക്കെ ഹിറ്റ് ആയിരുന്നു. സൂപ്പർസ്റ്റാർ സിനിമകളിലേക്ക് ഓഫർ വന്ന സമയത്താണ് തമിഴിൽ കാതൽ കോട്ടൈ സൂപ്പർ ഹിറ്റാവുന്നതും ഞാൻ ശ്രദ്ധിക്കപ്പെടുന്നതും. അതോടെ മലയാള സിനിമകൾ ചെയ്യാൻ കഴിയാതെയായി. എങ്കിലും മമ്മൂട്ടി സാറിനൊപ്പം അവിടെ മറുമലർച്ചിയും ആനന്ദവും ചെയ്തു.

രണ്ടും വലിയ ഹിറ്റായിരുന്നു. വിവാഹം കഴിഞ്ഞ് അഭിനയിച്ചതാണ് സുന്ദരപുരുഷനിലെ ജ്യോതിക എന്ന കഥാപാത്രം. വിവാഹിതയാവാൻ തീരുമാനിക്കുമ്പോൾ എനിക്ക് തമിഴിൽ ചാൻസ് കുറവായിരുന്നു. പിന്നീട് തമിഴിൽ നീ വരുവായ് എന്ന സിനിമയുടെ സംവിധായകനെ ഞാൻ വിവാഹം കഴിച്ചു. നീ വരുവായ ചെയ്യുമ്പോഴാണ് വിവാഹം കഴിക്കാൻ ഞങ്ങൾ തീരുമാനിക്കുന്നത്. അതൊരു രഹസ്യ വിവാഹം ആയിരുന്നു.

ആദ്യം വീട്ടുകാർ എതിർത്തെങ്കിലും ഒടുവിൽ വീട്ടുകാർ ഞങ്ങളുടെ വഴിക്ക് വന്നതായി ദേവയാനി പറയുന്നു. പക്ഷേ എന്തു കൊണ്ടോ സിനിമയിൽ തീരെ അവസരങ്ങൾ ഇല്ലാതെയായി. അന്നൊക്കെ കല്യാണം കഴിഞ്ഞാൽ നടിയുടെ മാർക്കറ്റ് പോകുമായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് സുന്ദരപുരുഷനിലേക്ക് വിളി വന്നത്. ജ്യോതിക എന്ന പെൺകുട്ടിയുടെ വേഷം നന്നായത് സംവിധായകൻ അത്രത്തോളം കഥാപാത്രം വിവരിച്ച് തന്നത് കൊണ്ടാണ്.

സുന്ദരപുരുഷൻ ഹിറ്റായതോടെയാണ് തമിഴിൽ നിന്നും വിളി വന്നു. മലയാളത്തിൽ മോഹൻലാലിന് ഒപ്പം ബാലേട്ടനും നരനും ചെയ്യാൻ പറ്റി. ഇപ്പോഴും നാട്ടിലെത്തുമ്പോൾ നരനിലെ ജാനകിയുടെ കാര്യം പറഞ്ഞ് ആളുകൾ അടുത്ത് വരാറുണ്ട്. ഒടുവിൽ ചെയ്ത മൈ സ്‌കൂളിലെ ടീച്ചറുടെ വേഷവും ഏറെ ആസ്വദിച്ചാണ് ചെയ്തതെന്നും ദേവയാണി പറയുന്നു.

Also Read
മറ്റു പുരുഷന്മാർക്ക് ഒപ്പം ഭക്ഷണം കഴിക്കുന്ന സ്ത്രീകൾക്ക് കാൻസർ ഉണ്ടാകും, ലോകത്ത് ഏറ്റവും കുറവ് സ്‌കിൻ ക്യാൻസർ ഉള്ളത് പർദ്ദ ധരിക്കുന്ന മുസ്ലിം സ്ത്രീകളിൽ: ജസ്ല മാടശ്ശേരിയുടെ പോസ്റ്റ് കണ്ടോ

Advertisement