ഞാനിപ്പോൾ ഒന്ന് ഒതുങ്ങിയിട്ടുണ്ട്, കൺട്രോൾഡ് ആയി മാത്രമാണ് സംസാരിക്കുന്നത്, അത്യാവശ്യം അഭിനയിക്കുന്ന ഒരു നടിയാണെന്ന് തെളിയിക്കണം: ഗായത്രി സുരേഷ്

169

2015ൽ പുറത്തിറങ്ങിയ ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമാ അഭിനിയ രംഗത്തെത്തിയ താരമാണ് ഗായത്രി സുരേഷ്. പിന്നീട് ചുരുങ്ങിയ സമയം കൊണ്ട് ഒരു പിടി മികച്ച സിനിമകളിലൂടെ മലയാളിയുടെ മനസിൽ ഗായത്രി സുരേഷ് സ്ഥാനം പിടിക്കുകയായിരുന്നു.

ഒരേ മുഖം, ഒരു മെക്‌സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയ വയാണ് ഗായത്രി വേഷമിട്ട മറ്റു പ്രധാന ചിത്രങ്ങൾ. മഹിയാണ് ഗായത്രി സുരേഷിന്റെ ഏറ്റവും പുതിയ ചിത്രം. സുരേഷ് കുറ്റ്യാടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കേന്ദ്രഭരണ പ്രദേശമായ മാഹിയുടെ പശ്ചാത്തലത്തിൽ ഒരു പറ്റം ചെറുപ്പക്കാരുടെ ജീവിതവും അവർക്കിടയിലെ സംഘർഷങ്ങളുമാണ് ചിത്രം പറയുന്നത്.

Advertisements

അതേ സമയം സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവമായി കേൾക്കുന്ന പേര് കൂടിയാണ് ഗായത്രി സുരേഷി ന്റേത്. മലയാള സിനിമയിൽ ഒരുപക്ഷെ ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങിയ താരവും ഗായത്രി ആയി രിക്കും. പലപ്പോഴും ഗായത്രിയുടെ സംസാരത്തിലെ നിഷ്‌കളങ്കതയാണ് പലരും മുതലെടുക്കുന്നത്.

എന്തും തുർന്നു പറയുന്ന ഗായത്രിയുടെ സ്വഭാവമാണ് പല ട്രോളുകൾക്കും സൈബർ ആക്രമണങ്ങൾക്കും കാരണ മായിട്ടുള്ളത്. ഇപ്പോൾ താൻ സംസാരിക്കുന്നത് വളരെ ശ്രദ്ധിച്ചാണെന്ന് ഗായത്രി പറയുന്നു. ബിഹൈൻഡ് വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിലാണ് ഗായത്രി ഇതേപ്പറ്റി സംസാരിച്ചത്.

Also Read
കൂടെ അഭിനയിച്ച ആ നടിയോട് പ്രണയം തോന്നി, പക്ഷേ പറഞ്ഞില്ല എന്നാൽ ആൾക്ക് അത് മനസിലായിട്ടുണ്ടാവും: ഉണ്ണി മുകുന്ദൻ

അഭിപ്രായങ്ങൾ തുറന്നു പറഞ്ഞിരുന്ന ആളായിരുന്നു താനെന്നും ഇപ്പോൾ മാറിയിട്ടുണ്ടെന്നും ഗായത്രി പറയുന്നു. താൻ ഒരുപാട് ബഹളം വെച്ച് സംസാരിക്കുന്ന ആളായിരുന്നുവെന്നും എന്നാൽ ഇപ്പോൾ വളരെ കൺട്രോൾഡ് ആയി മാത്രമാണ് സംസാരിക്കുന്നതെന്നും ഗായത്രി വ്യക്തമാക്കി. നിരവധി കമന്റുകൾ കിട്ടിയതുകൊണ്ട് സ്വാഭാ വികമായും ഒതുങ്ങിയതാവാമെന്നും ഗായത്രി പറയുന്നു.

കൊറോണ കഴിഞ്ഞ സമയത്ത് തനിക്ക് നെഗറ്റീവ് അറ്റെൻഷനായിരുന്നു ലഭിച്ചുകൊണ്ടിരുന്നതെന്നും ആ സമയ ത്ത് ഭയങ്കര പാടായിരുന്നുവെന്നും തനിക്ക് വല്ലാത്ത വിഷമമായിരുന്നുവെന്നും ഗായത്രി വ്യക്തമാക്കി. എന്നാൽ പിന്നീട് അത് ശീലമായി മാറുകയായിരുന്നുവെന്നും ഗായത്രി പറയുന്നു.

തന്റെ ഡ്രസ്സിങ്ങിൽ വളരെ ശ്രദ്ധിക്കുന്ന ആളാണോ ഗായത്രി എന്ന് അവതാരക ചോദിച്ചപ്പോൾ തനിക്ക് ഗ്ളോ യിങ് ആയിട്ടുള്ള നിറങ്ങൾ വളരെ ഇഷ്ടമാണെന്ന് ഗായത്രി പറഞ്ഞു. ആൾക്കാരുടെ ശ്രദ്ധ പിടിച്ച് പറ്റാൻ താല്പര്യം ഉണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് ആളുകൾ ശ്രദ്ധിച്ചാൽ കൊള്ളാം എന്നായിരുന്നു ഗായത്രിയുടെ മറുപടി.

സിനിമയിൽ കഥാപാത്രമായി മാറുമ്പോൾ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ടോ എന്ന ചോദ്യ ത്തിന് തനിക്ക് ലഭിക്കുന്ന ഏതൊരു കഥാപാത്രത്തിലും തന്റേതായ ഒരു എലമെന്റ് കൊണ്ടുവരാറ് ഉണ്ടെന്നും ഗായത്രി വ്യക്തമാക്കി. തൃശൂർ സ്ലാങ്ങിൽ സംസാരിക്കുന്നത് കൊണ്ട് ഡബ്ബിങ്ങിൽ ഒക്കെ ബുദ്ധിമുട്ടുകൾ നേരിടാറില്ലേ എന്ന ചോദ്യത്തിന് മാഹിയുടെ ഷൂട്ടിങ്ങിൽ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെന്നും ചിത്രത്തിൽ തനിക്ക് പക്കാ കണ്ണൂർ സ്ലാങ്ങാണെന്നും ഗായത്രി വ്യക്തമായാക്കി.

എന്നാൽ സംവിധായകനും തിരക്കഥാകൃത്തും കണ്ണൂരുകാരാണെന്നും അതുകൊണ്ടുതന്നെ ഡബ്ബിങ് സമയത്ത് അവർ തനിക്കൊപ്പം ഉണ്ടായിരുന്നുവെന്നും അത് ഏറെ സഹായകരമായെന്നും ഗായത്രി വ്യക്തമാക്കി. മാഹി കൂ ടാതെ അഭിരാമി, ബദൽ, ഉത്തമി എന്നിവയാണ് പുതിയ പ്രോജക്റ്റുകളെന്നും ഇവയെല്ലാം കുറച്ച് പെർഫോമിംഗ് ആയിട്ടുള്ള കഥാപാത്രങ്ങളാണെന്നും ഗായത്രി വ്യക്തമാക്കി.

ഇവയിൽ എല്ലാം ഫീമെയിൽ ഓറിയെന്റഡ് ആയിട്ടുള്ള കഥാപാത്രമാണെന്ന് താരം പറഞ്ഞപ്പോൾ അത്തരത്തിൽ ഉള്ള കഥാപാത്രങ്ങളെ തേടിപ്പിടിച്ച് ചെയ്യുകയാണോ എന്ന് അവതാരക ചോദിച്ചു. എന്നാൽ അത്തരത്തിൽ തിര ഞ്ഞുപിടിച്ച് കഥാപാത്രങ്ങളെ ചെയ്യുന്നില്ലെന്ന് വ്യക്തമാക്കിയ താരം തനിക്ക് വരുന്ന എല്ലാ റോളുകളും ഇപ്പോൾ താൻ ചെയ്യുന്നുണ്ടെന്ന് പറഞ്ഞു.

Also Read
അങ്ങനെ ആ പയ്യൻ പഠിത്തം നിർത്തിപോയി, അതോടെ എനിക്ക് കുറ്റബോധമായി, കോളേജിൽ പഠുക്കുമ്പോൾ സഹപാഠിയായ പയ്യന്നോട് ചെയത് കൂട്ടിയതിനെ കുറിച്ച് നടി അനു നായർ

തനിക്കെതിരെ ഒരുപാട് ട്രോളുകളും കാര്യങ്ങളും ഉണ്ടാവുന്നെണ്ടെങ്കിലും ഇതുവരെ ഒരു അഭിനയത്രി എന്ന നില യിൽ പ്രൂവ് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന് ഗായത്രി പറയുന്നു. താൻ ഒരു നല്ല അഭിനയത്രിയാണെന്ന് തെളിയിക്ക ണമെന്ന് തനിക്കുണ്ടെന്നും അതുകൊണ്ട് കിട്ടുന്ന ഓഫാറുകൾ എല്ലാം സ്വീകരിക്കാനാണ് പതിവെന്നും ഗായത്രി വ്യക്തമാക്കി.

വരുന്ന ഓഫാറുകൾ സ്വീകരിച്ചില്ലെങ്കിൽ ചെയ്തില്ലെങ്കിൽ ഇനി വേറെ ഓഫാറുകൾ ലഭിക്കാതെ വരുമോ എന്ന ഭയവും എല്ലാ ഓഫാറുകളും സ്വീകരിക്കുന്നതിന് കാരണമാണെന്നും ഗായത്രി പറയുന്നു. തന്നെ വച്ചുള്ള ട്രോളു കൾ ഇപ്പോൾ നല്ലരീതിയിൽ ആസ്വദിക്കുന്നുണ്ടെന്ന് പറഞ്ഞ ഗായത്രി ഇപ്പോൾ ട്രോളുകൾ കണ്ടില്ലെങ്കിൽ അയ്യോ ഇപ്പൊ എന്നെ ആർക്കും വേണ്ടേ എന്ന് തോന്നാറുണ്ടെന്നും ഗായത്രി പറഞ്ഞു.

ട്രോളുകൾ നല്ലതായിരുന്നുവെന്നും കളിയാക്കുന്നത് ആണെങ്കിലും കുറച്ച് അറ്റൻഷൻ ഒക്കെ കിട്ടുമായിരുന്നു എന്നും ഗായത്രി അഭിമുഖത്തിൽ പറയുന്നു. എന്നാൽ ഇപ്പോൾ കുറച്ച് നാളത്തേക്ക് തനിക്ക് സമാധാനം വേണ മെന്നും ട്രോളുകളിൽ നിന്നൊക്കെ മാറി നിൽക്കണമെന്ന് തോന്നുന്നുണ്ടെന്നും താരം വ്യക്തമാക്കി.

Advertisement