ലേഡി മോഹൻലാൽ എന്ന വിശേഷണം ഉർവശിയെ അപമാനിക്കുന്നതിന് തുല്യം: സത്യൻ അന്തിക്കാട്

64

മലയാളത്തിന്റെ പ്രമുഖ സംവിധായകൻ സത്യൻ അന്തിക്കാട് നടി ഉർവശിയെ നായികയാക്കി ഒരുക്കിയ ചിത്രങ്ങളെല്ലാം മലയാളികളുടെ മനസ്സിൽ ഇടം നേടിയവ ആയിരുന്നു. അച്ചുവിന്റെ അമ്മ, മഴവിൽക്കാവടി, തലയണ മന്ത്രം തുടങ്ങി നിരവധി ചിത്രങ്ങൾ ഇരുവരുടേയും കൂട്ടുകെട്ടിൽ പിറന്നു.

സിനിമയിൽ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഉർവശി ഇപ്പോൾ. സൂര്യ നായകനായ സൂരറൈ പോട്ര്, പുത്തം പുതു കാലൈ, മൂക്കുത്തി അമ്മൻ എന്നീ തമിഴ് ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. അതിനാൽ തന്നെ ഉർവശി എന്ന നടി വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. ഉർവശിയെ ലേഡി മോഹൻലാൽ എന്ന് പലരും വിശേഷിപ്പിക്കാറുണ്ട്.

Advertisements

എന്നാൽ അങ്ങനെ വിശേഷിപ്പിക്കേണ്ട ആവശ്യമില്ലെന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. ലേഡി മോഹൻലാൽ എന്ന വിശേഷണം അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മോഹൻലാലിനും ഉർവശിക്കും അവരവരുടേതായ വ്യക്തിത്വവുമുണ്ടെന്നും മോഹൻലാലിനെ പോലെ സ്വാഭാവികവും അനായാസവുമായി അഭിനയിക്കുന്ന ഒരു നടിയാണ് ഉർവശിയെന്നും സത്യൻ അന്തിക്കാട് പറയുന്നു.

മോഹൻലാലിനെ നമ്മൾ ആൺ ഉർവശി എന്ന് വിളിക്കാറില്ലല്ലോ. ഇരുവരും ഒരേ ആത്മാർഥതയോടെയും അർപ്പണബോധത്തോടെയുമാണ് കഥാപാത്രങ്ങളെ സമീപിക്കുന്നത്. ഇന്ത്യൻ എക്‌സ്പ്രസ് നൽകിയ അഭിമുഖത്തിലാണ് സത്യൻ അന്തിക്കാട് മനസ്സുതുറന്നത്. ഉർവ്വശിയ്ക്ക് സിനിമയോടുള്ള അർപ്പണ ബോധം കണ്ടു പഠിക്കേണ്ടതാണെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർക്കുകയുണ്ടായി.

മലയളികളുടെ പ്രിയപ്പെട്ട നടിയാണ് ഉർവശി. ഒരു കാലത്ത് ഉർവശി ഇല്ലാത്ത സൂപ്പർതാര ചിത്രങ്ങൾ ഉണ്ടായിരുന്നില്ല. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങി നിൽക്കുന്ന നടിയാണ് ഉർവശി. മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങളുടെയും നായികയായി ഉർവശി അഭിനയിച്ചിട്ടുണ്ട്. പിന്നീട് മനോജ് കെ ജയനുമായുള്ള വിവാഹവും വിവാഹ മോചനവും രണ്ടാം വിവാഹവുമൊക്കെ പാർവതിയെ ഗോസിപ് കോളങ്ങളിലും എത്തിച്ചിരുന്നു.

Advertisement