അമ്മ നാലാമതും ഗർഭിണിയായപ്പോൾ കൂട്ടുകാർ കളിയാക്കുമോ എന്നോർത്ത് ഞാൻ പേടിച്ചിരുന്നു, പക്ഷേ: കുഞ്ഞനിയത്തിയെ കുറിച്ച് അഹാന കൃഷ്ണ കുമാർ

96

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. സോഷ്യൽ മീഡിയയിൽ സജീവമാണ് കൃഷ്ണ കുമാറും മക്കളും. അച്ഛന് പിന്നാലെ മകൾ മൂത്തമകൾ അഹാനയും സിനിമയിൽ എത്തിയിട്ടുണ്ട്. 2014ൽ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ ആണ് അഹാന മലാല സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

നായികയായി ചുവട് ഉറപ്പിച്ച താരം വളരെ ചെറിയ സമയം കൊണ്ട് തന്നെ യുവതാരങ്ങളിൽ പ്രധാനിയായി മാറുകയായിരുന്നു. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട നടികൂടിയാണ് അഹാന. നടൻ കൃഷ്ണകുമാറിന്റെ നാല് മക്കളിൽ മൂത്തവളാണ് അഹാന. അഹാനയെ പോലെ തന്നെ അനിയത്തിമാരു പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.

Advertisements

ട്രാവൻകൂർ സിസ്റ്റേഴ്സ് എന്നാണ് ഇവരെ അറിയപ്പെടുന്നത്. സഹോദരിമാരുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. തന്റെ നിലപാടുകൾ തുറന്ന് പറയുന്നതിലും അഹാന മടി കാണിക്കാറില്ല. ഇത്തരത്തിൽ ചില വിമർശനങ്ങൾക്കും അഹാന ഇരയായിട്ടുണ്ട്. അഹാനയുടെ അച്ഛനും നടനുമായ കൃഷ്ണകുമാറും സോഷ്യൽ മീഡിയയിൽ താരമാണ്.

അഹാനയും സഹോദരിമാരും ഒരുമിച്ചുള്ള ഡാൻസ് വീഡിയോ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. താരം പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമൊക്കെ ഞൊടിയിണയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ, അനിയത്തിയെ കുറിച്ച് അഹാന പങ്കുവച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

ഞാൻ അവളെ ഒരുപാട് സ്‌നേഹിക്കുന്നു എന്റ കുഞ്ഞു സഹോദരിയായി ഈ പാവക്കുട്ടിയെ കിട്ടിയത് ഭാഗ്യമാണ്. അതിനാൽ എനിക്കവളെ കെട്ടിപ്പിടിക്കാം, ഉമ്മ വയ്ക്കാം, ശല്യപ്പെടുത്താം, അവൾക്ക് സർപ്രൈസ് സമ്മാനങ്ങൾ നൽകാം, അവളുടെ പ്രതികരണങ്ങൾ റെക്കോർഡ് ചെയ്യാം.

എനിക്ക് ഒമ്പത് വയസ്സുള്ളപ്പോഴാണ് എന്റെ രക്ഷിതാക്കൾ അമ്മ വീണ്ടും ഗർഭിണിയാണെന്ന് പറയുന്നത്, കൂട്ടുകാർ കളിയാക്കുമോ എന്നോർത്ത് ഞാനാദ്യം അലോസരപ്പെട്ടു. പക്ഷേ, എന്റെ ദൈവമേ, ഈ കുഞ്ഞില്ലായിരുന്നെങ്കിൽ ജീവിതം വല്ലാതെ ബോറിംഗ് ആയി പോയേനെ.

ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം, ഹൃദയത്തിന്റെ സന്തോഷം, നിന്നെ ഞാൻ സ്‌നേഹിക്കുന്നു കുഞ്ഞേ.
2011ൽ നിന്നുള്ളതാണ് ഈ ചിത്രം. പിങ്ക് നിറമുള്ള ആ കണ്ണട എനിക്കന്ന് ഏറെ പ്രധാനമായിരുന്നു. ഇന്ന് ഹൻസുവിന്റെ പിറന്നാളല്ല, നിങ്ങൾ നിങ്ങളെ സ്‌നേഹിക്കുന്നതിനേക്കാൾ കൂടുതൽ നിങ്ങൾ മറ്റൊരു വ്യക്തിയെ സ്‌നേഹിക്കുമ്പോൾ പ്രത്യേക കാരണങ്ങളൊന്നുമില്ലെങ്കിൽ കൂടി അവരെ കുറിച്ച് ഇടയ്ക്കി െനീണ്ട പോസ്റ്റുകൾ ഇട്ടുകൊണ്ടേയിരിക്കും.

കാരണം, ചില ദിവസങ്ങളിൽ നിങ്ങളുടെ ഹൃദയത്തിൽ ആ സ്‌നേഹം അടങ്ങിയിരിക്കില്ല. ഇന്ന് നമ്മുടെ ദിനം വഴക്കിൽ അവസാനിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു എന്നും അഹാന പറയുന്നു.

Advertisement