Home Entertainment Celebrities

മുമ്പ് സിനിമയിൽ അവസരം ലഭിച്ചിരുന്നു പക്ഷേ ഒഴിവാക്കേണ്ടി വന്നു: കാരണം വെളിപ്പെടുത്തി അശ്വതി ശ്രീകാന്ത്

116

മിനിസ്‌ക്രീൻ അവതാരകയും നടിയുമായി എത്തി മലയാളികളുടെ മനസ്സിൽ കടന്നുകൂടിയ താരമാണ് അശ്വതി ശ്രീകാന്ത്. ടിവി പ്രോഗ്രാം അവതാരകയായി എത്തിയ അശ്വതി അടുത്തിടെയാണ് അഭനയത്തിലേക്ക് ചുവട് വയ്പ് നടത്തിയത്.

ഫ്‌ളവേഴ്‌സ് ചാനലിലെ ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലാണ് അശ്വതി അഭിനയിക്കുന്നത്. ഇപ്പോഴത്തെ തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് താരം. താൻ സെലിബ്രിറ്റി പ്രിവിലേജ് ആസ്വദിക്കുന്ന വ്യക്തിയാണെന്നും സിനിമയിൽ അവസരം കിട്ടിയാൽ ഇനി വിട്ടു കളയില്ലെന്നും താരം പറയുന്നു.

Advertisements

മുമ്പ് സിനിമയിൽ അവസരം ലഭിച്ചപ്പോൾ മോള് ചെറുതായത് കൊണ്ട് ഒഴിവാക്കേണ്ടി വന്നു എന്നും ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ അശ്വതി വെളിപ്പെടുത്തുന്നു. അശ്വതിയുടെ വാക്കുകൾ ഇങ്ങനെ:

സെലിബ്രിറ്റി ആയതു കൊണ്ട് ജീവിതത്തിൽ ഒത്തിരി മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. ഞാൻ ഇപ്പോഴും പഴയ അശ്വതി തന്നെയാണ്. എവിടെയെങ്കിലും ചെന്നാൽ ആൾക്കാർ തിരിച്ചറിയുന്നുണ്ട്. സ്നേഹം പ്രകടിപ്പിക്കാറുമുണ്ട്. സെലിബ്രിറ്റി പ്രിവിലേജ് ആസ്വദിക്കാറുമുണ്ട്.

ബിഗ് സ്‌ക്രീനിലേക്ക് അവസരം കിട്ടിയാൽ തീർച്ചയായും ചെയ്യും. മുമ്പും അവസരങ്ങൾ വന്നിരുന്നു. അന്ന് പക്ഷേ മോള് ചെറുതായതു കൊണ്ട് അവളെ വിട്ടിട്ട് പോകുക എന്നത് പ്രയാസമായിരുന്നു. ഇനി നല്ല കഥാപാത്രം കിട്ടിയാൽ ചെയ്തേക്കും.

മകൾ പത്മ രണ്ടാം ക്ലാസിലാണ്. ഓൺലൈൻ പഠനത്തിരക്കിലാണ് ഞങ്ങളിപ്പോൾ. ചക്കപ്പഴം കഴിഞ്ഞ് വീട്ടിൽ വന്നാൽ ഞങ്ങൾ രണ്ടാളും കൂടിയിരുന്ന് ഹോം വർക്ക് ചെയ്യലും പഠിത്തവുമൊക്കെയാണ്. അമ്മ അഭിനയിക്കുന്നതിൽ കക്ഷിയ്ക്ക് നല്ല സന്തോഷമാണ്. വിമർശിക്കാനും വളർന്നിട്ടുണ്ട്, ഭർത്താവ് ശ്രീകാന്ത് ദുബായിലാണ്. എല്ലാ പിന്തുണയും പ്രോത്സാഹനവുമായി കൂടെയുണ്ടെന്നും അശ്വതി വ്യക്തമാക്കി.

Advertisement