ബിഗിലിന്റെ വിതരണാവകാശം വിറ്റു പോയത് റെക്കോർഡ് തുകയ്ക്ക്: ടിക്കറ്റുകൾ കിട്ടാനില്ല

15

തമിഴകത്തിന്റെ ദളപതി വിജയിയേയും ലേഡി സൂപ്പർസ്റ്റാർ നയൻതാരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അറ്റ്ലി കുമാർ സംവിധാനം ചെയ്യുന്ന ബിഗിൽ റിലീസിന് തയ്യാറെടുക്കുകയാണ്. 80 കോടി രൂപയ്ക്കാണ് ബിഗിലിന്റെ വിതരണാവകാശം വിറ്റു പോയത്. സ്‌ക്രീൻ സീൻ മീഡിയ എന്റർടെയ്ൻമെന്റാണ് ഇത്രയും വമ്പൻ തുകയ്ക്ക് തിയേറ്റർ വിതരണാവകാശം സ്വന്തമാക്കിയത്.

തമിഴ്നാട്ടിൽ 600 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ദീപാവലിയ്ക്ക് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ മൂന്നു ദിവസത്തേക്കുള്ള ടിക്കറ്റുകൾ ഇതിനോടകം തന്നെ വിറ്റു പോയെന്നാണ് റിപ്പോർട്ടുകൾ. രണ്ട് മണിക്കൂർ 59 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ചിത്രം കേരളത്തിൽ പ്രദർനത്തിനെത്തിക്കുക പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക്ക് ഫ്രെയ്മസും ചേർന്നാണ്.

Advertisements

തെരി, മെർസൽ എന്നീ സൂപ്പർഹിറ്റുകൾക്കു ശേഷം വിജയും അറ്റലിയും ഒന്നിക്കുന്ന ചിത്രമാണിത്. ഫുട്‌ബോൾ പരിശീലകന്റെ വേഷത്തിലാണ് വിജയ് ചിത്രത്തിൽ എത്തുന്നത്.വിജയിയുടെ 63 മത് ചിത്രമാണിത്. ചിത്രത്തിൽ വിവേക്, പരിയേറും പെരുമാൾ ഫെയിം കതിർ, യോഗി ബാബു, റോബോ ശങ്കർ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ.ആർ റഹമാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കെ.ജി വിഷ്ണുവാണ് ഛായാഗ്രഹണം. നിർമ്മാണം എ.ജി.എസ് എന്റർടെയ്മെന്റ്.

Advertisement