Home Entertainment Celebrities

അമ്പരപ്പിക്കുന്ന ഹോട്ട് ലുക്കിൽ മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടി മോനിഷ: ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ

144

മഴവിൽ മനേരമ ചാനലിൽ സംപ്രേഷണം ചെയ്ത സൂപ്പർഹിറ്റ് സീരിയലായ മഞ്ഞുരുകും കാലം എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് മോനിഷ. മൺമറഞ്ഞുപോയ മലയാളത്തിന്റെ സുന്ദരി മോനിഷയെ ഓർമ്മപ്പെടുത്തിക്കൊണ്ടാണ് സീരിയൽ ലോകത്തേക്ക് മോനിഷ എത്തിയത്.

സീരിയലിലെ ആദ്യ ചുവടുവയ്പ്പിലൂടെ തന്നെ പ്രേക്ഷകരുടെ സ്വന്തം വീട്ടിലെ കുട്ടിയായി മാറുകയായിരുന്നു മോനിഷ. മഞ്ഞുരുകും കാലത്തിലെ ജാനികൂട്ടിയായി നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയൽ അവസാനിച്ചതോടെ വിവാഹിതയായ മോനിഷ അഭിനയം നിർത്തി എന്നായിരുന്നു പ്രേക്ഷകർ കരുതിയിരുന്നത്.

Advertisements

എന്നാൽ മലയാളത്തിലെ ജാനി തമിഴിയിൽ ജാനുവായി തിളങ്ങുകയാണിപ്പോൾ. തമിഴിൽ ചിന്നമ്പി എന്ന സിരിയലിലൂടെയാണ് നടി തിളങ്ങിയത്. സിരീയൽ അവസാനിച്ച ശേഷം മോനിഷ വിവാഹിതയായി എന്ന വാർത്ത മാത്രമാണ് അറിഞ്ഞത്. പിന്നീട് നടിയെക്കുറിച്ച യാതൊരു വിവരവും ഉണ്ടായിരുന്നില്ല.

ബത്തേരിക്കാരിയായ മോനിഷ തൃപ്പൂണിത്തുറ സംസ്‌കൃതം ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ ഷാജിയുടെ മകളാണ്. ബിഎഡ് പൂർത്തിയാക്കിയ മോനിഷയുടെ സ്വപ്നത്തിൽ പോലും അഭിനയം ഉണ്ടായിരുന്നില്ലെന്നും എങ്ങനെയൊക്കെയോ അഭിനയത്തിലേക്ക് എത്തപ്പെട്ടു പോയതാണെന്നും മോനിഷ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

മോനിഷയുടെതായി വന്ന പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് പുതിയ മേക്കോവറിലുളള ചിത്രങ്ങൾ മോനിഷ പങ്കുവെച്ചിരിക്കുന്നത്. നാടൻ ലുക്കിൽ പരമ്ബരയിൽ തിളങ്ങിയ താരത്തിന്റെ പുതിയ മേക്കോവർ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Advertisement