അറിവും വിവേകവുമുള്ള പാർവതി അമ്മയുടെ വൈസ് പ്രസിഡന്റാവാൻ യോഗ്യതയുള്ള നടിയാണ്, വിട്ടു പോയത് വലിയ നഷ്ടം: തുറന്ന് പറഞ്ഞ് നടൻ ബാബുരാജ്

90

മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ നിന്നും നടി പാർവതി തിരുവോത്ത് രാജി സമർപ്പിച്ച് കൊണ്ട് പിന്മാറിയത് ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അമ്മ സംഘന ചേർന്ന യോഗത്തിൽ പാർത്തയുടെ രാജി അംഗീകരിക്കുകയാണ് ഉണ്ടായത്. അതേസമയം നടൻ ബാബുരാജ് മാത്രമായിരുന്നു പാർവതിയുടെ രാജിക്കത്തിൽ പുനഃപരിശോധന വേണമെന്നുള്ള വശ്യം ഉന്നയിച്ചതും.

എന്നാൽ ഇത് ഇത് തിരസ്‌കരിച്ചുകൊണ്ട് രാജി അംഗീകരിക്കുകയായിരുന്നു സംഘടന. കഴിഞ്ഞ ദിവസം നടന്ന സംഘടനയുടെ എക്സിക്യൂട്ടീവ് യോഗം പാർവതിയുടെ രാജി അംഗീകരിച്ചിരുന്നു. പാർവതിയുടെ രാജിക്കത്തിൽ പുനഃപരിശോധന വേണമെന്ന് നടൻ ബാബുരാജ് മാത്രമാണ് യോഗത്തിൽ ആവശ്യമുന്നയിച്ചത്.

Advertisements

എന്നാൽ ഇത് തിരസ്‌കരിച്ചുകൊണ്ട് രാജി അംഗീകരിക്കുകയായിരുന്നു. പാർവതി അമ്മയിൽ നിന്നും വിട്ടുപോയത് വലിയ നഷ്ടമാണെന്നും അമ്മയുടെ വൈസ് പ്രസിഡന്റാവാൻ യോഗ്യതയുള്ള നടി ആയിരുന്നുവെന്നും ബാബുരാജ് പറഞ്ഞു. അഭിനയവും സംഘടനയും തമ്മിൽ യാതൊരു ബന്ധവുമില്ല. സംഘടനയിൽ ആൺ മേൽക്കോയ്മയൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രശ്നങ്ങളും വിഷമങ്ങളും ഇല്ലാത്തവരായി ആരുമില്ല. പരിഹരിക്കുവാൻ സാധിക്കുന്ന പ്രശ്നങ്ങൾ നമ്മൾ പരിഹരിച്ചിട്ടുണ്ട്. പിന്നെ ഇടവേള ബാബുവിന്റെ പ്രശ്നം വന്നപ്പോൾ ഞാൻ അദ്ദേഹത്തെ വിളിച്ചു ചോദിച്ചിരുന്നു. അയാൾ നടിയെക്കുറിച്ച് മോശമായി പറഞ്ഞതല്ല, സിനിമയിലെ കഥാപാത്രത്തെ ഉദ്ദേശിച്ചു പറഞ്ഞത് ആളുകൾ വളച്ചൊടിച്ചതാണ് എന്നും ബാബുരാജ് പറഞ്ഞു.

അറിവും വിവേകവുമുള്ള നടിമാരാണ് പാർവതിയും, പത്മപ്രിയയും. രമ്യ നമ്പീശനും. അമ്മയുടെ വൈസ് പ്രസിഡന്റാവാൻ യോഗ്യതയുള്ള നടിയാണ് പാർവതി. അവർ വിട്ടുപോയത് വലിയൊരു നഷ്ടം തന്നെയാണ്. പാർവതിയുടെ രാജിയുമായി ബന്ധപ്പെട്ട ചർച്ച ഉണ്ടായപ്പോൾ, അവരുടെ ഭാഗം കേൾക്കുവാനുള്ള വേദിയൊരുക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു.

സംഘടനയിൽ ആൺമേൽക്കോയ്മ ഒന്നുമില്ല. എത്രയോ പെൺകുട്ടികൾ ഇപ്പോൾ സംഘടനയിൽ ഉണ്ട്. അവർക്കൊന്നും പരാതികൾ ഇല്ലല്ലോ. പിന്നെ, സംഘടനയിൽ നിന്നും പുറത്ത് നിൽക്കുന്നവർക്ക് സിനിമകൾ ഇല്ലെന്ന് പറയുന്നതും വാസ്തവമല്ല. പാർവതി എത്രയോ നല്ല സിനിമകളിൽ അഭിനയിക്കുന്നു.

സംഘടനയിൽ നിൽക്കുന്നവർ ഒരുപാടു സിനിമകൾ ചെയ്യുന്നുണ്ടോ? സിനിമ അഭിനയവും സംഘടനയും തമ്മിൽ യാതൊരു ബന്ധവുമില്ല. പിന്നെ പാരകളൊക്കെ എവിടെയായാലും ഉണ്ടാകും. പ്രശ്നങ്ങളും വിഷമങ്ങളും ഇല്ലാത്തവരായി ആരുമില്ല. പരിഹരിക്കുവാൻ സാധിക്കുന്ന പ്രശ്നങ്ങൾ നമ്മൾ പരിഹരിച്ചിട്ടുണ്ട്.

പിന്നെ ഇടവേള ബാബുവിന്റെ പ്രശ്നം വന്നപ്പോൾ ഞാൻ അദ്ദേഹത്തെ വിളിച്ചു ചോദിച്ചിരുന്നു. അയാൾ നടിയെക്കുറിച്ച് മോശമായി പറഞ്ഞതല്ല, സിനിമയിലെ കഥാപാത്രത്തെ ഉദ്ദേശിച്ചു പറഞ്ഞത് ആളുകൾ വളച്ചൊടിച്ചതാണെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ബാബുരാജ് പറഞ്ഞു.

Advertisement