സൂപ്പർതാരങ്ങളുടെ ഹിറ്റ് ചിത്രങ്ങളിലെ നായിക, രണ്ട് വിവാഹ ബന്ധങ്ങളും പരാജയം, പ്രിയ നടി അംബികയുടെ ജീവിതത്തിൽ സംഭവിച്ചത്

2860

ഒരു കാലത്ത് മലയാളം അടക്കമുള്ള തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായിക ആയിരുന്നു അംബിക. മകിച്ച പ്രകടനവും മികച്ച വിദടവും കൊണ്ട് തെന്നിന്ത്യൻ സിനിമാ ലോകത്തെ വിസ്മയിപ്പിച്ച നടി കൂടിയാണ് അംബിക.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ നിരവധി സൂപ്പർ ചിത്രങ്ങളിൽ നായികയായി അംബിക തിളങ്ങിയിരുന്നു. ഒട്ടുമിക്ക എല്ലാ തെന്നിന്ത്യൻ സൂപ്പർ താരങ്ങൾക്ക് ഒപ്പവും അംബിക നായികയായി എത്തിയിരുന്നു.

Advertisements

ഇപ്പോഴും സിനിമാ രംഗത്തും ടെലിവിഷൻ സീരിയൽ രംഗത്തും സജീവമാണ് അംബിക. 1979 മുതൽ 1989 വരെയായിരുന്നു അംബിക എന്ന നടിയുടെ പ്രതാപകാലം. മലയാളത്തിൽ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ആടക്കം എല്ലാം മുൻനിര നടന്മാരുടെയും നായികയായി അംബിക അഭിനയിച്ചിട്ടുണ്ട്.

Also Read
ഇന്നസെന്റ് ചേട്ടന്‍ ഒരൊറ്റ തവണ പറഞ്ഞതേയുള്ളൂ , ദിലീപ് എന്റെ പേരിലുള്ള കേസ് പിന്‍വലിച്ചു, അവര്‍ തമ്മിലുള്ള ബന്ധം അത്രത്തോളമായിരുന്നു, തുറന്ന് പറഞ്ഞ് ദിനേശ് പണിക്കര്‍

സീത എന്ന മലയാള ചിത്രത്തിലാണ് അംബിക ആദ്യമായി അഭിനയിച്ചത്. ഈ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എങ്കിലും പിന്നാലെ വന്ന നീലത്താമര, ലജ്ജാവതി എന്നീ ചിത്രങ്ങളിൽ ഒരു അഭിനേത്രി എന്ന പേരിൽ അംബികയ്ക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തു.

തുടർന്ന് തമിഴ് തെലുങ്ക് ഭാഷകളിൽ നിന്നടക്കം നിരവധി ചിത്രങ്ങൾ അംബികയ്ക്ക് ലഭിച്ചു. 1985ൽ പ്രദർശനത്തിന് എത്തിയ കാക്കി സട്ടൈ എന്ന ചിത്രം അംബികക്ക് തമിഴ് സിനിമാമേഖലയിൽ വലിയ പേര് നേടിക്കൊടുത്തു.

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ സൂപ്പർസ്റ്റാർ പദവിയിലെത്തിയ ചിത്രമായിരുന്നു രാജാവിന്റെ മകൻ. തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ 1986 പുറത്തിറങ്ങിയ ഈ ചിത്രത്തിൽ അംബിക ആയിരുന്നു നായിക വേഷം ചെയ്തത്. തുടർന്ന് കെ മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലും മോഹൻലാലിന്റെ നായികയായി അംബിക എത്തി.

1988ൽ പ്രേംകുമാർ മേനോൻ എന്ന പ്രവാസിയെ അംബിക വിവാഹം ചെയ്യുകയുണ്ടായി. ഈ ദാമ്പത്യത്തിൽ റാം കേശവ, ഋഷികേശ് എന്ന പേരുള്ള രണ്ടു കുട്ടികൾ അംബികയ്ക്ക് പിറന്നിരുന്നു. അധികനാൾ ഈ ദാമ്പത്യ ജീവിതം നീണ്ടുനിന്നില്ല.

എട്ടു വർഷങ്ങൾക്കു ശേഷം 1996ൽ അംബികയും പ്രേംകുമാറും ആയിട്ടുള്ള വിവാഹ ബന്ധം വേർപെടുത്തുക ആയിരുന്നു. തുടർന്ന് രണ്ടായിരത്തിൽ രവികാന്ത് എന്ന സിനിമാനടനെ അംബിക വിവാഹം കഴിച്ചിരുന്നു. ഈ വിവാഹ ബന്ധവും 2002ൽ വേർപെടുത്തി. തന്റെ മക്കൾക്കൊപ്പം ചെന്നൈയിലാണ് അംബിക ഇപ്പോൾ താമസിക്കുന്നത്.

1962ൽ കുഞ്ചൻ നായർ സരസമ്മ ദമ്പതികൾക്ക് പിറന്ന മൂത്ത മകൾ ആയിരുന്നു അംബിക. രാധാ, മല്ലിക എന്ന രണ്ട് അനിയത്തിമാരും, അർജുൻ, സുരേഷ് എന്ന പേരിൽ രണ്ട് അനുജന്മാരും അംബികയ്ക്ക് ഉണ്ട്. ഇതിൽ രാധ എന്ന അനുജത്തിയും സിനിമ അഭിനേത്രിയാണ്. ഇരുവരും നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു.

Also Read
ആദ്യ രാത്രിയുടെ റിഹേഴ്‌സൽ നടത്താൻ ശ്രുതിയും പൂർണിമയും സഹായിച്ചു, കാമുകൻ പ്ലസ് വൺ വിദ്യാർഥിനിയെ രാവും പകലും പീഡിപ്പിച്ചു, പിന്നെ സംഭവിച്ചത്

Advertisement