പലരുടേയും മുഖം മൂടികൾ അഴിഞ്ഞുവീണു, എന്നെ മുഴുവനായും നശിപ്പിച്ചു, ആവശ്യം കഴിയുമ്പോൾ വലിച്ചെറിയനുള്ളതല്ല ജീവിതം: ശാലു മേനോന് എതിരെ സജി നായർ പറഞ്ഞത്

13627

മലയാളം സീരിയൽ ആരാധകർക്ക് ഏറെ സുപരിചിതനാണ് നടൻ സജി നായർ. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും പ്രത്യക്ഷപെട്ടിട്ടുള്ള സജി നായർ ഏതു വേഷവും തന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ച കലാകാരൻ കൂടിയാണ്.

അതേ സമയം തന്റെ ജീവിതത്തിൽ ഉണ്ടായ ചില പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ചു കൊണ്ട് വീണ്ടും അഭിനയത്തിൽ സജീവം ആയിരിക്കുകയാണ് നടൻ. സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബശ്രീ ശാരദയിൽ ആണ് നടൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

Advertisements

സിനിമാ സീരിയൽ നടിയും നർത്തകിയും ആയ ശാലു മേനോനെയാണ് സജി നായർ വിവാഹം കഴിച്ചിരുന്നത്. എന്നാൽ കുറച്ചു നാളുകളായി ഇവർ വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഇപ്പോഴിതാ തന്റെ ജിവിതത്തേയും അഭിനയ ജീവിതത്തേയും കുറിച്ച് തുറന്നു പറയുകയാണ് സജി നായർ.

സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ആണ് താരം മനസ്സ് തുറന്നത്. 2016 ലാണ് സജി ജി നായരും ശാലു മേനോനും വിവാഹിതർ ആവുന്നത്. ഇരവുരം തമ്മിൽ പ്രണയിച്ച് ആണ് വിവാഹം കഴിച്ചത്.

ആലിലത്താലി എന്ന പരമ്പരയിൽ ഒന്നിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും തമ്മിൽ അടുപ്പത്തിൽ ആവുന്നത്. അതേ സമയം അടുത്തിടെ ഇവരുടെ വിവാഹ മോചന വാർത്തകൾ പുറത്തു വന്നത് ആരാധകരെ ഞെട്ടിച്ചിരുന്നു.

Also Read
ചെറി പൂക്കള്‍ക്ക് താഴെ ജീവിക്കുന്നത് എന്തൊരു വിചിത്രം, ജപ്പാനില്‍ നിന്നും പ്രിയതമയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍, ഏറ്റെടുത്ത് ആരാധകര്‍

അടുത്തിടെ ശാലു മേനോൻ നടത്തിയ ചില പ്രസ്താവനകളെ കുറിച്ച് സജി നായർ പ്രതികരിച്ചിരുന്നു. താനും തിരിച്ചു പറയാൻ തുടങ്ങിയാൽ മറ്റുള്ളവരുമായി ഒരു വ്യത്യാസവും ഇല്ലാതായി പോവും എന്നാണ് സജി പറഞ്ഞത്.

താനിപ്പോൾ ഒന്നും തന്നെ പറയാൻ ആഗ്രഹിക്കുന്നില്ലെന്നും പറയാൻ കുറച്ചധികം പറയാനുണ്ട് എന്നും സജി പറഞ്ഞു. പറയാൻ ഉള്ളത് സമയം ആകുമ്പോൾ താൻ പറയുമെന്നും സജി പറയുന്നുണ്ട്. ആവശ്യം കഴിയുമ്പോൾ വലിച്ചെറിയാൻ ഉള്ളതല്ലല്ലോ നമ്മുടെ ഒക്കെ ജീവിതം.

എന്നെ മുഴുവനായും നശിപ്പിച്ചു എന്ന് മാത്രമേ തനിക്ക് ഇപ്പോൾ പറയാൻ ഉള്ളൂ. ഇപ്പോൾ തന്റെ ശ്രദ്ധ മുഴുവൻ അഭിനയത്തിലാണെന്നും മറ്റൊന്നിലും ശ്രദ്ധിക്കുന്നില്ലെന്നും സജി നായർ പറഞ്ഞു. അതൊന്നും കൂടാതെ മറ്റൊന്നും ചിന്തിക്കാൻ സമയം ഇല്ലെന്നും സജി നായർ പറയുന്നു.

വരുന്ന പ്രോജക്ടുകൾ ഏതു ഭാഷ ആണെങ്കിലും ചെയ്യാനുള്ള മനസ് ഉണ്ട്. സീരിയലിൽ അഭിനയിക്കാൻ ആണ് കൂടുതൽ താല്പര്യം. പുതിയ പരമ്പരകളും അവസരങ്ങളും കിട്ടാനുള്ള കാത്തിരിപ്പിൽ ആണ്. 2022 മരണത്തിനും ജീവിതത്തിനുമിടയിലൂടെ കടന്ന് പോയ വർഷമായിരുന്നു തനിക്ക്.

സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി എന്നോടൊപ്പം കൂടിയ പലരുടേയും മുഖം മൂടികൾ അഴിഞ്ഞ് വീണ വർഷം കൂടിയായിരുന്നു. എന്നെ സ്‌നേഹിക്കുന്നവരെയും ചതിച്ചവരെയും എന്റെ നന്മ ആഗ്രഹിക്കുന്നവരേയും തിരിച്ചറിഞ്ഞ വര്ഷം കൂടിയാണ് 2022.

ഒന്നിൽ നിന്നും ഭയന്ന് ഓടാൻ എനിക്ക് മനസ്സില്ല. ചതിച്ചവർക്ക് നന്ദി. പുതിയ പാഠങ്ങൾ നിങൾ പഠിപ്പിച്ചു തന്നു. സ്‌നേഹിച്ചവർക്കും കൂടെ നിന്നവർക്കും നന്ദിയുണ്ട്. 2023 ലും എനിക്ക് എന്നും ഞാനാകാനേ കഴിയൂ. ആ പഴയ ഞാൻ എന്നാണ് അടുത്തിടെ സോഷ്യൽ മീഡിയയിൽ അദ്ദേഹം കുറിച്ചത്.

Also Read
ഇന്നസെന്റ് ചേട്ടന്‍ ഒരൊറ്റ തവണ പറഞ്ഞതേയുള്ളൂ , ദിലീപ് എന്റെ പേരിലുള്ള കേസ് പിന്‍വലിച്ചു, അവര്‍ തമ്മിലുള്ള ബന്ധം അത്രത്തോളമായിരുന്നു, തുറന്ന് പറഞ്ഞ് ദിനേശ് പണിക്കര്‍

Advertisement