പുതിയത് തന്നെയങ്ങ് മേടിച്ചു, ക്യാഷ് ഒന്നും നോക്കിയില്ല:, അടിപൊളി കാറുമായി മീനാക്ഷി: പോസ്റ്റ് വൈറൽ

705

ബാലതാരമായി അഭിനയിച്ച് മലയാളികളുടെ മനസ്സ് കീഴടക്കിയ പ്രിയപ്പെട്ട കുഞ്ഞു മിടുക്കിയാണ് മീനാക്ഷി. താരരാജാവ് മോഹൻലാൽ നായകനായ ഒപ്പം, പൃഥ്വിരാജും ജയസൂര്യയും, ഇന്ദ്രജിത്തും പ്രധാന വേഷത്തിലെത്തിയ അമർ അക്ബർ അന്തോണി എന്നി സിനിമകൾ മീനാക്ഷിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്.

പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരം അവതാരകയായും തിളങ്ങുകയാണ്. ഒരു പ്രമുഖ ചാനലിലെ കുട്ടികളുടെ സംഗീത റിയാലിറ്റി ഷോയിലെ അവതാരക കൂടിയാണ് മീനാക്ഷി.

Advertisements

ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങൾ അഭിനയിക്കാനുള്ള ഭാഗ്യം മീനാക്ഷിക്ക് ലഭിച്ചിരുന്നു. സോഷ്യൽ മീഡിയകളിലും സജീവമാണ് മലയാളികളുടെ ഈ കുട്ടി താരം. അതേ സമയം കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്.

ക്യാഷ് നോക്കിയില്ലപുതിയത് തന്നെയിങ്ങ് മേടിച്ചു എന്ന ക്യാപ്ഷൻ നൽകിയാണ് മീനാക്ഷി സോഷ്യൽ മീഡിയ വഴി ചിത്രം പങ്കുവെച്ചത്. പുതിയ കാർ മീനാക്ഷി സ്വന്തം ആക്കിയെന്ന് കരുതി നിരവധി ഫാൻസാണ് മീനാക്ഷിയോട് പലവിധ സംശയങ്ങൾ ചോദിക്കുന്നത്.

അച്ഛൻ വാങ്ങി കൊടുത്തതിന് ആരെങ്കിലും ക്യാഷ് നോക്കുമോ? അല്ലേ മീനാക്ഷി, എന്ന ഒരു കമന്റിന് പുതിയത് മേടിച്ചെന്നല്ലേ പറഞ്ഞുള്ളൂ. ഞാനാണെന്ന് പറഞ്ഞില്ലല്ലോ. ഇത് മോൺസൺ മാവുങ്കൽ അങ്കിളിന്റെയാ എന്നാണ് മറുപടി നൽകിയത്. ഏത് കാറാണെന്ന ചോദ്യത്തിന് ഫെറാറി എന്നും മറുപടി നൽകിയിട്ടുണ്ട് മീനാക്ഷി.

Advertisement