അത്തരം മലയാളികൾക്ക് ഇടയിൽ റിയലിസ്റ്റിക് അല്ലാത്ത കഥാപാത്രങ്ങൾ ചെയ്ത കയ്യടി വാങ്ങിച്ച ആളാണ് ഞാൻ: വാണി വിശ്വനാഥ് പറയുന്നു

103

തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായിരുന്നു ഒരു കാലത്ത് നടി വാണി വിശ്വനാഥ്. ആക്ഷൻ രംഗങ്ങൾ കൂടുതൽ ചെയ്തിരുന്ന വാണി വിശ്വനാണ് മറ്റ് നായികമാരിൽ നിന്നും വേറിട്ടുനിന്നിരുന്ന താരമായിരുന്നു. മംഗല്യച്ചാർത്ത് ആയിരുന്നു താരത്തിന്റെ ആദ്യ ചിത്രം . പിന്നീട് നിരവധി സൂപ്പർ ഹിറ്റുസിനിമകളിൽ നായികയായിട്ടുള്ള വാണി വിശ്വനാഥ് നിരവധി പോലീസ് വേഷങ്ങൾ വളരെ ഭംഗിയായി കൈകാര്യം ചെയ്തിട്ടുള്ള താരം കൂടിയാണ്.

ആക്ഷൻ ലേഡീ സൂപ്പർസ്റ്റാർ എന്ന നിലയിൽ മലയാളത്തിൽ ആദ്യം അംഗീകരിച്ച നടി കൂടിയാണ് വാണി വിശ്വനാഥ്.
മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം താരം നിറ സാന്നിധ്യമായിരുന്നു. മലയാളികളുടെ ഇഷ്ട നടൻ ബാബുരാജാണ് വാണിയുടെ ഭർത്താവ്, ഇവരുടേത് പ്രണയ വിവാഹമായിരുന്നു.

Advertisements

വില്ലൻ നായികയെ സ്വന്തമാക്കി എന്നായിരുന്നു ഇവരുടെ വിവാഹ സമയത്ത് ഏവരുടെയും സംസാരം. അതേ സമയം വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്തെങ്കിലും ചില സീരിയലുകളിൽ വാണി വിശ്വനാഥ് പ്രത്യക്ഷപ്പെട്ടിരുന്നു.

Also Read
മാദകനടി എന്ന ലേബലിൽ നിന്നും സുവിശേഷ പ്രവർത്തകയിലേക്ക്, നടി ഉണ്ണമേരിയുടെ ജീവിത കഥ ഇങ്ങനെ

മലയാളത്തിൽ മാത്രമല്ല, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് വാണി വിശ്വനാഥ്. ശക്തമായ കഥാപാത്രങ്ങളാണ് താരത്തെ വ്യക്തസ്തമാക്കുന്നത്. മലയാളത്തിൽ 2014ൽ പുറത്തിറങ്ങിയ മാന്നാർ മത്തായി 2വിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്.

ഇപ്പോഴിതാ ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങി വാണി വിശ്വനാഥ്. ഭർത്താവും നടനുമായ ബാബുരാജിന്റൈ നായികയായിട്ടാണ് താരത്തിന്റെ മടക്കം. ദി ക്രി മി ന ൽ ലോയർ എന്ന് പേരിട്ടിരിക്കുന്ന ക്രൈം ത്രില്ലറിന്റെ ടൈറ്റിൽ ലോഞ്ച് തിരുവനന്തപുരത്തുവച്ച് നടന്നു കഴിഞ്ഞു.

മലയാളി പ്രേക്ഷകരെ കാണാൻ പോകുന്നു എന്നതിൽ സന്തോഷമുണ്ടെന്നും തിരിച്ചുവരവ് നല്ലൊരു കഥാപാത്രത്തിലൂടെ ആണെന്നതും കൂടുതൽ സന്തോഷം തരുന്നെന്നും വാണി വിശ്വനാഥ് പറയുന്നു. ഇങ്ങനെയൊരു കഥാപാത്രത്തിനു വേണ്ടി വാണി ചേച്ചി കാത്തിരിക്കുക ആയിരുന്നോ എന്ന് എല്ലാവരും ചോദിച്ചിരുന്നു.

അങ്ങനെയല്ല എന്റേതായ ചില കാര്യങ്ങൾക്കുവേണ്ടി സിനിമ മാറ്റിവച്ചു എന്നു മാത്രം. തിരിച്ചുവന്നപ്പോൾ അതൊരു നല്ല കഥാപാത്രത്തിലൂടെ ആകുന്നത് നിമിത്തം മാത്രം. ത്രില്ലർ ക്രൈം സിനിമകളുടെ ആരാധികയാണ് ഞാൻ. ഇങ്ങനെയൊരു ത്രെഡ് പറഞ്ഞപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടു. എന്റെ കഥാപാത്രം പോലെ ബാബുവേട്ടന്റെയും നല്ലൊരു കഥാപാത്രമാണ്.

സാൾട് ആൻഡ് പെപ്പർ, ജോജി എന്നീ സിനിമകളിലെ വേഷങ്ങൾപോലെ നിങ്ങൾ ഇഷ്ടപ്പെടുന്നൊരു വേഷമാകും ഈ ചിത്രത്തിലേത്. മാന്നാർ മത്തായി സിനിമയ്ക്കു ശേഷം എനിക്ക് നിങ്ങൾ തന്നെ പ്രോത്സാഹനവും പിന്തുണയും ചെറുതല്ല. അത് എന്നും ഉണ്ടാകണം. റിയലിസ്റ്റിക് സിനിമകൾ മാത്രം കാണുന്ന മലയാളി പ്രേക്ഷകർക്കിടയിൽ റിയലിസ്റ്റിക് അല്ലാത്ത ചില കഥാപാത്രങ്ങൾ ചെയ്ത കയ്യടി വാങ്ങിച്ച ആളാണ് ഞാൻ. ആ എന്നെ ഇനിയും പിന്തുണയ്ക്കണം എന്നും വാണി വിശ്വനാഥ് പറയുന്നു.

Also Read
മികച്ചത് പുറത്തെടുക്കുന്നവർക്ക് ഒപ്പമാണ് സമയം ചിലവഴിക്കേണ്ടത്: പുതിയ ചിത്രങ്ങൾക്ക് ഒപ്പം സുചിത്ര കുറിച്ചത് കണ്ടോ

നവാഗതനായ ജിതിൻ ജിത്തുവാണ് ദി ക്രി മി ന ൽ ലോയർ സംവിധാനം ചെയ്യുന്നത്. ഉമേഷ് എസ് മോഹൻ തിരക്കഥ ഒരുക്കുന്ന ചിത്രം തേർഡ് ഐ മീഡിയ മേക്കേഴ്‌സിൻറെ ബാനറാണ് നിർമിക്കുന്നത്.

Advertisement