നിന്നോടല്ലേ ഇത് ചെയ്യണമെന്ന് പറഞ്ഞത് എന്ന് ചോദിച്ച് അന്ന് മമ്മൂക്ക ചൂടായി, വിഷ്ണുവേട്ടൻ ആരുടെയും ഫാൻ അല്ല, തുറന്നു പറഞ്ഞ് അനു സിത്താര

7315

ശാലീന സൗന്ദര്യം കൊണ്ട് മലയാള സിനിമയിൽ ആരാധകരുടെ ഇഷ്ടം നേടിയെടുത്ത താര സുന്ദരിയാണ് അനു സിത്താര. നിരവധി സിനമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുള്ള അനു സിത്താരം അധികവും അവതരിപ്പിച്ചിട്ടുള്ളത് നാടൻ വേഷങ്ങളാണ്.

സ്‌കൂൾ കലോൽസവ വേദിയിൽ നിന്നുമാണ് അനു സിത്താര സിനിമാരംഗത്തേക്ക് എത്തുന്നത്. അതേ സമയം സിനിമയിൽ എത്തിയ കാലം മുതൽ നടി അനു സിത്താര പറയാറുള്ള പേരാണ് മെഗാസ്റ്റാർ മമ്മൂട്ടുിയടേത്. മെഗാസ്റ്റാറിനോട് വലിയ ആരാധന കൊണ്ട് നടക്കാറുള്ള അനു സിത്താര അദ്ദേഹത്തിന് ഒപ്പം പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Advertisements

താരരാജാവ് മോഹൻലാലിന്റെ ഒപ്പം ട്വൽത്ത് മാൻ ആണ് അനു സിത്താരയുടെ പുതിയ ചിത്രം. ദൃശ്യം 2 വിന് ശേഷം മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയാണ് ട്വൽത്ത് മാൻ.

സൈജു കുറുപ്പ്, അനു സിത്താര, ഉണ്ണി മുകുന്ദൻ, ലിയോണ ലിഷോയി, അനുശ്രീ, തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിൽ അണിനിരന്നത്. മേയ് ഇരുപതിന് ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് സിനിമ റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നതും.

Also Read
ഞാനിപ്പോൾ ഒന്ന് ഒതുങ്ങിയിട്ടുണ്ട്, കൺട്രോൾഡ് ആയി മാത്രമാണ് സംസാരിക്കുന്നത്, അത്യാവശ്യം അഭിനയിക്കുന്ന ഒരു നടിയാണെന്ന് തെളിയിക്കണം: ഗായത്രി സുരേഷ്

ഈ സിനിമയിൽ വളരെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയാണ് അനു സിത്താര അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലൂടെ ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുക ആണ് നടി.

കൂടെ അഭിനയിച്ച താരങ്ങളെ കുറിച്ചും അവർക്കൊപ്പം ഉണ്ടായ എന്നാൽ അധികമാർക്കും അറിയാത്ത ഒരു സംഭവത്തെ കുറിച്ചും പറയാനാണ് അവതാരക ആവശ്യപ്പെട്ടത്. മമ്മൂട്ടിയെ കുറിച്ചുള്ള ചോദ്യത്തിന് കുട്ടനാടൻ ബ്ലോഗ് എന്ന സിനിമയുടെ പിന്നാമ്പുറകഥയാണ് അനു സിത്താര വെളിപ്പെടുത്തിയത്. മമ്മൂക്കയെ കുറിച്ച് പറയുകയാണെങ്കിൽ ചെന്നൈയിൽ വച്ച് പേരൻപ് എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നാണ് ആദ്യമായി മമ്മൂക്കയെ കണ്ടതെന്ന് അനു സിത്താര പറയുന്നു.

മമ്മൂക്കയുമായിട്ടുള്ള എന്നാൽ ആർക്കും അറിയാത്തൊരു കാര്യത്തെ കുറിച്ചും നടി വെളിപ്പെടുത്തി. കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിൽ മമ്മൂക്കയുടെ കൂടെ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ആ സീനിലുള്ള എല്ലാവരെയും വിളിച്ച് നമുക്ക് പ്രാക്ടീസ് ചെയ്യാമെന്ന് മമ്മൂക്ക പറഞ്ഞു. എനിക്കത് കണ്ട് അത്ഭുതമാണ് തോന്നിയത്.

ഞാൻ, ശ്രീവിദ്യ, പൊന്നമ്മച്ചേച്ചി, മമ്മൂക്ക എന്നിങ്ങനെ നാല് പേരുണ്ട്. ഇവർ ആ സീൻ സ്റ്റാർട്ട് ചെയ്ത പ്പോൾ എന്റെ ശ്രദ്ധ വേറെ എങ്ങോട്ടോ പോയി. ഞാൻ പുറകിലേക്ക് നോക്കി നിൽക്കുമ്പോൾ എടീ പൊട്ടി നിന്നോടല്ലേ ഇത് ചെയ്യണമെന്ന് പറഞ്ഞത് എന്ന് പറഞ്ഞ് മമ്മൂക്കയുടെ കൈയ്യിൽ നിന്നും ചീ ത്ത കേട്ടു. അതുകഴിഞ്ഞ് ആ സിനിമ തീരുന്നത് വരെ എന്റെ ശ്രദ്ധ മറ്റെവിടെയും പോയിട്ടില്ലെന്ന് അനു സിത്താര പറയുന്നു.

Also Read
തുടക്ക കാലത്ത് മോഹൻലാൽ ചിത്രങ്ങളിൽ എനിക്ക് അവസരം ലഭിച്ചപ്പോൾ മറ്റു പല നടിമാരും മോഹൻലാലിനെയും എന്നെയും ചേർത്ത് ഗോസിപ്പുകൾ പറഞ്ഞു പരത്തി; നയൻ താര

മമ്മൂക്ക പറഞ്ഞത് ഒരു ചീ ത്ത യാ യി ട്ടല്ല എനിക്ക് തോന്നിയത്. അങ്ങനെ വിളിക്കുന്നത് കേൾക്കാനാണ് ഇഷ്ടമെന്നും നടി വ്യക്തമാക്കി. അതേസമയം ഭർത്താവ് വിഷ്ണു ഒരു മോഹൻലാൽ ആരാധകനാണോ എന്ന ചോദ്യവും വന്നിരുന്നു.

പക്ഷേ വിഷ്ണുവേട്ടൻ ആരുടെയും ഫാൻ അല്ലെന്നാണ് അനുവിന്റെ മറുപടി. എല്ലാ താരങ്ങളുടെയും സിനിമകൾ മിസ് ചെയ്യാതെ കാണുന്ന ഒരു സിനിമാ ഫാൻ ആണെന്ന് വേണമെങ്കിൽ പറയാം. ഞാൻ കാണാത്ത ഒരുപാട് സിനിമകൾ വിഷ്ണുവേട്ടൻ കണ്ടിട്ടുണ്ടെന്നും അനു സിത്താര പറയുന്നു.

Advertisement