Home Entertainment

അഭയ ഹിരൺമിയ്‌ക്കൊപ്പമുള്ള ചിത്രത്തിന് താഴെ ഓരോ മാസവും ഓരോ ഭാര്യയാണോ എന്ന് കമന്റ്; നിന്റെ തന്തയോട് പോയി ചോദിക്കെന്ന് ഗോപി സുന്ദറിന്റെ മറുപടി, സംഭവം വൈറൽ

126

നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കി മലയാള സിനിമാ ആരാധകർക്ക് പ്രിയങ്കരനായി മാറിയ സംഗീത സംവിധായകൻ ആണ് ഗാപി സുന്ദർ. ഇപ്പോൾ മലയാള സിനിമാ സംഗീത ലോകത്ത് ഒഴിച്ചു കൂടാനാവാത്ത വ്യക്തിത്വമാണ് ഗോപി സുന്ദർ.

ഇതിന് മുമ്പും ഗോപിസുന്ദറിന്റെ താരത്തിന്റെ വിവാഹ ജീവിതം വൻ ചർച്ചയായിരുന്നു. ഇപ്പോഴിതാ താരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ അസഭ്യകമന്റുമായി എത്തിയ ആൾക്ക് മറുപടി നൽകി സംഗീത സംവിധായകൻ ഗോപി സുന്ദർ രംഗത്തെത്തിയിരിക്കുകയാണ്. ഭാര്യ അഭയ ഹിരൺമയിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് താഴെയായിരുന്നു ഒരാൾ കമന്റുമായി എത്തിയത്.

Advertisements

ഗോപി സുന്ദറിനെ ചൊടിപ്പിക്കുന്ന രീതിയിലായിരുന്നു കമന്റ്. ഹായ് ഗോപിയേട്ടാ നിങ്ങൾക്ക് ഓരോ മാസവും ഓരോ ഭാര്യയാണോ എന്നായിരുന്നു ഇയാളുടെ ചോദ്യം. ആസ്‌ക്ക് യുവർ ഡാഡ് എന്ന് തൊട്ടുതാഴെ ഗോപി സുന്ദർ മറുപടി നൽകുകയും ചെയ്തു. ഇത്തരക്കാർ അർഹിക്കുന്നത് ഈ മറുപടി തന്നെയാണെന്നും എന്തും വിളിച്ചുപറയാമെന്ന് കരുതുന്ന ചിലരുണ്ടെന്നും അവർക്കുള്ള മറുപടി ഇതുതന്നെയാണെന്നും ചിലർ എഴുതി.

ഗോപി സുന്ദറിന്റെ ഭാര്യ അഭയ ഹിരൺമയിയുടെ ജന്മദിനമായിരുന്നു ഇന്ന്. അഭയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് താജ്മഹലിന് മുന്നിലിരിക്കുന്ന ചിത്രമായിരുന്നു ഗോപി സുന്ദർ പോസ്റ്റു ചെയ്തത്. വർഷങ്ങൾക്ക് മുൻപ് നടത്തിയ യാത്ര ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് ആശംസ നേർന്നിരിക്കുന്നത്.

അന്ന് നിനക്ക് 19 വയസ്സ് മാത്രം. നീയാണെനിക്കെല്ലാം. പറയാൻ വാക്കുകളില്ല പൊന്നേ. എന്റെ പ്രണയിനിയ്ക്ക് ജന്മദിനാശംസകൾ, ഗോപി സുന്ദർ കുറിച്ചു. അഭയ ഹിരൺമയിക്ക് പിറന്നാൾ ആശംസയുമായി ആരാധകരും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്.

ഗായിക സിത്താര കൃഷ്ണ കുമാറും ഗായികയ്ക്ക് പിറന്നാൾ ആശംസ നേർന്നിട്ടുണ്ട്. ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ജന്മദിനാശംസ നേർന്നിരിക്കുന്നത്. അതേ സമയം സംഭവം വൈറലായതോട ഇവരെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്.

ഒരാളുടെ സ്വകാര്യ ജീവിതത്തിൽ കടന്ന ചെല്ലരുതെന്നാണ് കൂടുതൽ പേരും പറയുന്നത്. ഗോപി സുന്ദറിന്റെ പോസ്റ്റിന് മറുപടിയുമായി എന്ന രീതിയിൽ മുൻഭാര്യ പ്രിയ ഗോപിസുന്ദർ രംഗത്ത് എത്തിയിട്ടുണ്ട്. അതേസ്ഥലത്ത് നിന്നുള്ള മറ്റൊരു ചിത്രമാണ് പ്രിയ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചുകൊണ്ടാണ് പ്രതികരിച്ചിരിക്കുന്നത്.

മക്കൾക്കൊപ്പം താജ്മഹലിന് മുന്നിൽ നിന്നുള്ള ചിത്രമായിരുന്നു ഇത്. പ്രിയയുടെ പോസ്റ്റും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

Advertisement