മെഗാസ്റ്റാർ മമ്മൂട്ടിയും ഭർത്താവ് വിഷ്ണുവും നായകന്മാരായെത്തുന്ന ചിത്രങ്ങൾ ഒരേദിവസം റിലീസ് ചെയ്താൽ ആരുടെ സിനിമ കാണും: കിടു മറുപടി നൽകി അനു സിത്താര

28

വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷക മനസിൽ ചേക്കേറിയ നടിയാണ് അനു സിത്താര. ചെറിയ റോളുകളിലൂടെ വന്ന് നായികയായി മാറിയ താരം ഇന്ന് ഏറെ തിരക്കുള്ള നടിയാണ്. മമ്മൂട്ടിയുടെ കടുത്ത ആരാധികയാണ് താനെന്ന് അനു സിത്താര പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണ്.

മമ്മൂട്ടിക്കൊപ്പം മാമാങ്കത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ ഏറെ സന്തോഷത്തോടെ ആ വാർത്ത പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഒരഭിമുഖത്തിൽ അനു സിത്താര നൽകിയ മറുപടിയാണ് മമ്മൂട്ടി ആരാധകരെ ത്രസിപ്പിച്ചിരിക്കുന്നത്.

Advertisements

ഭർത്താവ് വിഷ്ണുവും നടൻ മമ്മൂട്ടിയും നായകന്മാരായെത്തുന്ന ചിത്രങ്ങൾ ഒരേദിവസം റിലീസ് ചെയ്താൽ ആരുടെ സിനിമ കാണുമെന്നായിരുന്നു അഭിമുഖത്തിൽ അനു സിത്താര നേരിട്ട ചോദ്യം. അതിന് ഒരു ആശങ്കയും കൂടാതെ മമ്മൂക്കയുടെ ചിത്രം കാണുമെന്നായിരുന്നു അനു സിത്താരയുടെ മറുപടി.

അതിന് കാരണവും അനു തന്നെ പറയുന്നു. വിഷ്ണു ചേട്ടന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ ഞാൻ അവിടെ കാണും. അപ്പോൾ സിനിമയുടെ കഥയും കാര്യവും എനിക്കറിയായിരിക്കും. പ്രിവ്യുവും കണ്ടിട്ടുണ്ടാവും. മമ്മൂട്ടിയുടെ ചിത്രം എനിക്കങ്ങനെ കാണാൻ പറ്റില്ലല്ലോ.

അതിനാൽ ഞാൻ അതേ കാണു.’ അനു സിത്താര പറഞ്ഞു. സലിം അഹമ്മദ് ചിത്രം ഓസ്‌കാർ ഗോസ് ടുവും ദിലീപ് നായകനായി എത്തിയ ശുഭരാത്രിയുമാണ് അനു സിത്താരയുടേതായി പുറത്തിറങ്ങിയ പുതിയ ചിത്രങ്ങൾ. മമ്മൂട്ടി നായകനാകുന്ന മാമാങ്കമാണ് പുതിയ ചിത്രം.

Advertisement