മിഴി രണ്ടിലും സീരിയലിൽ ലക്ഷ്മി ആയി എത്തുന്ന നടി യഥാർത്ഥത്തിൽ ആരാണെന്ന് അറിയാവോ, നടിയുടെ വിശേഷങ്ങൾ ഇങ്ങനെ

10993

മലയാളി കുടുംബ സദസ്സുകളുടെ മുന്നിലേക്ക് നിരന്തരം സൂപ്പർഹിറ്റ് പരമ്പരകൾ എത്തിക്കുന്ന ചാനൽ ആണ് സീ കേരളം. ഈ ചാനലിൽ വിജയകരമായി പ്രക്ഷേപണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് മിഴിരണ്ടിലും എന്ന സീരിയൽ.

കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞ ഈ പരമ്പരയിൽ ലക്ഷ്മി എന്ന കഥാപാത്രമായി എത്തുന്ന താരം ആരാധകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. സീരിയലിൽ ലക്ഷ്മി ആയി എത്തുന്നത് മേഘ എന്ന പെൺകുട്ടിയാണ്.

Advertisements

ബാല താരമായിട്ട് അഭിനയത്തിൽ എത്തിയ താരമാണ് മേഘ എന്നത് അധികമാർക്കും അറിയാത്ത ഒരു കാര്യമാണ്. ആറു വയസു മുതൽ മോഡലിങ്ങിലും അഭിനയത്തിലും സജീവമായ മേഘ ചില പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Also Read
ആദ്യ രാത്രിയുടെ റിഹേഴ്‌സൽ നടത്താൻ ശ്രുതിയും പൂർണിമയും സഹായിച്ചു, കാമുകൻ പ്ലസ് വൺ വിദ്യാർഥിനിയെ രാവും പകലും പീഡിപ്പിച്ചു, പിന്നെ സംഭവിച്ചത്

തിരുവനന്തപുരം സ്വദേശിയായ മേഘ മഹേഷിന്റയും ബിന്ദുവിന്റെയും മകളാണ്. താരത്തിന് ഒരു അനുജനുമുണ്ട്. മിഴി രണ്ടിലും സീരിയലിൽ നന്ദൂട്ടനായി എത്തുന്നത് മേഘയുടെ സ്വന്തം അനുജനായ ആകാശ് തന്നെയാണ്.

തിരുവനന്തപുരത്ത് ജനിച്ചെങ്കിലും മേഘ വളർന്നതും പഠിക്കുന്നതും ബാംഗ്ലൂരുവിലാണ്. സൂര്യ ടിവിയിലെ വധു എന്ന സീരിയലിലാണ് കുട്ടിയായ മേഘ ആദ്യം അഭിനയിച്ചത്. പിന്നീട് പ്രണയം എന്ന സീരിയലിലും അഭിനയിച്ചു. ശ്രീനിഷിന്റെ മകളായിട്ടാണ് മേഘ ഈ സീരിയലിൽ എത്തിയത്.

2104ൽ ബിഗ് സ്‌ക്രീനിലേയ്ക്കും മേഘ എത്തിയിരുന്നു. എയ്ഞ്ചൽ എന്ന ചിത്രത്തിൽ ഇന്ദ്രജിത്തിന്റെ മകളായ ഹീര ആയിട്ടായിരുന്നു താരം വന്നത്. പിന്നീട് മൈ ഗോഡ്, വൺ ഡേ എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു.

സംഗീതം, നൃത്തം എന്നീ മേഖലകളിലെല്ലാം ചെറുപ്പം മുതലേ കഴിവു തെളിയിച്ച മിടുക്കിയായ പെൺ കുട്ടിയായിരുന്നു മേഘ. പിന്നീട് ഏറെ വർഷങ്ങൾക്കു ശേഷം പഴയ മേഘക്കുട്ടിയാണോ എന്ന് തിരിച്ചറിയാനാവാത്ത വിധമാണ് മിഴി രണ്ടിലും നായികയായി മേഘ എത്തിയത്.

സീരിയലിൽ രണ്ട് നായികമാരിൽ ഒരാളായിട്ടാണ് മേഘ ഉള്ളത്. നാടൻ കഥാപാത്രമാണ് ഈ സീരിയലിൽ മേഘ, കഥാനായകനെ സ്വപനം കണ്ട് വിവാഹം ഉറപ്പിക്കുന്ന മേഘ പിന്നീട് തന്നെ ചതിക്കാനായിട്ടു കുറച്ചു പേർ ചേർന്ന് ഒരുക്കിയ കെണിയാണ് ഈ വിവാഹമെന്ന് തിരിച്ചറിയുകയും അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നു.

അവസാനം നായകന്റെ മുന്നിൽ തന്നെ എത്തുന്ന മേഘയെന്ന ലക്ഷ്മിയെ നായകൻ വിവാഹം ചെയ്തിരിക്കുകയാണ്. അതിന് ശേഷമുള്ള സംഭവ വികാസങ്ങളാണ് ഇപ്പോഴത്തെ കഥ. വളരെ വിജയകരവും ഉദ്വേഗജനകവുമായ കഥാ മുഹൂർത്തങ്ങളിലൂടെ ആണ് മിഴിരണ്ടിലും ഇപ്പോൾ മുന്നേറുന്നത്.

അടുത്തിടെ റെയിൻബോ മീഡിയയോട് മേഘ തന്റെ വിശേഷങ്ങളെല്ലാം പങ്കു വെച്ചിരുന്നു. മലയാളം തനിക്കു അത്ര വശമില്ലെന്നും ഇപ്പോൾ താൻ പ്ലസ്ടുവിനാണ് പഠിക്കുന്നതെന്നും പഠനത്തിനിടെയാണ് അഭിനയിക്കാനും എത്തുന്നതെന്നും മേഘ പറയുന്നു. തന്റെ റോൾ മോഡൽ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ആണെന്നാണ് മേഘ പറയുന്നത്.

അതേ പോലെ സിനിമയിൽ അഭിനയിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും മഞ്ജു വാര്യർ ചെയ്യുന്നതു പോലത്തെ നല്ല ക്യാരക്ടറുകൾ തനിക്കു ചെയ്യണമെന്നും മേഘ പറയുന്നു. പ്ലസ്ടുവിനു ശേഷം തനിക്കു മെഡിക്കൽ ഫീൽഡ് തെരഞ്ഞെടുക്കാൻ ആണ് ആഗ്രഹമെന്നും വിദേശത്തു പോയി ഉന്നത വിദ്യാഭ്യാസം നേടണമെന്നും മേഘ പറയുന്നു.

Also Read
സൂപ്പർതാരങ്ങളുടെ ഹിറ്റ് ചിത്രങ്ങളിലെ നായിക, രണ്ട് വിവാഹ ബന്ധങ്ങളും പരാജയം, പ്രിയ നടി അംബികയുടെ ജീവിതത്തിൽ സംഭവിച്ചത്

Advertisement