ഇതിലിപ്പോ ഏതാ ശരിക്കും കോഴി’; ഉണ്ണി മുകുന്ദനെ തേച്ചൊട്ടിച്ച് ആരാധകർ

24

സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ നടനാണ് ഉണ്ണി മുകുന്ദൻ. ആരാധകരോട് വിശേഷങ്ങൾ പങ്കുവയ്ക്കാനും നിലപാടുകൾ വ്യക്തമാക്കാനും സമയം കണ്ടെത്താറുള്ള താരം ആരാധകരുടെ ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി നൽകാറുമുണ്ട്. ഉണ്ണിമുകുന്ദന്റെ ഒരു രസകരമായ പോസ്റ്റാണ് ഇപ്പോൾ ഫേസ്ബുക്കിൽ ശ്രദ്ധനേടുന്നത്.

തന്റെ വീട്ടിലെ കോഴികളെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. മാധവൻകുട്ടി, നാരായണൻ കുട്ടി എന്നിങ്ങനെയാണ് തന്റെ വളർത്തു കോഴികളുടെ പേരെന്നും ഉണ്ണി മുകുന്ദൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്.

Advertisements

കോഴികളുടെ ചിത്രത്തിനൊപ്പം കോഴി ചങ്കിനെ മെൻഷൻ ചെയ്യാമനും ഉണ്ണി ആരാധകരോട് പറഞ്ഞിട്ടുണ്ട്. എന്നാൽ ചിത്രത്തിന് രസകരമായ കമന്റുകളാണ് ആരാധകർ നൽകിയിരിക്കുന്നത്.

Advertisement