Home Entertainment Celebrities

മമ്മൂക്ക ബാലരമയ്ക്ക് വേണ്ടി അടികൂടിയിട്ടുണ്ട്; ഓർമ്മകൾ പങ്കുവെച്ച് നടി സനുഷ

73

ബ്ലസ്സി ഒരുക്കിയ കാഴ്ച’ എന്ന ചിത്രമാണ് നടി സനൂഷയെ ശ്രദ്ധേയയാക്കിയത്. ഈ സിനിമയിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച ബേബി സനൂഷ പിന്നീട് മലയാള സിനിമയിലെ നായിക നടിയെന്ന നിലയിൽ അരങ്ങേറ്റം കുറിച്ചു. കാഴ്ച എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോളുണ്ടായ രസകരമായ അനുഭവങ്ങൾ ഇപ്പോൾ പങ്കുവച്ചിരിക്കുകയാണ് താരം.

കാഴ്ച സിനിമയുടെ സെറ്റിൽ മറ്റൊരു മമ്മുക്കയായിരുന്നു ഞാൻ കണ്ടത്. ബാലരമയ്ക്കൊക്കെ വേണ്ടി അദ്ദേഹം ഞങ്ങളോട് അടികൂടിയിട്ടുണ്ട്. ലൊക്കേഷനിൽ എത്തുമ്‌ബോൾ സ്ട്രോബറിയൊക്കെ കൊണ്ട് വരും. ഞങ്ങൾക്ക് സമ്മാനങ്ങൾ തരും.

Advertisements

ആ സിനിമയിൽ മമ്മുക്കയുടെ കഥാപാത്രം കാണിക്കുന്ന അതേ സ്നേഹവും വാത്സല്യവും ചിത്രീകരണം ഇല്ലാത്തപ്പോഴും കാണിച്ചിരുന്നു. ഇപ്പോൾ കണ്ടാലും പഠനത്തിൽ ശ്രദ്ധിക്കണം ഉഴപ്പരുത് സിനിമ ശ്രദ്ധിക്കണം എന്നൊക്കെ പറയും. കാഴ്ച സിനിമയെ ഓർക്കുമ്പോൾ ഇന്നും മനസ്സിൽ നിൽക്കുന്നത് ഒരപകടമാണ്. ചിത്രീകരണത്തിനിടെ ഒരിക്കൽ ക്യാമറ വെള്ളത്തിലേക്ക് വീണുപോയി.

ആ സമയം പകുതിയോളം ഷൂട്ട് കഴിഞ്ഞിരുന്നു, ഞങ്ങളെല്ലാവരും പേടിച്ചു. ആ സമയത്തിൽ ഫിലിം അല്ലെ ഒന്നും സംഭവിക്കരുതേ എന്ന് പ്രാർത്ഥിച്ചത് ഓർമ്മയുണ്ട്. ദൈവം കാത്തു ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു കാഴ്ച സിനിമയെക്കുറിച്ച് സനൂഷ വീണ്ടും മനസ്സ് തുറന്നത്.

Advertisement