ഞങ്ങളുടെ ദിലീപേട്ടന് ഭാഗ്യം കൊണ്ടുവന്ന രണ്ടാമത്തെ കൺമണി, സോഷ്യൽ മീഡിയയിൽ മീനാക്ഷിക്ക് ഒപ്പം താരമായി മഹാലക്ഷ്മിയും

69

മിമിക്രി രംഗത്ത് നിന്നും സഹ സംവിധായകനായി എത്തി അവിടെ നിന്നും മലയാളികളുടെ ജനപ്രിയനടൻ എന്ന ലേബലിലേക്ക് ഉയർന്ന സൂപ്പർ താരമാണ് ദിലീപ്. ഒന്നിനൊന്ന് മികച്ച തികച്ചും വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളെ അമ്പരിച്ച ദിലീപ് അഭിനയത്തിന് പുറമേ നിർമ്മാണ മേഘലയിലേക്കും കൈവെച്ചിരുന്നു.

ആദ്യഭാര്യ ആയിരുന്ന ലേഡി സൂപ്പർതാരം മഞ്ജു വാര്യരുമായുള്ള വിവാഹ മോചനത്തിന് ശേഷം മറ്റൊരു സൂപ്പർനടിയായ കാവ്യ മാധവനെ ദിലീപ് വിവാഹം കഴിച്ചിരുന്നു. മഞ്ജു വാര്യരുമായുള്ള 16 വർഷത്തെ ദാമ്പത്തിക ജീവിതം അവസാനിപ്പിച്ചിട്ടായിരുന്നു ദിലീപ് കാവ്യയെ വിവാഹം ചെയ്യുന്നത്.

Advertisement

നിശാൽ ചന്ദ്രയുമായുള്ള ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ് സിനിമയിൽ വീണ്ടും തിളങ്ങി നിൽക്കുക യായിരുന്നു ഈ സമയം കാവ്യ. വിവാഹത്തിന് മണിക്കൂറുകൾ മാത്രം മുമ്പാണ് പലരെയും ഇരുവരും ഇതേ ക്കുറിച്ച് അറിയിച്ചത്.

മഞ്ജുവുമായുള്ള വിവാഹ ബന്ധം പേർപിരിഞ്ഞപ്പോൾ ദിലീപിന് ഒപ്പം പോന്ന മകൾ മീനാക്ഷി ആയിരുന്നു വിവാഹത്തിന് ചുക്കാൻ പിടിച്ചത്. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് ദിലീപിന്റേത്. സോഷ്യൽ മീഡിയയിൽ ദിലീപിനെയും ഭാര്യ കാവ്യയെയും സംബന്ധിച്ച് എന്ത് വിവരം എത്തിയാലും അത് നിമിഷങ്ങൾക്ക് ഉള്ളിൽ വൈറലാകാറുണ്ട്.

അതേ പോലെ തന്നെ ദിലീപിന്റെ രണ്ട് മക്കളും സോഷ്യൽ മീഡിയകളിലെ താരങ്ങളാണ്. മീനൂട്ടിയുടെയും കുഞ്ഞനുജത്തിയുടെയും വിശേഷങ്ങൾ ഇരു കൈകളും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്.
മൂത്തമകൾ മീനാക്ഷി കഴിഞ്ഞ ദിവസം പങ്കുവെച്ച ഡാൻസ് വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

2018 ഒക്ടോബർ 19നാണ് ദിലീപിനും കാവ്യാ മാധവനും പെൺകുഞ്ഞ് ജനിച്ചത്. മഹാലക്ഷ്മി എന്നാണ് കുഞ്ഞിനിവർ പേരിട്ടിരിക്കുന്നത്. മീനാക്ഷിയെ പോലെ തന്നെ ആരാധകർ ഒട്ടും കുറവല്ല ദിലീപിന്റെ രണ്ടാമത്തെ മകൾ മഹാലക്ഷ്മിക്ക്. മഹാലക്ഷ്മിയുടെ ജനനത്തെക്കുറിച്ചും അതിന് ശേഷമുള്ള വിശേഷങ്ങളെക്കുറിച്ചുമെല്ലാം ഇരുവരും തുറന്നു പറഞ്ഞിരുന്നു.

സിനിമയിൽ സജീവമല്ലെങ്കിലും പൊതുവേദികളിൽ ദിലീപിന് ഒപ്പം കാവ്യ മാധവൻ എത്താറുണ്ട്. എന്നാൽ മഹാലക്ഷ്മിയെ കാണാൻ പ്രേക്ഷർക്ക് അധികം കഴിഞ്ഞിട്ടില്ല. തങ്ങളുടെ ദിലീപേട്ടന് ഭാഗ്യം കൊണ്ടുവന്ന രണ്ടാമത്തെ കൺമണി എന്നാണ് ആരാധകർ മഹാലക്ഷ്മിയെ കുറിച്ച് പറയുന്നത്.

മീനാക്ഷിയുടെ വിശേഷങ്ങൾ പോലെ തന്നെ മഹാലക്ഷ്മിയുടെ ഒരു അപൂർവ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കാവ്യയുടെ പ്രിയ കൂട്ടുകാരി സുജ കാർത്തിക മുൻപ് പങ്കിട്ടിരുന്ന ചിത്രമാണ് ഇപ്പോൾ ആരാധകർ കൗതുകത്തോടെ നോക്കി കാണുന്നത്. ചിത്രത്തിൽ കുറുമ്പുകാട്ടുന്ന മഹാലക്ഷ്മിയാണുള്ളത്. എന്റെ സ്വന്തം മാല മാഷി ഞങ്ങളുടെ മാലാഖ’എന്ന ക്യാപ്ഷ്യനോടെയാണ് സുജ കാർത്തിക ചിത്രം പങ്ക് വച്ചിരിക്കുന്നത്.

Advertisement