എന്നും എനിക്ക് ഇതുപോലെ എന്റെ സ്വന്തം ചേച്ചിയായിട്ട് വേണം എന്റെ മാത്രം, വേറെ ആരുടേം ചേച്ചി ആവണ്ട: ധന്യ മേരിയോടുള്ള ഇഷ്ടം വെളിപ്പെടുത്തി റെനിഷ റഹ്മാൻ

342

സീരിയൽ ആരാധകരായ മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പബരയായിരുന്നു ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് സീരിയൽ സീതാ കല്യാണം. സ്റ്റാർ മാ സംപ്രേക്ഷണം ചെയ്ത തെലുങ്ക് പരമ്പരയായ ലക്ഷ്മി കല്യാണത്തിന്റെ മലയാളം പതിപ്പ് ആയിരുന്നു ഈ സീരിയൽ. 2018 സെപ്റ്റംബർ 10 ന് ആരംഭിച്ച സീതാ കല്യാണം 2021 സെപ്റ്റംബർ 10ന് ആണ് അവസാനിച്ചത്.

സിനിമ താരം ധന്യമേരി വർഗീസ്, റെനിഷ റഹ്മാൻ, അനൂപ് കൃഷ്ണൻ, , ജിത്തു വേണു ഗോപാൽ, രൂപശ്രീ, സോന നായർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സീതാകലയാണത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഈ സീരിയൽ പോലെ തന്നെ തന്നെ ഇതിലെ താരങ്ങളും മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടവർ ആയിരുന്നു.

Advertisements

സലീതാകല്യാണത്തിലെ താരങ്ങളെ സ്വന്തം പേരിക്കാളും കഥാപാത്രത്തിന്റെ പേരിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. സീരിയൽ അവസാനിച്ചിട്ടും അങ്ങനെ തന്നെയാണ് താരങ്ങളെ അറിയപ്പെടുന്നത്. സഹപ്രവർത്തകർ തമ്മിലും വളരെ അടുത്ത ബന്ധമാണുള്ളത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് റെനിഷ റഹ്മാന്റെ കുറിപ്പാണ്.

Also Read
പാപമോചനം തേടി അജ്മീർ ദർഗ സന്ദർശിച്ച് നടി റായ് ലക്ഷ്മി, വൈറലായി വീഡിയോ

ധന്യ മേരി വർഗീസിനെ കുറിച്ചാണ് നടി വാചലയായിരിക്കുന്നത്. സീരിയലിൽ സ്വാതി എന്ന കഥാപാത്രത്തെ ആണ് റെനിഷ അവതരിപ്പിക്കുന്നത്. ധന്യയുടെ കഥാപാത്രമായ സീതയുടെ സഹോദരിയാണ് സ്വാതി. ധന്യയെ തനിക്ക് സ്വന്തം ചേച്ചിയായി വേണമെന്നാണ് റെനിഷ പറയുന്നത്.

റെനിഷ റഹ്മാന്റെ വാക്കുകൾ ഇങ്ങനെ:

3.5 വർഷം മാത്രമേ ആയുള്ളൂ ഈ കൂട്ട് പക്ഷെ ചേച്ചി ഇപ്പോൾ എന്റെ ഫേവറിറ്റ് പേഴ്‌സൺ ആയി മാറി കഴിഞ്ഞു. എന്നും എനിക്ക് ഇതുപോലെ എന്റെ സ്വന്തം ചേച്ചിയായിട്ട് വേണം എന്റെ മാത്രം, വേറെ ആരുടേം ചേച്ചി ആവണ്ട. നല്ലത് മാത്രം ആശംസിക്കുന്നു.

അതിന്റെ അർഥം ഉൾക്കൊണ്ടാണ്, ഓരോ സമയവും ഞാൻ ചേച്ചി എന്ന് വിളിക്കുന്നത്. ലവ് യൂ ചേച്ചി മാഡം എന്റേം കൂടിയാണ് കേട്ടോ എന്നാണ് റെനീഷ കുറിച്ചത്. ജോണിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു റെനീഷയുട കുറിപ്പ്.

അതേസമയം റെനീഷയ്ക്ക് മറുപടിയുമായി ധന്യയും എത്തിയിരുന്നു. എന്നും അമ്മുവിന്റെ ചേച്ചിയായിരിക്കും എന്നാണ് ധന്യയുടെ മറുപടി. താരങ്ങളുടെ കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പോസിറ്റിവ് കമന്റുകളാണ് ഇതിന് ലഭിക്കുന്നത്.

Also Read
കൗൺസിലിംഗ് പരാജയപ്പെട്ടു, നിയമപരമായ ഫോർമാലിറ്റികൾ രണ്ട് മാസം കൊണ്ട് തീരും, വിവാഹമോചനത്തിന് ശേഷം 50 കോടിയുടെ ജീവനാംശം സാമന്തയ്ക്ക് ലഭിക്കും

Advertisement