അര മണിക്കൂറും കൂടി കഴിഞ്ഞിരുന്നെങ്കിൽ ഞാൻ ജീവനോടെ ഉണ്ടാവുമായിരുന്നില്ല: ആ മ ര ണത്തിൽ നിന്ന് എന്നെ തിരിച്ചു കൊണ്ടുവന്നത് സീമ ചേച്ചിയാണ്, എത്ര നന്ദി പറഞ്ഞാലും മതിയാവില്ല: നിഷ സാരംഗ്

118

മലയാളികളുടെ പ്രിയപ്പെട്ട സിനിമാ സിരിയൽ നടിയാണ് സീമാ ജി നായർ. നാടക രംഗത്ത് നിന്നും സിനിമാ സീരിയൽ രംഗത്തേക്കെത്തിയ സീമാ ജി നായർ മികച്ച അഭിനേത്രി എന്നതിൽ ഉപരി ഒരു മനുഷ്യ സ്‌ നേ ഹി കൂടിയാണ്. സാമൂഹിക ക്ഷേമ പ്രവർത്തന രംഗത്ത് മികച്ച പ്രവർത്തനത്തിലൂടെ എല്ലാവരുടെയും മനസ്സ് കവർന്ന നടിയാണ് സീമ ജി നായർ.

ഇപ്പോഴിതാ സീമാ ജി നായർക്ക് പ്രഥമ മദർ തെരേസ പുരസ്‌കാരം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസമാ ഈ പുരസ്‌കാരം സീമാ ജി നായർക്ക് സമ്മാനിക്കുന്നത്. താരത്തിന് ഏറെ പ്രിയപ്പെട്ടവൾ ആയിരുന്ന നടി ശരണ്യയുടെ വിയോഗത്തിന്റെ നാൽപ്പത്തിയൊന്ന് ദിനം തികയുന്ന ദിവസമാണ് സീമ ഈ അവാർഡ് ഏറ്റുവാങ്ങുന്നത്.

Advertisements

നിരവധി പേർ സീമയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. സഹജീവികളോട് ഉള്ള ഈ കരുണയും കരുതലും എന്നും ഉണ്ടാവട്ടെ എന്നാണ് ആശംസകൾ ഏറെയും. ഇപ്പോഴിതാ പ്രമുഖ സിനിമാ സീരിയൽ നടി നിഷാ സാരംഗ് തന്റെ ജീവിതത്തിൽ സീമ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്നും, അവർ തനിക്ക് രക്ഷക ആയിട്ടുണ്ടെന്നുമുള്ള അനുഭവങ്ങൾ വെളിപ്പെടുത്തുകയാണ്.

നിഷാ സാരംഗിന്റെ വാക്കുകൾ ഇങ്ങനെ:

സ്വന്തം പ്രവർത്തി കൊണ്ട് സീമ ചേച്ചിക്ക് കിട്ടിയ അവാർഡാണ് മദർ തെരേസ പുരസ്‌കാരം. താൻ ഇപ്പോൾ ഇരുന്ന് സംസാരിക്കുന്ന വീട്ടിൽ ജീവനോടെ ഉണ്ടാവാൻ തന്നെ കാരണം സീമ ചേച്ചിയാണ്. ഈ വീട് വെക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതിന്റെ ഭാഗമായി 2009 ഡിസംബർ 31ന് ഒരുമാസത്തെ തുടർച്ചയായ ഷൂട്ടിംഗ് കഴിഞ്ഞ് നാട്ടിലേക്ക് വരികയായിരുന്നു.

Also Read
രജനികാന്തിന്റെയും ചിരഞ്ജീവിയുടേയും സഹോദരി ആകാൻ കീർത്തി സുരേഷ് വാങ്ങുന്നത് അമ്പരപ്പിക്കുന്ന പ്രതിഫലം

ആ സമയത്ത് എനിക്കാണെങ്കിൽ നല്ല പനിയുമുണ്ടായിരുന്നു. ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ തന്നെ എനിക്ക് പനി തുടങ്ങിയിരുന്നു. പറയുമ്പോഴുള്ള ചെറിയ പനിയല്ല, നല്ല രീതിയിലുള്ള പ നി തന്നെ ആയിരുന്നു. അന്ന് ഞാൻ വീട് വെക്കാനായി ഒരേസമയം ഒമ്പത് സീരിയലുകൾ കമ്മിറ്റ് ചെയ്തിരുന്നു. അതുകൊണ്ട് വീട്ടിലേക്ക് വരിക വലിയ ബുദ്ധിമുട്ടേറിയതായിരുന്നു. ഇന്ന് നിങ്ങളെന്നെ നീലുവായിട്ടൊക്കെ കാണുന്നു.

പക്ഷേ അന്ന് അങ്ങനെ മെയിൻ റോളൊന്നുമായിരുന്നില്ല. ചെറിയ റോളുകളൊക്കെയായിരുന്നു. അധികവും ക്യാരക്ടർ റോളുകളായിരുന്നു. ചിലപ്പോൾ ഒരു ദിവസം തന്നെ ഒന്നിലധികം സെറ്റുകളിൽ ഷൂട്ടുണ്ടാവും. അപ്പോൾ മൂന്ന് ലൊക്കേഷനിലെ കാശൊക്കെ കിട്ടും എന്നതാണ് ഏറ്റവും വലിയ കാര്യം. ആ പണത്തിന് അത്യാവശ്യ വുമുണ്ടായിരുന്നു. കാരണം ആ പണം കിട്ടിയിട്ട് വേണമായിരുന്നു എനിക്ക് വീട് വെക്കാൻ. എത്ര വലിയ ഉയരത്തിലെത്തിയാലും എത്ര പണം സമ്പാദിച്ചാലും അവിടേക്ക് എത്താൻ സഹായിച്ച പലരും നമ്മുടെ ജീവിത ത്തിലുണ്ടാവും.

അവരോട് നന്ദി പറയേണ്ട അവസരം നമുക്ക് എപ്പോഴെങ്കിലും ദൈവം ഉണ്ടാക്കി തരും. അങ്ങനൊരു സാഹചര്യം ദൈവം എനിക്കും തന്നിരുന്നു. പക്ഷേ അത് തുറന്ന് പറയാനുള്ള സന്ദർഭം ഇപ്പോഴാണ് കിട്ടിയത്. ഒരുമാസത്തെ ഷൂട്ട് കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് ഞാൻ എറണാകുളത്തേക്കാണ് വന്നിരുന്നത്. ആ സമയം തന്നെ പനി കലശലായിരുന്നു. സാധാരണ പനിയാണെന്നായിരുന്നു ഞാൻ കരുതിയത്. പക്ഷേ ലൊക്കേഷനിൽ വെച്ച് ഇടയ്ക്കിടെ പനി കൂടും. അങ്ങനെ ഒരുമാസത്തോളമാണ് ആ പനി തുടർന്നത്.

ഒടുവിൽ സീരിയലിൽ ഉള്ളവർ എന്നെ ആശുപത്രിയിലൊക്കെ കൊണ്ടുപോയി. ഡോക്ടർ എന്നോട് അഡ്മിറ്റാവണം എന്നൊക്കെയായിരുന്നു പറഞ്ഞത്. എന്നാൽ കുഴപ്പമില്ല എന്ന തരത്തിലായിരുന്നു പ്രതികരിച്ചത്. വല്യ പനിയൊ ന്നുമില്ല, ഇഞ്ചക്ഷനെടുത്താ മതിയെന്നായിരുന്നു ഞാൻ പറഞ്ഞിരുന്നത്. അതിന്റെ പ്രധാന കാരണം വീട് പണിയായിരുന്നു. ഞാൻ ഇങ്ങനെ ആശുപത്രിയിൽ കിടന്ന് പോയാൽ വീട് പണി താളം തെറ്റുമെന്ന് ആശങ്കയാ യിരുന്നു എനിക്കുണ്ടായിരുന്നത്. അതുകൊണ്ട് ചിന്തിക്കാൻ പോലും പറ്റുമായിരുന്നില്ല ആശുപത്രിയിൽ അഡ്മി റ്റാവുന്നത്. അധികം ക്ഷീണമൊന്നും കാണിക്കാതെ വരെ നിൽക്കാനായിരുന്നു എന്റെ ശ്രമം.

ചൂട് മാത്രമേ ഉള്ളൂ, ക്ഷീണമില്ല എന്നൊക്കെയായിരുന്നു ഞാൻ പറഞ്ഞത്. ഡോക്ടർമാരാണെങ്കിൽ എന്നെ ഇഞ്ചക്ഷൻ മാത്രമെടുത്ത് പറഞ്ഞയക്കുകയും ചെയ്തു. എനിക്കൊരു കുഴപ്പവും ഇല്ല എന്ന ധാരണയിലായിരുന്നു ഞാൻ. ഈ സമയം ശ്രീകുമാരൻ തമ്പി സാറിന്റെ ലൊക്കേഷനിൽ നിന്ന് പനി കൂടിയിട്ട് ഔട്ട്ഡോർ ഷോട്ട് എടുക്കുമ്പോ നല്ല വെയിലുണ്ടായിരുന്നു. വെയില് കൊണ്ട് ഞാൻ തലച്ചുറ്റി വീണുപോയി.

അവരെന്നെ ആശുപത്രിയിൽ കൊണ്ടുപോയി. തമ്പി സർ എന്നോട് റെസ്റ്റെടുക്കാനായിരുന്നു പറഞ്ഞത്. അത് വേണ്ട എന്ന് ഒരിക്കൽ കൂടി ഞാൻ പറഞ്ഞു. ഇത് നിസാരമായ പനിയാണെന്ന് ഞാൻ സാറിനോട് പറയുകയും ചെയ്തു. ഈ ഒരുമാസവും ഞാൻ ഇഞ്ചക്ഷനും ടാബ്ലെറ്റും കൊണ്ടാണ് നടന്നത്. പനിയുണ്ടെന്ന് കരുതി റെസ്റ്റെടു ക്കാനൊന്നും തയ്യാറായിരുന്നില്ല. പിന്നെ മൂന്ന് ദിവസത്തെ ബ്രേക്ക് കിട്ടി.

Also Read
എന്നും എനിക്ക് ഇതുപോലെ എന്റെ സ്വന്തം ചേച്ചിയായിട്ട് വേണം എന്റെ മാത്രം, വേറെ ആരുടേം ചേച്ചി ആവണ്ട: ധന്യ മേരിയോടുള്ള ഇഷ്ടം വെളിപ്പെടുത്തി റെനിഷ റഹ്മാൻ

എറണാകുളത്ത് അൽഫോൺസാമ്മയുടെ ഷൂട്ടായിരുന്നു പിന്നെ ഉണ്ടായിരുന്നത്. അപ്പോഴും നല്ല പനിയുണ്ട്. അതൊന്നും വകവെക്കാതെ ഞാൻ യാത്ര ചെയ്തു. എസി കംപാർട്ട്മെന്റിലായിരുന്നു യാത്ര. ആ എസി കോച്ചിലെ യാത്രയിൽ എനിക്ക് പനി കൂടി. ഇടയ്ക്കിടെ ടാബ്ലെറ്റ് കഴിച്ചെങ്കിലും ഗുണമില്ല. അങ്ങനെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ എത്തിയത് ഓർമയുണ്ട്.

എന്നാൽ ഇറങ്ങിയതൊന്നും ഒട്ടും ഓർമയില്ലായിരുന്നു. അപ്പോഴേക്കും എന്റെ ബോധ മൊക്കെ പോയിരുന്നു. പനി കൂടിയതോടെ താങ്ങാവുന്നതിലും അപ്പുറമായി കാര്യങ്ങൾ. എന്റെ സുഹൃത്ത് ഇതിനിടെ വിളിച്ചിരുന്നു. അവരോടാണ് ഞാൻ പിന്നെ സഹായം ചോദിച്ചത്. ഒരുപാട് ലഗേജുകൾ കൈവശമുണ്ടായിരുന്നു. അത് കൊണ്ടുപോകാൻ ഒരു വാഹനം ഏർപ്പാടാക്കി തരുമോ എന്നായിരുന്നു ചോദിച്ചത്. അവരാണ് പിന്നെ എന്നെ ആശുപത്രിയിലൊക്കെ കൊണ്ടുപോയത്. 105 ഡിഗ്രിക്ക് മുകളിലായിരുന്നു പനി.

ടെസ്റ്റും നടത്തി എന്റെ ബോധമൊക്കെ പോയത് കൊണ്ട് പനി എത്ര കാലമായി ഉണ്ടെന്ന് കണ്ടെത്താനായില്ല. പിന്നീട് ബോധം വന്നപ്പോഴാണ് ഒരുമാസമായി പനിയുണ്ടെന്ന് ഞാൻ ഡോക്ടർമാരോട് പറഞ്ഞത്. ഈ ഒരുമാസവും എനിക്ക് മഞ്ഞപ്പിത്തവും ഡെങ്കിപനിയുമായിരുന്നുവെന്ന് പിന്നീട് ടെസ്റ്റിൽ മനസ്സിലായി. അര മണിക്കൂറും കൂടി കഴിഞ്ഞിരുന്നെങ്കിൽ എന്റെ ജീ വ ൻ പോലും ഉണ്ടാവുമായിരുന്നില്ല. ഈ വിവരം അന്ന് സീമ ചേച്ചി അറിഞ്ഞിരുന്നു. എങ്ങനെ അറിഞ്ഞുവെന്ന് അറിയില്ല.

സീമ ചേച്ചി ശരിക്കും അങ്ങനെയാണ്. ആര് എവിടെ തളരുന്നുവോ അവിടെ ചേച്ചിയുണ്ടാവും. അത് ആര് പറഞ്ഞാലും അവിടെ ചേച്ചി എത്തിയിരിക്കും. അന്ന് എന്റെ കുട്ടികൾ ചെറുതാണ്. എന്റെ ബ്ല ഡ് കൗണ്ട് വളരെ കുറഞ്ഞുപോയിരുന്നു. 24 മണിക്കൂറും ഡ്രിപ്പ് കയറ്റുന്നുണ്ടായിരുന്നു. 15 ഇഞ്ചക്ഷനൊക്കെയാണ് നിത്യേന നൽകിയിരുന്നത്. അമ്മയാണ് കൂടെ ഉണ്ടായിരുന്നത്. അന്ന് സീമ ചേച്ചിയാണ് ആശുപത്രിയിൽ നിന്ന് സഹായി ച്ചത്. വീട്ടിൽ നിന്ന് പഴങ്ങളും കൊണ്ട് സീമ ചേച്ചി വരും. ജ്യൂസും കൈയ്യിലുണ്ടാവും. എന്നെ കൊണ്ട് അതെല്ലാം സീമ ചേച്ചി കഴിപ്പിക്കും.

എന്നെ ഹാപ്പിയായിട്ട് ഇരുത്താൻ വേണ്ടി ഒരുപാട് കാര്യങ്ങൾ അവർ സംസാരിക്കും ഈയിരുന്നു. ചേച്ചിയോട് മടങ്ങിക്കോളാൻ ഞാൻ പറഞ്ഞെങ്കിലും അമ്മ വരാതെ പോകില്ലെന്നായിരുന്നു ചേച്ചി പറഞ്ഞിരുന്നത്. അമ്മ പോകുമ്പോൾ മുതൽ സീമ ചേച്ചി ആശുപത്രിയിലുണ്ടാവും. 15 ദിവസമാണ് ഞാൻ ആശുപത്രിയിൽ കഴിഞ്ഞത്. അത്രയും ദിവസം എനിക്ക് വേണ്ട എല്ലാ കാര്യങ്ങളും സീമ ചെയ്തു. മാനസികമായി വരെ എന്നെ സഹായിച്ചത് അവരാണ്. ഇന്ന് ഞാൻ ജീവനോടെ ഇരിക്കുന്നത് സീമ ചേച്ചിയാണ്.

മ രി, ച്ചി ട്ട് തിരിച്ചുവന്ന ആൾക്കാരുണ്ടാവും. ആ മ, ര ണത്തിൽ നിന്ന് എന്നെ തിരിച്ചുകൊണ്ടുവന്നത് സീമ ചേച്ചിയാണ്. അവരോടുള്ള നന്ദി എത്ര മാത്രം പറഞ്ഞാലും മതിയാവില്ലെന്ന് നിഷ സാരംഗ് പറഞ്ഞു.

Also Read
പാപമോചനം തേടി അജ്മീർ ദർഗ സന്ദർശിച്ച് നടി റായ് ലക്ഷ്മി, വൈറലായി വീഡിയോ

Advertisement