ഒരു പുലിയുടെ അടി താങ്ങാനുള്ള ശേഷിയൊന്നും സാധാരണ മനുഷ്യനില്ല, എന്നാൽ മമ്മൂട്ടി കാണിച്ച ധൈര്യമാണ് വാറുണ്ണി എന്ന കഥാപാത്രം: ഗായത്രി അശോക്

365

മലയാള സിനിമയിൽ നിരവധി സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകനായിരുന്നു അന്തരിച്ച് ഐവി ശശി. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഐവി ശശി സംവിധാനം ചെയ്ത് 1989ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയാണ് മൃഗയ. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട ചിത്രമാണ് മൃഗയ.

പുലി വേട്ടക്കാരൻ വാറുണ്ണി എന്ന വ്യത്സ്തമായ കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. അന്നും ഇന്നും ഏറെ ചർച്ച ചെയ്യപ്പെടുന്ന കാര്യമാണ് സിനിമയിൽ മമ്മൂട്ടിയും പുലിയും തമ്മിലുള്ള സംഘട്ടന രംഗങ്ങൾ. മമ്മൂട്ടിക്ക് പകരം ഡ്യൂപ്പാണ് ആ സംഘട്ടന രംഗങ്ങളിൽ അഭിനയിച്ചതെന്നും, അതല്ല മമ്മൂട്ടി തന്നൊയിരുന്നു അത് ചെയ്തതെന്നും വാദങ്ങൾ ആരാധകർ ഉയർത്തുന്നുണ്ട്.

Advertisements

അതേ സമയം എന്തായിരുന്നു ശരിക്കും സംവഭിച്ചത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത ആർട്ട് ഡയറക്ടർ ഗായത്രി അശോക്. സഫാരി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഗായത്രി അശോക് മനസു തുറന്നത്.

Also Read;7 വർഷം മുൻപ് ലോണടക്കാൻ വഴിയില്ലാതെ അവധി ചോദിക്കാൻ ബാങ്കിലെ പലരുടെയും വീട്ടുപടിക്കൽ ചെന്ന് നിന്നിട്ടുണ്ട്, ഇന്ന് ടാർജറ്റ് തികയ്ക്കാൻ ബാങ്കുകാർ എന്നെ തേടിയെത്തുന്നു: രശ്മി ആർ നായർ

1989ൽ വന്ന മമ്മൂട്ടിയുടെ അതിഗംഭീരമായ അഭിനയമികവാൽ പ്രദർശനം നേടിയ ഒരു ചിത്രമാണ് മൃഗയ. ചിത്രത്തിലെ കഥാപാത്രമായ വാറുണ്ണിയെ മമ്മൂട്ടി തന്നെയാണോ അവതരിപ്പിച്ചത് എന്ന് സംശയം തോന്നുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ മേക്കപ്പും കാര്യങ്ങളുമൊക്കെ. വളരെ റിസ്‌ക് എടുത്ത് അഭിനയിക്കേണ്ട ചിത്രം കൂടിയായിരുന്നു അത്.

സാഹസികമായി അഭിനയിച്ചു എന്ന് പറയുന്നത് വെറുംവാക്കല്ല. എനിക്കതിന്റെ ലൊക്കേഷനിൽ പോകാൻ കഴിഞ്ഞില്ലെങ്കിലും അതിന്റെ ആൽബം കണ്ടിരുന്നു. പുലിയുമായിട്ട് നേരിട്ട് മൽപ്പിടിത്തം നടത്തുന്ന സീനുകളൊക്കയുണ്ട്. മൽപ്പിടത്തിന്റെ സമയത്ത് ഒരുപക്ഷേ ഡ്യൂപ്പ് ആയിരുന്നിരിക്കാം, പക്ഷേ പുലിയുടെ തൊട്ടുമുമ്പിൽ ഏകദേശം ഒരടി ദൂരത്തിൽ മമ്മൂട്ടി നിൽക്കുന്നുണ്ട്.

ഫോട്ടോഷോപ്പ് പോലുള്ള ഒന്നും ഇല്ലാത്ത കാലഘട്ടത്തിൽ ശരിക്കും മമ്മൂട്ടി പുലിയുടെ മുൻപിൽ തന്നെ നിന്ന് അഭിനയിക്കുന്ന രംഗമുണ്ട്. മൃഗയയിൽ യഥാർത്ഥ പുലിയെ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. പക്ഷേ സുരക്ഷിതത്വം കരുതിയിട്ട് ചെയ്യുന്ന ഒരു ക്രൂരതയുണ്ട്.

പുലിയുടെ വായിൽ ചെറിയ ദ്വാരങ്ങൾ ഇട്ടിട്ട് ഷൂവിൽ ലേസ് ഇട്ട് കെട്ടുന്നത് പോലെ ദ്വാരങ്ങൾക്കിടയിൽ കമ്പികടത്തി വലിക്കും. കടിക്കാതിരിക്കാനുള്ള മുൻകരുതൽ. പക്ഷേ ഷോട്ട് എടുക്കാൻ നേരത്ത് കമ്പി മാറ്റും. പുലിയുടെ ഒരടി കിട്ടിയാൽ മതി അപകടം സംഭവിക്കാം. പുലിയുടെ അടി താങ്ങാനുള്ള ശേഷിയൊന്നും സാധാരണ മനുഷ്യനില്ല. എന്നാൽ മമ്മൂട്ടി കാണിച്ച ധൈര്യമാണ് വാറുണ്ണി എന്ന കഥാപാത്രം എന്നും ഗായത്രി അശോക് പറയുന്നു.

Also Read: താൻ ആ ത്മ ഹ ത്യ ചെയ്യാത്തത് അമ്മയെ ഓർത്തിട്ടാണെന്നാണ് ഭാവന എന്നോടും മഞ്ജുവിനോടും പറഞ്ഞത്; വെളിപ്പെടുത്തലുമായി സംയുക്ത വർമ്മ

Advertisement