ദ്രാവിഡിനും ഗാംഗുലിയ്ക്കും സെവാഗിനും ഇന്ത്യൻ കോച്ചാകാനാകില്ല, കാരണം ഇതാണ്

15

ഇത്തവണത്തെ ലോക കപ്പ് സെമിയിൽ തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെ പുതിയ പരിശീലകനെ തിരഞ്ഞെടുക്കാനുളള തയ്യാറെടുപ്പിലാണ് ബിസിസിഐ. ഇതിന്റെ ഭാഗമായി ഈ മാസം 30ന് മുമ്പ് ഇന്ത്യൻ പരിശീലകരാകാൻ ആഗ്രഹിക്കുന്നവർ അപേക്ഷിക്കാൻ ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി പേരാണ് ഇന്ത്യൻ പരിശീലക സ്ഥാനം കൊതിച്ച് ബിസിസിഐ വാതിലിൽ മുട്ടാനൊരുങ്ങുന്നത്.

ഇന്ത്യയുടെ പരിശീലകരാകണമെന്ന് ആരാധകർ ആഗ്രഹിക്കുന്ന ചില പേരുകളുണ്ട്. സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, വീരേന്ദ്ര സെവാഗ് തുടങ്ങിയവരാണ് അവർ. അതെസമയം ആരാധകരുടെ ആഗ്രഹം അനുസരിച്ച് മൂവരിലാരെങ്കിലും ഇന്ത്യൻ പരിശീലകരാകാനുളള സാധ്യത കുറവാണ്. ഗാംഗുലിയ്ക്കും സെവാഗിലും മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നൽകാൻ ബിസിസിഐ നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾ ഇല്ലാത്തതാണ് തിരിച്ചടിയെങ്കിൽ ദ്രാവിഡിനെ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി നിയമിച്ചതിനാൽ ഇന്ത്യൻ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതിന് സാങ്കേതിക ബുദ്ധിമുട്ടുണ്ട്.

Advertisements

ഏതെങ്കിലും ടെസ്റ്റ് രാജ്യത്തെ രണ്ടു വർഷമെങ്കിലും പരിശീലിപ്പിച്ച പരിചയം വേണം. അല്ലെങ്കിൽ അസോസിയേറ്റ് അംഗം, ഐപിഎൽ ടീം, എ ടീം എന്നിവർക്കൊപ്പം മൂന്ന് വർഷത്തെ പരിചയം എന്ന ബിസിസഐ മാനദണ്ഡമാണ് ഗാംഗുലിയ്ക്കും സെവാഗിനും തിരിച്ചടിയാകുക. ഇരുവരും ഇതുവരെ ഒരു ടീമിനെ പോലും പരിശീലിപ്പിച്ചിട്ടില്ല.

ഗാംഗുലി ഐ.പി.എൽ ടീമായ ഡൽഹി ക്യാപിറ്റൽസിന്റെയും, സെവാഗ് കിംഗ്സ് ഇലവൻ പഞ്ചാബിന്റേയും മെന്ററായി പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ആ യോഗ്യതകൾ പോര ഇന്ത്യൻ പരിശീലകനാകാൻ. പ്രായം 60 വയസിൽ കുറവാകണമെന്നും 30 ടെസ്റ്റ് മത്സരങ്ങളോ, 50 ഏകദിന മത്സരങ്ങളോ കളിച്ച പരിചയം വേണമെന്നോ ഉളള മറ്റു യോഗ്യതകൾ ഇരുവർക്കും അനുകൂലമാണ്.

Advertisement